UPDATED OB 11/08/2019
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ഈ ആപൽ ഘട്ടത്തിലും നുണകൾ പ്രചരിപ്പിക്കുന്ന തല്പര കക്ഷികളുടെ അറിവിലേക്കായി
എന്തിനാണ് മനുഷ്യരെ ഇങ്ങനെ നൂണ പറഞ്ഞ് പരത്തുന്നത് ??
ഒരു വലിയ പ്രളയം കഴിഞ്ഞ് നമ്മൾ മെല്ലെ കര കയറുന്ന ഘട്ടത്തിലാണ് ഈ മഹാപേമാരി ഒരു വർഷത്തിനിപ്പുറം വീണ്ടും കേരളത്തെ വിഴുങ്ങുന്നത്..!
ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പറ്റി പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ എന്താണ് കഴിഞ്ഞ പ്രളയത്തിന്റെ ബാക്കി എന്നറിയേണ്ടേ ?? പറയാം.
നുറ്റാണ്ട് കാലത്തിനിടയിലേ വലിയ ഒരു പ്രളയത്തെ സധൈര്യം നേരിട്ടവരാണ് നാം മലയാളികൾ ! Central Water Commission (CWC) ന്റെ കണക്ക് പ്രകാരം ഒരു പ്രളയത്തിൽ കേരളത്തിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ച ഒന്ന് കൂടിയാണ് കഴിഞ്ഞ തവണ നാം ദർശിച്ച മഹാപ്രളയ ദുരന്തം എന്നത് കുടെ കൂടി ചേർക്കുന്നു, !! സംസ്ഥാന ഗവൺമെന്റ് ഒഫിഷ്യലായി പുറത്ത് വിട്ട കണക്ക് പ്രകാരം 370 ലേറെ മനുഷ്യജിവനുകൾ നഷ്ടമായ, 20,000 കോടിയിലേറെ നഷ്ടം സംസ്ഥാനത്താക്കെ പ്രഥമികമായി കണക്കാകപ്പെട്ട, 1 മില്യൺ ഓളം ജനങ്ങളെ പ്രത്യക്ഷത്തിൽ ബാധിച്ച, 42000 ഹെക്ടർ കൃഷിഭൂമികൾ മാത്രം തകർത്തെറിഞ്ഞ,537 ഓളം മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാ ദുരന്തത്തിന്റെ ബാക്കിയാണ് ഇന്ന് നാം കേരളത്തിൽ ദർശിക്കുന്നത് !:
http://bit.ly/2BDzoRq
കേരളത്തേ സംബന്ധിച്ച് പറഞ്ഞാൽ Kerala CMRDF website ലേ ഡാറ്റ പ്രകാരം 300 ലേറെ പേർ മരിച്ച ദുരന്തം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ പ്രളയത്തിലാണ് .CWC റിപ്പോർട്ടുമായി താരതമ്യം ചെയ്താൽ കേരള ചരിത്രത്തിലേ ഏറ്റവും കൂടിയ മരണ സംഖ്യയും, ക്വാഷ്യലിറ്റികളും സംഭവിച്ച പ്രളയമാണ് ഇത്തവണ സംഭവിച്ചത് ! 1953 ന് ശേഷമിങ്ങോട്ട് 100 ലേറെ മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രളയങ്ങൾ 14 തവണയാണ് സംഭവിച്ചിട്ടുള്ളത് .
( CWC ആണ് ഡാറ്റ അവലംബം )
ഇതിന് മുൻപുണ്ടായ പ്രളയത്തിൽ ഏറ്റവുമധികം മരണങ്ങൾ ഒരു വർഷം കേരളത്തിൽ സംഭവിച്ചിട്ടുള്ളത് 265 പേരോളം മരണപ്പെട്ട 1992 ലെ പ്രളയങ്ങളിലാണ്,
ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേ സംബന്ധിച്ചാണ്..!
തിർച്ചയായും സംശയം ഉണ്ടാവുന്നതൊരു തെറ്റൊന്നുമല്ലാ ,അത് ഉണ്ടായാൽ അതിനാവശ്യമായ ഒരു അന്വേഷണം നടത്തി അത് ദുരികരിക്കുന്നിടത്ത് സംശയം തൽക്കാലികമായി തിർന്നു എന്ന് കരുതാം. പക്ഷേ സംശയം ഉണ്ടാവുകയും ,അതിൻമേൽ നട്ടാൽ കുരുക്കുന്ന നൂണ പ്രചരിപ്പിക്കയും ,ആളുകളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്..! അത് കൊണ്ട് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ചാണ്, CMDRF ഫണ്ടിനെ കുറിച്ച് തന്നെ...'.
⭕1 ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകൾ എത്രയെന്ന് തരം തിരിച്ച് പറയാൻ സാധിക്കുമോ ???
