Disaster management squads to be formed in each panchayath in Kannur
കണ്ണൂർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ദുരന്ത നിവാരണ സ്‌ക്വാഡുകൾ രൂപീ പികരിക്കുന്നതായി വാർത്ത .ഓരോ സ്‌ക്വാഡിലും 25 പേരുണ്ടായിരിയ്ക്കും .വരാനിടയുള്ള ഓരോ ദുരന്തത്തേയും നേരിടാൻ അവർക്ക് കൃത്യമായ പരിശീലനം നൽകും . ആരോഗ്യം , ഗതാഗതം , അഗ്നി സുരക്ഷ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രോജക്ട് നടപ്പിലാക്കുന്നത് .ആദ്യ ബാച്ചുകളുടെ പരിശീലനം 2019 ഒക്ടോബര് 15 ന് തുടങ്ങുന്നതാണെന്ന് ജില്ലാപഞ്ചായത് പ്രസിഡണ്ട് ശ്രീ കെ വി സുമേഷ് അറിയിച്ചു .ഓരോ അംഗത്തിനും പ്രഥമ ശുശ്രൂ ഷ , അഗ്നിശമന പ്രവർത്തനം , ജീവൻരക്ഷാ പ്രവർത്തന ങ്ങൾ എന്നീ വിവിധ മേഖലകളിൽ പരിശീലനം ലഭിച്ചിരിക്കും .ഈ പദ്ധതിയുടെ ഭാഗമായി 13 ബ്ളോക് പഞ്ചായത്തുകളിലായി 31 ഏകദിന പരിശീലന ക്യാമ്പുകൾ നടന്നിരിക്കും .71 പഞ്ചായത്തുകളിലും ദുരന്ത നിവാരണ സ്‌ക്വാഡുകൾ രൂപീകരിക്കുന്ന ഈ പദ്ധതിക്ക് 5 ലക്ഷം രൂപ ഈ വർഷം നീക്കി വച്ചിട്ടുണ്ട് .അപ്രതീക്ഷിതമായ ദുരന്ത മുഖങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട് .അവർക്കു കൃത്യമായ പരിശീലനം നൽകിയാൽ ദുരന്ത നിവാരണ പ്രവർത്തന ങ്ങൾ വളരെ ഫലപ്രദമായി നടത്താൻ കഴിയും .
ഇത്തരം സ്ക്വാഡുകളിൽ ചേരാൻ ഉദ്ദേശിക്കുന്നവർ അതാതു പഞ്ചായത്ത് ഓഫീസുകളുമായി നേരിട്ട് ബ ന്ധപ്പെടേണ്ടതാണ് .പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണെന്നും ജൂനിയർ അഡ്മിനിസ്ട്രേറ്റുവേ ഓഫീസർ ഡോക്ടർ ബി സന്തോഷ് അറിയിച്ചു .
( വാർത്ത -ഇന്ത്യൻ എക്സ് പ്രസ്സ് 03 / 10 /2019 ;ഭാഷാന്തരം -CKR )
*****************************************************************************
CKR :സ്വാഗതാര്ഹമായ തീരുമാനം .താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
1 .പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാഡ്ജ് നല്കണം .
2 .കഴിഞ്ഞ പ്രളയങ്ങളിലും മറ്റു ദുരന്തങ്ങളിലും പ്രാദേശികമായി വിവിധതലങ്ങളിൽ ( ആശയവിനിമയം , റോഡപകടം , പ്രള യസുരക്ഷാ, അഗ്നിസുരക്ഷാ , ദുരിതാശ്വാസക്യാമ്പ് സംഘാടനം , ...) ഇടപെട്ടവ ർക്കു മുൻഗണന നൽകി അവരെ അങ്ങോട്ട് ബന്ധപ്പെട്ട് ഉൾപ്പെടുത്തണം .
3 .ഒരോ പഞ്ചായത്തിലെയും അംഗീകൃത യുവജനസംഘടനകൾക്കും ,ക്ളബ്ബുകൾക്കും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾക്കും മിനിമം ആനുപാതിക പ്രാതിനിധ്യം എങ്കിലും ഓരോ ബാച്ചിലും ഉറപ്പു വരുത്തണം .
4.ഒരു പഞ്ചായത്തിലെ തന്നെ ഒരു പ്രത്യേക മേഖലയിൽ ദുരന്ത സാദ്ധ്യത കൂടുതലാണ് എന്ന് വിലയിരുത്തപ്പെട്ടി ട്ടുണ്ടെങ്കിൽ ആ മേഖലയിൽ /സമീപപ്രദേശങ്ങളിൽ പെട്ടവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതാണ് .
5 .പരിശീലനം ലഭിച്ച ഇത്തരം വളണ്ടിയർമാരുടെ പേരും ഫോൺനമ്പരും പൊതുജനങ്ങൾക്ക് ലഭ്യമാക്കണം .
6. ഇത്തരം സ്ക്വാഡുകളിൽ ചേരാൻ ഉദ്ദേശിക്കുന്നവർക്കു ഒരു പ്രായപരിധി ഇപ്പോഴേ വ്യക്തമാക്കുന്നത് നല്ലതാണ് .
***************************************************************************
ഈ വാർത്തയുമായി ബന്ധപ്പെട്ടു TIPSDISASTERMANAGEMENT ഗ്രൂപ്പംഗങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു .

No comments:
Post a Comment