ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Monday, November 1, 2021

നാൽപതു കഴിഞ്ഞ ഓരോ ഇന്ത്യൻ പുരുഷനും ഹൃദ്രോഗിയാണെന്ന്

നാൽപതു വയസു കഴിഞ്ഞവർ നിർബന്ധമായും ECG, Cardiac CT angeo പരിശോധന നടത്തേണ്ടതാണ് എന്ന് ഡോ. ദേവി ഷെട്ടി  പറയുന്നു.

പത്തു വർഷത്തിനകമുള്ള ഹൃദ്രോഗ സാധ്യത പോലും പ്രവചിക്കാൻ CT പരിശോധനക്കു കഴിയുമത്രേ. അതിനാവട്ടെ കേവലം 2 സെക്കന്റ് സമയമേ വേണ്ടതുള്ളൂ.

 യൂറോപ്യൻമാരെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ഹൃദ്രോഗ സാധ്യത 3 മടങ്ങ് കൂടുതലാണത്രേ. പ്രത്യേകിച്ച് നാൽപതു കഴിഞ്ഞ ഓരോ ഇന്ത്യൻ പുരുഷനും ഹൃദ്രോഗിയാണെന്ന് കരുതി വേണ്ടുന്ന പരിശോധനകൾ നടത്തുകയും മുൻകരുതൽ എടുക്കുകയും വേണം എന്ന് ഡോ. ഷെട്ടി പറയുന്നു.

ECG പരിശോധന 3/4 വർഷം കൂടുമ്പോൾ ഒരിക്കലെങ്കിലും നടത്തേണ്ടതുണ്ട്.

 Cardiac CT 6 വർഷത്തിൽ ഒരിക്കൽ നടത്തണം. തൊട്ടടുത്തുള്ള ഏതൊരു Diagnostic Lab ലും ഇതു ചെയ്യാവുന്നതാണ്.50% ഇന്ത്യാക്കാനും നിശബ്ദ ഹൃദയാഘാതത്തിന് സാധ്യതയുള്ളവരായി ഒരു പഠനത്തിൽ കാണുന്നുണ്ട്. കഠിനമായ ശാരീരിക വ്യായാമങ്ങൾ തുടങ്ങുന്നതിനു മുമ്പെ ,പ്രത്യേകിച്ചും നാൽപതു വയസു കഴിഞ്ഞവർ, ഇത്തരം പരിശോധനകൾ നടത്തുന്നതായിരിക്കും ഉചിതം. എനിക്ക് പ്രശ്നങ്ങളില്ല, ഞാൻ 100 മീ ഓട്ടക്കാരനാണ്, എന്നും ജിമ്മിൽ കസർത്തു ചെയ്യുന്നവനാണ് എന്നൊന്നും വിചാരിച്ചിരുന്നിട്ടു കാര്യമില്ല എന്നും ഒരു ടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ ഡോ. ഷെട്ടി പറയുന്നുണ്ട്. പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗമാണ് മാധ്യമങ്ങളിൽ ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. _ CKR tips disastermanagement 01 11 2021

click here for the video





Monday, October 18, 2021

ഉരുൾ പൊട്ടിയിടത്തെ രക്ഷാ പ്രവർത്തനം..

 ഉരുൾ പൊട്ടിയിടത്തെ രക്ഷാ പ്രവർത്തനം..

ഉരുൾ പൊട്ടലും മണ്ണിടിച്ചിലും തമ്മിൽ സാങ്കേതികമായ ചില മാറ്റങ്ങൾ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും ഒക്കെക്കൂടി താഴേക്ക് ഊർന്ന് വരികയോ ഒഴുകി വരികയോ ആണ്. അതിന്റെ രീതിയിലും രക്ഷാപ്രവർത്തനത്തിലും പ്രതിരോധത്തിലും ഉള്ള സാമ്യം കാരണം തൽക്കാലം ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുന്പോൾ ഉരുൾ പൊട്ടൽ എന്ന് പറയാം.

ഈ വർഷം കൂടുതൽ മരണം സംഭവിച്ചത് ഉരുൾപൊട്ടലിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് മറ്റു സ്ഥലങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ നോക്കുന്പോൾ സമാനമാണ്. ഉരുൾ പൊട്ടലിന്റെയോ മണ്ണിടിച്ചിലിന്റെയോ പാതയിൽ പെട്ടാൽ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ് കാരണം;

1. പ്രളയം പോലെ പതുക്കെയല്ല, ഉരുൾപൊട്ടൽ സംഭവിക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്താൽ ഓരോ തവണയും പുഴയിൽ വെള്ളം ഉയരുമെന്നത് കൃത്യമായ ശാസ്ത്രം ആകുന്പോൾ കുന്നിൻ മുകളിൽ മഴ പെയ്താൽ കുന്നിടിഞ്ഞു വരുമെന്നത് അത്ര സ്വാഭാവികമല്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകൾ നൽകുക എളുപ്പമല്ല. ഇതാണ് ഉരുൾ പൊട്ടലിൽ ഏറെ ആളുകൾ മരിക്കാൻ കാരണം. തലമുറകളായി ഒരേ കുന്നിന്റെ താഴെ താമസിക്കുന്നവരായിരിക്കും, വർഷങ്ങളോളം മഴക്കാലത്ത് ഒരു കുഴപ്പവും ഇല്ലാതിരുന്ന മലയും ആയിരിക്കും. അതുകൊണ്ട് ഓരോ മഴക്കാലത്തും അവർ അവിടെ നിന്നും മാറി താമസിക്കില്ല. പക്ഷെ ചില വർഷങ്ങളിൽ ഒന്നിൽ കൂടുതൽ സാഹചര്യങ്ങൾ ഒരുമിച്ചു വരുന്പോൾ കുന്നിടിഞ്ഞു താഴേക്ക് വരും, ആളുകൾ അടിപ്പെടുകയും ചെയ്യും.

