ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, September 25, 2019

സജിത്ത് മോൻ ഉദാരമതികളുടെ സഹായം തേടുന്നു

ഉദാരമതികളുടെ സഹായം തേടുന്നു
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കമ്പല്ലുർ കൊല്ലാടയിൽ താമസിക്കുന്ന കുമ്പളോങ്കൽ സരസപ്പൻ, ഓമന എന്നിവരുടെ മകൻ സജിത്ത് മോൻ കെ എസ്സ്(28) ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയുടേയും തുടർ ചികിത്സയുടേയു ഭാരിച്ച ചെലവ് സജിത്ത് മോൻ്റെ നിർധന കുടുബത്തിന് താങ്ങാൻ കഴിയുന്നതല്ല. ചികിത്സാ ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 14-ാം വർഡ് മെമ്പർ ശ്രീമതി എം.എം. സുലോചന ചെയർപേഴ്സണും 13_ാം വാർഡ് മെമ്പർ ശ്രീ കെ.പി മാത്യു കൺവീനറുമായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായം കമ്മറ്റിയുടെ പേരിലുള്ളSBI കടുമേനി ബ്രാഞ്ചിലെ 38770748139 (IFC SBIN0070595) നമ്പർ അക്കൗണ്ട് മുഖാന്തിരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു

കുറിപ്പ് : സജിത്തിനെ  എനിക്ക് നേരിട്ട് അറിയാം .എൻ്റെ ശിഷ്യൻ ആണ് .മുകളിലത്തെ വിവരണം യാഥാർത്ഥമാണ് .-രാധാകൃഷ്ണൻ സി കെ 

No comments:

Post a Comment