🔅ഉ. പിന്നെന്താ, ദേ ഈ കുറിപ്പെഴുത്തുന്ന ഈ സമയം വരെയുള്ളത് ഇനം തിരിച്ച് പറയാം,,!
⭕A ) നമ്മൾ പൊതുജനങ്ങളിൽ നിന്നും ,സ്ഥാപനങ്ങളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണമായും ,ചെക് ആയും ലഭിച്ച തുക
👉 3778.13 കോടി രൂപ ( 10.08.2019 കണക്കിൽ )
⭕B) ഇലക്ട്രോണിക് പേയ്മെന്റുകൾ വഴി
10.08.2019 വരെ ലഭ്യമായ തുക
👉215.42 കോടി രൂപ
⭕C) UPI /QR / VPA വഴി 09.08.2019 വരെ ലഭിച്ച തുക
👉 52.2 കോടി രൂപ
⭕D ) ബിവറേജ് കോർപ്പറേഷനിൽ നിന്നും അധിക ടാക്സ് ഇനത്തിൽ ലഭ്യമായ തുക
👉 308.68 കോടി
മൊത്തം തുക എന്നത്
▶ 4354.43 കോടി രൂപ
⭕2 ) ഇത് വരെ വിനിയോഗിച്ചതിന്റെ കണക്ക് തരാൻ സാധിക്കുമോ ??
ഉ : അതിനെന്താ ,സുതാര്യമാണ് ഈ വിവരങ്ങൾ എല്ലാം തന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രളയവുമായി ബന്ധപ്പെട്ട് 14.7.2019 വരെ 2008.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശ്വാസധനസഹായമായും ,വിട് / സ്ഥലം നാശനഷ്ടം സംഭവിച്ചവർക്കുള്ള ധന സഹായം ,ചികിത്സ ധനസഹായം ,കെയർ ഹോം പദ്ധതി എന്നിങ്ങനെ നിരവധി അവസ്ഥകൾക്കായിട്ടാണ് ഈ തുക ചിലവൊഴിച്ചത്.
4 ) കേരളം പുനർനിർമ്മിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി മാത്രമേ ഉള്ളോ ??
ഇതാര് പറഞ്ഞു ഇങ്ങനെ ,PNDA റിപ്പോർട്ട് പ്രകാരം 31,000 കോടി പ്രളയാനന്തര കേരള പുനർനിർമ്മാണത്തിനായി.ഇത് കണ്ടെത്താൻ വിവിധ സ്രോതസ്സുകളിൽ നിന്നും തുക സമാഹരിക്കനാണ് തിരുമാനം.
a ) സംസ്ഥാന ബജറ്റ് ,ലോക ബാങ്ക്, എഡിബി മുതലായ ബഹുവിധ എജൻസികൾ ,JICA KFW തുടങ്ങിയവ
b ) കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു കീഴിൽ കുടുതൽ വകയിരുത്തൽ ഒപ്പം ഇവയുടെ കീഴിൽ ഫ്ലക്സി ഫണ്ടിംഗും ,.
c ) NIDA വഴി നബാർഡ് ഫണ്ടിംഗ്, ഹഡ്കോയും മറ്റ് വായ്പകളും ,ക്യൗഡ് ഫണ്ടിംഗ് ,ഒപ്പം ദുരിതാശ്വസ നിധി വഴി സമാഹരണവും..
കഴിഞ്ഞില്ലാ ,
കേരള പുനർനിർമാണ പദ്ധതികൾക്കായി ലോക ബാങ്കിൽ നിന്ന് 5137.34 കോടി രൂപയുടെ വികസന നയവായ്പ (DPL ), ജർമ്മൻ ബാങ്കായയ KFW ൽ നിന്ന് 1458 കോടി രൂപയുടെ വായ്പ എന്നിവ സംബന്ധിച്ചു ധാരണപത്രം ഒപ്പിടാൻ സർക്കാർ അനുമതിയുമായി,.!
ഈ സർകാർ അധികാരത്തിൽ വന്നതിന് ശേഷം ദുരിതാശ്വസ നിധിയിൽ നിന്ന് 3,71,011 പേർക്ക് ധനസഹായം അനുവദിച്ചിട്ടുള്ളത്.
തുക ഇനത്തിൽ പറഞ്ഞാൽ 1731,56,16,318/- രൂപയാണ് വിതരണം ചെയ്തത് .( ജൂൺ 13 വരെയുള്ള ഒഫിഷ്യൽ ഡാറ്റ .
ഈ നൂണകളെ അതിജീവിച്ച് നവകേരളം നമ്മൾ പടുത്തുയർത്തുക തന്നെ ചെയ്യും,.!!
