2012 മുതൽ ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ഭാഗമായി പാലിയെറ്റിവ് കെയർ ഗൃഹ സന്ദർശനങ്ങൾ ചെയ്യാറുണ്ട് .സ്‌കൂൾ പ്രദേശത്തെ ഓരോ മേഖലയായി തിരിച്ചു എല്ലാ ഞായറാഴ്ചകളിലും 10 വീടുകൾ എങ്കിലും സന്ദർശിക്കും .ആവശ്യമുള്ള വ്യക്തികൾക്ക് ബ്ലഡ് ഗ്ലൂക്കോസ് ( ഗ്ലുക്കോമീറ്റർ ഉപയോഗിച്ചുള്ള ത് )പരിശോധന ,ബി പി പരിശോധന ഒക്കെ വളണ്ടിയര്മാരായ വിദ്യാർത്ഥികൾ ചെയ്തു കൊടുക്കുമായിരുന്നു .എല്ലായ്‌പോഴും 2 വിദ്യാർത്ഥികൾ , പ്രോഗ്രാം ഓഫിസർ , മറ്റൊരു അദ്ധ്യാപകൻ / ഒരു അദ്ധ്യാപിക , ഒരു പി റ്റി എ അംഗം എന്നിവർ ചേർന്ന ടീമിന്റെ കൂടെ ഒരു പാലിയേ റ്റിവ് കെയർ പ്രവർത്തകൻ / നഴ്‌സ് കൂടി ഉണ്ടാകുമായിരുന്നു .അവരുടെ നേതൃത്വത്തിൽ വളണ്ടിയർമാരായ കുട്ടികൾക്ക് പാലിയേറ്റിവ് കെയറിലും ബ്ലഡ് ഗ്ലൂക്കോസ് ( ഗ്ലുക്കോമീറ്റർ ഉപയോഗിച്ചുള്ള ത് )പരിശോധന ,ബി പി പരിശോധന എന്നിവയിലും നേരത്തെ പരിശീലനം നൽകുമായിരുന്നു .സന്ദർശിച്ച വീടുകളിൽ നിരീക്ഷി ക്കപെട്ട പ്രശ്നങ്ങൾ പിന്നീട് ടീം മീറ്റിംഗിൽ വിലയിരുത്തി തുടർപ്രവർത്തന ങ്ങൾ ചെയ്തു പോന്നു .മരുന്നുകൾ സൗജന്യമായി എത്തിച്ചു കൊടുക്കൽ , നടക്കാൻ പ്രയാസമുള്ള വ്യക്തികൾക്ക് അറ്റാച്ച്ഡ് ടോയിലറ്റുകൾ നിർമിച്ചു നല്കൽ , കൂരയിൽ താമസിക്കുന്നവർക്ക് വീട് നിർമ്മിച്ചു നൽകൽ തുടങ്ങിയ തുടർപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട് .
റിട്ടയർമെന്റിനു ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയപ്പോൾ അവിടെയുള്ള പാലിയേറ്റിവ് കെയർ പ്രവർത്തകരുടെ കൂടെ ഗൃഹസന്ദർശന ങ്ങൾക്കു നേതൃത്വം കൊടുക്കാറുണ്ട് .കോവിഡ് കാലത്തു ജാഗ്രതാസമിതിയുടെ ഭാഗമായി രോഗപ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ ശ്രമിച്ചു .കോവിഡ് കുറയുന്ന സമയങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഗൃഹ സന്ദർശനങ്ങൾ നടത്തിവരുന്നു .ഗൃഹ സന്ദർശനങ്ങൾക്കു ശേഷം തുടർ പ്രവർത്തനമായി പുതപ്പുകൾ ,മരുന്നുകൾ , വീൽ ചെയറുകൾ , വാക്കറുകൾ , എയർബെഡുകൾ തുടങ്ങിയവ ആവശ്യം വിലയിരുത്തി സ്പോൺസർമാരെ കണ്ടെത്തി എത്തിച്ചു കൊടുക്കാറുണ്ട് .
പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ക്ലാസുകളും (- 5 സെഷനുകൾ ) വെബിനാറും ഉപകാരപ്രദമായിരുന്നു . പാലിയേറ്റിവ് കെയറിന്റ അർത്ഥവും സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു . പോസിറ്റീവ് കമ്മ്യൂണിക്കേഷന്റെ ആവശ്യം വിശദീകരിക്കപ്പെട്ടു .ഇത്തരം സന്ദർശന ങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ചെയ്തു കൂടാത്തവയും പ്രത്യേകം ചൂണ്ടി ക്കാണിച്ചിരുന്നു .
No comments:
Post a Comment