ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, June 9, 2021

ആലക്കോട് പഞ്ചായത്തു കേരളത്തിൽ തന്നെയല്ലേ ?

 ആലക്കോട് പഞ്ചായത്തു കേരളത്തിൽ തന്നെയല്ലേ ? 

കേരളത്തിലെ  മിക്കവാറും പഞ്ചായത്തുകളിൽ അതിസൂക്ഷമ മാലിന്യ ശേഖരണ പ്രവർത്തന ങ്ങൾ നടന്നു കഴിഞ്ഞു . ഓരോ പഞ്ചായത്തിലും ക്ലീൻ കേരളാ കമ്പനിയുടെ സഹായത്തോടെ ലക്ഷക്കണക്കിന് രൂപാ ചിലവഴിച്ചാണ്  ശുചീകരണ പ്രവർത്തങ്ങൾ നടന്നത് .പൊതുവായ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ  അതിപ്രധാന ഭാഗമാണ് ശുചീകരണം . ഓരോ വാർഡിനും ശുചിത്വ മിഷൻ 10000 രൂപയും നാഷണൽ ഹെൽത്ത് മിഷൻ 10000 രൂപ യും ഈ പ്രവർത്തനത്തിന് അനുവദിച്ചതാണ് .10000 രൂപ വരെ പഞ്ചായത്തിന് ഈ ഇനത്തിൽ ഉപയോഗിക്കാവുന്നതാണ് .നന്നായി പ്ലാൻ ചെയ്ത ഒരു പഞ്ചായത്ത്തല പ്രൊജക്റ്റ്‌ ഉണ്ടായിരുന്നെങ്കിൽ  21 വാർഡുകളിൽ ആയി 21 X 30000 രൂപ =6, 30,0000  രൂപ  ശുചീകരണത്തിന് മാത്രം ചിലവഴിക്കാമായിരുന്നതാണ് . തങ്ങളുടെ ഭാവനരാഹിത്യം കൊണ്ട് ജന ങ്ങൾക്കു  ലഭിക്കേണ്ടിയിരുന്ന മികച്ച സേവന ങ്ങളാണ് നിലവിലുള്ള പഞ്ചായത്തു സമിതിയും മുൻകാല സമിതികളും ആലക്കോട് പഞ്ചായത്തിൽ നഷ്ടപ്പെടു ത്തുന്നത്.ക്ലീൻ ഈസ്റ്റ് എളേരി പഞ്ചായ്ത്തിന്റെ പ്രോജക്ട് റിപ്പോർട്ടു ഇതിന്റെ കൂടെ ചേർക്കുന്നു . ഗ്രാമപഞ്ചായത്തുമെമ്പർമാർ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത് ശരിയായ കാര്യമല്ല .പ്രത്യേകിച്ച് പ്രതിപക്ഷ ബ്ലോക്ക് എങ്കിലും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തേണ്ടതാണ് . 

******************************************************************************

REPORT :മഴക്കാലത്തിനു മുന്നോടിയായി ക്ലീൻ ഈസ്റ്റ് എളേരിക്ക് തുടക്കമായി

ചെറുപുഴ: മഴക്കാലത്തിനു മുന്നോടിയായി വീടുകളിലെയും, പൊതു സ്ഥാപനങ്ങളിലെയും ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നിർമ്മാർജനം ചെയ്യാനുള്ള രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക്  ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ഹരിത കർമ്മ സേന തുടങ്ങിയവർ നേതൃത്വം നൽകിയ പ്രസ്തുത പരിപാടി വളരെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്.


ക്ലീൻ കേരള കമ്പനിക്കാണ് പ്രസ്തുത മാലിന്യങ്ങൾ കൈമാറുന്നത്. പതിനാറു വാർഡിൽ നിന്നായി എഴുപത് ടൺ സാധനങ്ങൾ  പഞ്ചായത്തിൻ്റെ ശ്മശാനത്തിന് സമീപമുള്ള മൈതാനത്ത്  എത്തിക്കഴിഞ്ഞിരിക്കുന്നു. ഈ മാസം പകുതിയോടെ ഈ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി കൊണ്ടു പോകും. ഏതാണ്ട് ഏഴു ലക്ഷത്തോളം രൂപ പഞ്ചായത്തിന് ഈ മാലിന്യങ്ങൾ ഒഴിവാക്കന്നതിന് ചെലവുണ്ട്. ഗാർഹിക മാലിന്യങ്ങൾ ഉടമസ്ഥർ പ്രധാന റോഡിൻ്റെ വശങ്ങളിൽ വെച്ചത് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് നീക്കം ചെയ്തത്. ഇതിൽ നിന്നും പ്രത്യേകം തരം തിരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകും. ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞകാലങ്ങളിൽ ഹരിത കർമ്മ സേന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ഈ പരിപാടിയിലൂടെ തൊണ്ണുറ്റിയഞ്ച് ശതമാനം മാലിന്യങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു. പാഴായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മുതൽ ഗ്ലാസ് കഷണങ്ങൾ, തെർമോകോൾ, പഴയ ബെഡുകൾ, ഇ- മാലിന്യങ്ങൾ വരെ  ശേഖരിച്ചവയിൽ ഉൾപ്പെടുന്നു.