*******************************************************************
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നു ജനങ്ങളെ ഉദ്ബോധിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു . പോസ്റ്റുകളില്‍ കാണിക്കുന്ന കാരണം ഈ പണം മന്ത്രിമാരുടെ വിദേശയാത്രക്കും ധൂര്‍ത്തിനുമായി ദുര്‍വിനിയോഗം ചെയ്യുന്നു എന്നതാണു. വിദേശയാത്രയും വാഹനങ്ങള്‍ മേടിക്കുന്നതിനൊക്കെ ബജറ്റില്‍ പ്രത്യേകം പണമുണ്ട്. അതുമിതും കൂട്ടിക്കുഴ്യ്ക്കേണ്ട. അത് ധൂര്‍ത്താണോ എന്നുള്ളത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല . ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട് . ഒന്നു ബജറ്റില്‍ നിന്നു സര്‍ക്കാര്‍ നല്‍കുന്ന തുക , രണ്ടു ജനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ . ജനങ്ങള്‍ നല്കിയ അഭൂതപൂര്‍വ്വമായ സംഭാവനയാണ് കഴിഞ്ഞ പ്രളയാനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്ന് . 4106 കോടി രൂപയാണ് (20/07/2019 വരെ ) പ്രളയ ദുരിതാശ്വാസത്തിലേക്ക് അവര്‍ സംഭാവനയായി നല്കിയത്.
പ്രളയ ദുരിതാശ്വാത്തിന് വേണ്ടി ലഭിച്ച തുക സാധാരണഗതിയിലുള്ള സര്‍ക്കാരിന്റെ വേയ്സ് ആന്ഡ് മീന്‍സിന്നുപോലും താല്‍ക്കാലികമായി ഉപയോഗപ്പെടുത്തരുത് എന്ന ശാഠ്യം ഉള്ളത് കൊണ്ട് കേരള സര്‍ക്കാര്‍ ഒരു പ്രത്യേക തീരുമാനം എടുക്കുകയുണ്ടായി . ആ തീരുമാനപ്രകാരം ഈ ത്തുക തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ അക്കൌണ്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ് . ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് പേയ്മെന്റുകൾ ,UPI /QR / VPA തുടങ്ങിയവ വഴി ട്രാന്‍ഫര്‍ ചെയ്യുന്ന .തുക നേരെ ഈ അക്കൌണ്ടുകളിലേക്ക് ആണ് പോകുന്നത് . ഇതിന് ഏക അപവാദം ജീവനക്കാരില്‍ നിന്നു സാലറി ചലഞ്ച്ലൂടെ സമാഹരിച്ച തുകയാണ് . അത് മാത്രം ട്രെഷറിയില്‍ പ്രത്യക അക്കൌണ്ട് ആയി സൂക്ഷിച്ചിരിക്കുകയാണ്
ഫിനാന്‍സ് സെക്രട്ടറിയുടെ പേരില്‍ ആണ് ബാങ്കുകളില്‍ ഉള്ള ദുരിതാശ്വാസ നിധി അക്കൌണ്ടുകള്‍ . സാധാരണ ദുരിതാശ്വാസ നിധിയില്‍ എന്നപോലെ മുഖ്യമന്ത്രി അനുവദിക്കുന്ന അടിയന്തിര ദുരിതാശ്വാസത്തിന് പോലും പരിധിയുണ്ട് . 3 ലക്ഷം രൂപ , ഇതില്‍ കൂടുതല്‍ തുക ഏതെങ്കിലും ആവശ്യത്തിനോ പ്രദേശത്തിനോ വേണ്ടി ചെലവഴിക്കണമെങ്കില്‍ കാബിനറ്റ് തീരുമാനം വേണം . ഇത് റെവന്യൂ വകുപ്പ് ഒരു ഉത്തരവായി ഇറക്കണം . ഇതിന്റെയടിസ്ഥാനത്തില്‍ ഫിനാന്‍സ് സെക്രട്ടറി കളക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട വ്യക്തികള്‍ക്കൊ ബാങ്ക് വഴി പണം കൈമാറണം . ദുരിതാശ്വാസ നിധി യില്‍ നിന്നു ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ രേഖകള്‍ ഉണ്ട് . ഇത് സി എ ജി ആഡിറ്റിന് വിധേയമാണ്.
അപ്പോഴാണ് ചിലര്‍ വലിയ ഒരു ചോദ്യം ഉന്നയിക്കുന്നത് , മരിച്ചു പോയ എം എല്‍ എ യുടെ കടം വീട്ടുന്നതിന് വേണ്ടി ഈ പണം ഉപയോഗിച്ചില്ലെ ? പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ല എന്നു ധനമന്ത്രി എന്ന നിലയില്‍ ഖണ്ഡിതമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ് . തുടക്കത്തില്‍ തന്നെ പറഞ്ഞില്ലേ , എല്ലാവര്‍ഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റില്‍ നിന്നു പണം നീക്കി വയ്ക്കാറുണ്ട്. ഇതില്‍ നിന്നാണ് മാറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നത് . പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്നുറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത് പ്രത്യക അക്കൌണ്ട്കളില്‍ സൂക്ഷിച്ചിട്ടുള്ളത് .
