ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, February 22, 2022

എറണാകുളത്തെ രക്തദാനം 6 01 2022

 എറണാകുളത്തെ രക്തദാനം 6 01 2022 

എറണാകുളത്തു  അമൃതാ ഹോസ്പിറ്റലിൽ ചികിൽ സ യിലുള്ള കണ്ണൂര്കാരൻ സുഹൃത്ത് യദു കൃഷ്ണ*ന് 5 യൂണിറ്റ് " ഓ പോസിറ്റീവ്" രക്തം തൊട്ടടുത്ത ദിവസത്തേക്ക് വേണം .അവർക്കു  അവിടെ നേരിട്ട് അറിയുന്നവർ ആരും ഇല്ല .സ്റ്റാൻഡ്‌ബൈ  ആയി അദ്ദേഹത്തിന്റെ ഭാര്യ മാത്രമേയുള്ളൂ .നാളെ ഓപ്പറേഷനാണ് .പല ഓ പ് ഷൻസ് നോക്കി. നടക്കുമെന്ന് തോന്നുന്നി ല്ല  . നീ  എന്തെങ്കിലും ചെയ്യണം എന്ന് ഒരു വൈകുന്നേരം , സുഹൃത്ത് വിവേക് വിളിച്ചു പറഞ്ഞു . 

ഞാൻ നോക്കാമെന്നു പറഞ്ഞു .വിവരം നമ്മുടെ വാ ട് സ്‌ ആപ് ഗ്രൂപ് ആയ TDM ൽ ഇട്ടു .

"ഓ പോസിറ്റീവ്" രക്തം ആയതു കിട്ടാൻ ബുദ്ധിമുട്ടാവില്ല എന്ന പൊതു അഭിപ്രായം വന്നു .പക്ഷെ കോ വി ഡ് കാലമായതു കൊണ്ടുള്ള  പ്രശ്നങ്ങൾ കാരണം ആളെ കിട്ടാൻ ബുദ്ധിമുട്ടുണ്ട് എന്നതാണ് യാഥാർത് ഥ്യം, പ്രകാശൻ എ മട്ടന്നൂർ  , അജീഷ് ആലക്കോട്  ,അനീഷ് കാസർഗോഡ്  എന്നിവർ :നമുക്ക് സംഘടിപ്പിക്കാ"മെന്നു പറഞ്ഞു . പിന്നീട് ഞാൻ നെറ്റിൽ തപ്പി എറണാകുളത്തെ രക്തദാതാക്കളിൽ ചിലരുടെ ഫോൺ നമ്പർ കണ്ട് പിടിച്ചു വിളിച്ചു . ആദ്യം വിളിച്ചവർ ഇപ്പോൾ രക്തം കൊടുത്തതേയുള്ളു .എന്ന് പറഞ്ഞു .എന്നാൽ ഡോണെ ഴ്‌സ്‌  ആയ ആരുടെയെങ്കിലും നമ്പർ തരാൻ പറഞ്ഞു . അങ്ങിനെ കിട്ടിയ നമ്പറിൽ വിളിച്ച ഒരാൾ വരാമെന്നു പറഞ്ഞു ,സ്റ്റാൻഡ്‌ബെ യുടെ നമ്പർ വാങ്ങി .

അനീഷ് കാസർഗോഡ് എറണാകുളത്തുള്ള പോലീസുകാരുമായി കോൺടാക്ട് ചെയ്തിട്ടുണ്ട്‌ . അവർ വേണ്ട കാര്യങ്ങൾ ചെയ്യും എന്നു സമാധാനിപ്പിച്ചു .

പ്രകാശൻ എ മട്ടന്നൂർ  YES,SIR എന്ന സന്ദേശവും അയച്ചു 

ബിപിൻ തോമസ് , മനുകൃഷ്ണൻ , വിഷ്ണു പ്രകാശ് തുടങ്ങിയ രക്തദാതാക്കൾ ഇങ്ങോട്ടു വിളിച്ചു നാളെ രക്തദാനം നടത്തുമെന്ന് ഉറപ്പുപറഞ്ഞു .അതിൽ ഒരാൾ ദേശാഭിമാനിയിൽ നിന്നാണ് എന്നും പറഞ്ഞു .വന്നവരിൽ ചിലർ പോലീസിൽ നിന്നാണ് എന്ന് പിന്നീട് അമൃത  ആശു പത്രിയിൽ സ്റ്റാൻഡ് ബൈ ആയി നിന്നയാൾ പറഞ്ഞു .

അ ങ്ങിനെ നമ്മുടെ ഗ്രൂപ്പങ്ങ ങ്ങളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളത്തു 5 യൂണിറ്റ് രക്തം നമ്മുടെ ഗ്രൂപംഗം കൂടിയായ സുഹൃത്തിനു  ലഭിച്ചു . ഓപ്പറേഷന് ശേഷം ആശ്വാസമായപ്പോൾ യദു കൃഷ്ണ*ൻ എല്ലാവരോടും പ്രത്യേകം നന്ദി അറിയിച്ചു.


ഒറ്റ വിളി പ്പു റത്തു കേവലം മനുഷ്യത്വത്തിന്റെ പേരിൽ രക്തദാനത്തിന് തയ്യാറായി എത്തിയ ആ  അഞ്ചു ചെറുപ്പക്കാർക്കും നമ്മുടെ ഗ്രൂപ്പിന്റെ നന്ദി അറിയിക്കുന്നു .

ഈ പ്രവർത്തനം വിജയിപ്പിച്ചത് അനീഷ് ,അജീഷ് ,പ്രകാശൻ എന്നിവരുടെ ഇടപെടലുകളാണ് .അഭിനന്ദനങ്ങൾ .

(*യഥാർത്ഥ പേര് ഇതല്ല -BLOGGER)

No comments:

Post a Comment