വാർഡ് തലത്തിൽ നടന്നത് 

അറിയിപ്പ്

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്കൊല്ലാടവാർഡിൽ ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാതരം മാലിന്യങ്ങളും  (നാപ്കിൻ,പാമ്പേഴ്സ്, മാസ്ക് ഗ്ലൗസ് മുതലായ മെഡിക്കൽ മാലിന്യങ്ങൾ ഒഴികെ) ചുവടെ പറയുന്ന സ്ഥലങ്ങളിൽ എത്തി നിശ്ചിതസമയത്ത്  ശേഖരിക്കുന്നു. എല്ലാവരും ഈ അവസരം  ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഓരോവീട്ടുകാരുടെയും മാലിന്യങ്ങൾ  വീട്ടുകാർ തന്നെ  വണ്ടിയിൽ  കയറ്റേണ്ടതും  ചിലവിലേക്ക് 50 രൂപ  നൽകേണ്ടതുമാണ്.

    മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ റൂട്ടും സമയവുമാണ് ചുവടെ ചേർക്കുന്നത് .ഈ റൂട്ടിലുള്ള മെയിൻ റോഡിൽ മാലിന്യം എത്തിച്ച് വാഹനം എത്തുന്നതു വരെ കാത്തു നിൽക്കണം.

08-06-2021 ചൊവ്വാഴ്ച

********

8AM_ കെ എം ജോയി കദമ്പയിൽ- വീട് പരിസരം

8.10AM_ പി.കെ.ഗോവിന്ദൻകുട്ടി- വീട് പരിസരം

8.20_ എൻ. യൂസഫ്_ കട പരിസരം

8.30_ ടി.പി. മുഹമ്മദ്_ വീട് പരിസരം

8.45_ കൊല്ലാട പാലം

9AM_ ടി.വി.ബാലൻ നായർ തേളക്കാട്ട്- വീട് പരിസരം

9.10_ചെറു കുറുപ്പചെക്ക്ഡാം

9.20_ സമത സംഘം ഓഫീസ് ചെറുകുറുപ്പ

9.30_ ഷാനവാസ് കട പരിസരം

10 AM_ കമ്പല്ലൂർ ടൗൺ അംഗനവാടി പരിസരം

10.10_ വേലായുധൻ തൂങ്ങംപ്ലാക്കൽ വീട്

10.20_ ബിജു പനയംതട്ട വീട് പരിസരം

10.30_ ഇലവുങ്കൽ ഷാജി വീട് പരിസരം

10.40_ നെടും കല്ല് പാലം

11AM_GHSS കമ്പല്ലൂർ പരിസരം

11.10_ രമേശൻ മാസ്റ്റർ വീട് പരിസരം

11.20_ കെ.വി. സന്തോഷ് വീട് പരിസരം

11.30_ അബ്രഹാം തോണക്കര വീട് പരിസരം

11.40_ അസ്റ്റ്യൻ മാസ്റ്റർ വീട് പരിസരം

11.50_ വി.യു.പി.ബാലകൃഷ്ണൻ വീട് പരിസരം

11.55_ അഷറഫ് കടപരിസരം

12 മണി_ മിൽമ പരിസരം

12.10_ അരുവിക്കൽ ഷാജി വീട് പരിസരം

12.20_ എൻ അസിനാർ വീട് പരിസരം

12.30_ ഹാപ്പി ബ്രദേർസ് ക്ലബ്ബ് പരിസരം

12.40_ അയുർവേദ ആശുപത്രി പരിസരം

12.50_ സരസപ്പൻ കുമ്പളോങ്കൽ വീട് പരിസരം

1 PM_ ശശിധരൻ കരിപ്പക്കുഴി വീട് പരിസരം

1.10_ രാധമ്മ തകിടിയിൽ വീട് പരിസരം

1.20_ കാട്ടി പൊയിൽ ബസ് സ്റ്റോപ്പ്

1.30PM_ രാജു മുക്കാട്ട് വീട് പരിസരം

NB: സമയ ക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ വന്നാൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

          വാർഡ് മെമ്പർ

****************************************************************

No comments:

Post a Comment