വേറൊരു വിരുതന്‍ ആര്‍ ടി ഐ പ്രകാരം എടുത്ത വിവരവുമായിട്ടാണ് അപവാദത്തിന് ഇറങ്ങിയിട്ടുള്ളത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ പണം ബാങ്കുകളില്‍ ഫിക്സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നാണ് പ്രചരണം . പിന്നെ എന്തായിട്ടു ഇടണം? സേവിങ്സ് അക്കൌണ്ടിലോ ? ദുരിതാശ്വാസ നിധിയില്‍ നിന്നു പണം ചെലാവാകുന്നതിനെ കുറിച്ച് ചില സമയബന്ധിത കാഴ്ചപ്പാട് ഉണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് 20.07.2019 വരെ 2041 കോടി രൂപ വിവിധ ചെലവുകള്‍ക്കയി അനുവദിച്ചിട്ടുണ്ട് ബാക്കി ത്തുകയെല്ലാം മിച്ചമാണെന്നല്ല അര്ത്ഥം, വീട് നിര്‍മ്മാണത്തിനുള്ള തുകയില്‍ ഗണ്യമായ ഒരു ഭാഗം പണി .പൂര്‍ത്തിയാക്കുന്നത് അനുസരിച്ചു ഇനിയും നല്‍കേണ്ടതാണ് . കുടുംബശ്രീ വഴിയുള്ള പലിശരഹിത വായ്പ്പ, കൃഷിക്കാരുടെയും സംരംഭകരുടെയും പലിശ സബ് സിഡി , റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി ഇവയുടെ എല്ലാം പണം ഇനിയും മാസങ്ങള്‍ കഴിഞ്ഞേ നല്‍കേണ്ടി വരൂ . അത് കണക്കിലാക്കി അവയെ 3 മാസം, 6 മാസം , 1 വര്‍ഷം തുടങ്ങിയ കാലയളവുകളില്‍ ഫിക്സ്ഡ് ഡെപോസിറ്റ് ആയിടും . സേവിങ്സ് അക്കൌണ്ടില്‍ 3-3.5 ശതമാനം പലിശയേ കിട്ടൂ. ഫിക്സ്ഡ് ഡെപ്പോസിറ്റില്‍ 7-8 ശതമാനം പലിശ കിട്ടും. ഇതെടുത്ത് . പൊക്കിപിടിച്ചിട്ടാണ് സര്‍ക്കരിലേക്ക് പലിശ മേടിക്കാന്‍ ഫിക്സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നു പ്രചാരണം . ദുരിതാശ്വാനിധിയുടെ പലിശ പോലും സര്‍ക്കാരിലേക്കല്ല, ദുരിതാശ്വാസനിധിയിലേക്കാണ് .
ഒരു പ്രളയത്തിന്റെ ദുരിതങ്ങള്‍ പരിഹരിച്ച് തീരും മുന്‍പ് മറ്റൊന്നു കൂടി നമ്മള്‍ അഭിമുഖീകരിക്കുകയാണ് . കഴിഞ്ഞ തവണത്തെതു പോലെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സര്‍ക്കാരിന് ഉണ്ടാവണം, പണം കൊണ്ട് മാത്രമല്ല , സാധന സാമഗ്രികള്‍ ആയിട്ടും ദുരിതാശ്വാസ സഹായം എത്തിക്കാം. അങ്ങിനെ വേണ്ടുന്ന സാധനങ്ങള്‍ എന്ത് എന്നു ഓരോ പ്രദേശത്തെയും ദുരിതാശ്വാസ ക്യാമ്പ് അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട് . ഇവ സമാഹരിച്ച് ദുരിത മേഖലയിലെ അധികൃതര്‍ക്ക് എത്തിക്കുന്നതിന് ഒട്ടേറെ സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട് . അങ്ങിനെ നമ്മള്‍ എല്ലാവരും ഒത്തു പിടിക്കണം . അപ്പോഴാണ് ചിലര്‍ അപവാദ പ്രചാരണവുമായി ഇറങ്ങിയിട്ടുള്ളത് . സംഘപരിവാറിന്റ്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ് എന്നതാണു ഇത് തെളിയിക്കുന്നത്. ഒന്നു മനസ്സിലാക്കുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ തന്നെ അംഗീകൃതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും, കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും .കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് ആര്‍ക്കെങ്കിലും ഇനിയും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്‍റ് ചെയ്തോളൂ, മറുപടി പറയാന്‍ തയ്യാര്‍.. Dr.TM .തോമസ് ഐസക് FWD BY SHIBU V P