2. സാധാരണഗതിയിൽ ഉരുൾ പൊട്ടലിന്റെ വീഡിയോ ചിത്രങ്ങൾ ലഭ്യമാകാറില്ല, പക്ഷെ ലഭ്യമായ അപൂർവ്വം വീഡിയോകൾ കണ്ടൽ അറിയാം എത്ര ഭീതിതമായ വേഗത്തിലാണ് അത് സംഭവിക്കുന്നതെന്ന്. അതിൽ നിന്നും ഓടി രക്ഷപ്പെടുക എളുപ്പമല്ല. രാത്രിയിലാണെങ്കിൽ നമ്മൾ അറിയുക കൂടി ഇല്ലല്ലോ.

4. മണ്ണും വെള്ളവും ചിലപ്പോൾ കല്ലും കൂടിയാണ് കുത്തിയൊഴുകി വരുന്നത്. അതിനകത്ത് പെട്ടാൽ നമ്മൾ മരിക്കുന്നതിന് മുൻപ് തന്നെ നമുക്ക് നന്നായി പരിക്ക് പറ്റും. വെള്ളത്തിൽ പെടുന്നവർക്ക് നീന്തി രക്ഷപെടാനുള്ള ഒരു സാധ്യത എങ്കിലും ഉണ്ട്. മണ്ണൊലിപ്പിൽ പെടുന്നവർക്ക് അതിനുള്ള ആരോഗ്യമോ ബോധമോ പലപ്പോഴും ഉണ്ടാകില്ല.

5. ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലും പെടുന്ന ഭൂരിഭാഗം പേരും വേഗം തന്നെ മരിച്ചിരിക്കും, ഇനി അഥവാ ഏതെങ്കിലും പറയുടെയോ ഭിത്തിയുടെയോ മറവിൽ ജീവനോടെ ഉണ്ടെങ്കിലും ബോധം മറഞ്ഞിരിക്കാനാണ് കൂടുതൽ സാധ്യത. ഇത്തരം സാഹചര്യങ്ങൾ അപൂർവ്വമാണ്.

ഈ പറഞ്ഞ കാര്യങ്ങളാൽ ഉരുൾ പൊട്ടലിന്റെയും മണ്ണൊലിപ്പിന്റെയും സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് രക്ഷാ പ്രവർത്തനത്തിൽ (റെസ്ക്യൂ) ഉപരി വീണ്ടെടുക്കൽ (റിക്കവറി) ആണ്. ഇത് മനസ്സിലാക്കി വേണം ഉരുൾ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തിൽ നമ്മൾ ഇടപെടാൻ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നു.

1. ഉരുൾ പൊട്ടിയ പ്രദേശത്ത് ആളുകൾ ജീവനോടെ ബാക്കി ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കുറവാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ഏറ്റവും വേഗത്തിൽ രക്ഷാ പ്രവർത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്ലാൻ ചെയ്തു പ്രവർത്തനം നടത്തുക എന്നതാണ് ശരിയായ കാര്യം. ഇക്കാര്യം നാട്ടുകാരെയും ബന്ധുക്കളേയും പറഞ്ഞു മനസിലാക്കുക എളുപ്പമല്ലെങ്കിലും ശ്രമിക്കേണ്ടതാണ്.

2. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായ പ്രദേശം ഏറെ അസ്ഥിരമായിരിക്കുമെന്നതിനാൽ അവിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാര്യം മനസ്സിലാക്കി വേണം വീണ്ടെടുക്കൽ പ്രവർത്തനം തുടങ്ങാൻ. രാത്രിയിലോ കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്പോഴോ വീണ്ടെടുക്കൽ പ്രവർത്തനം നടത്തുന്നത് എല്ലാവരുടെയും അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്. ആളുകളുടെ സമ്മർദ്ദം ഉണ്ടാകുമെങ്കിലും അത് ചെയ്യാതിരിക്കുന്നതാണ് ശരിയായ രീതി.

3. മണ്ണടിച്ചിലും ഉരുൾ പൊട്ടലും നടന്ന സ്ഥലം അസ്ഥിരമായതിനാൽ ഏറെ വാഹനങ്ങളും, പ്രത്യേകിച്ച് ജെ സി ബി യും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുകയാണ്. ആളുകൾ മണ്ണിൽ പുതഞ്ഞു ജീവനോടെ കിടക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കലാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടത്. അതിന് ഹെവി വാഹനങ്ങളല്ല, ശാസ്ത്രീയമായ ഉപകരണങ്ങളാണ് വേണ്ടത്.

4. ഏറ്റവും കുറച്ചാളുകൾ, അതും പരിശീലനം ലഭിച്ചവർ മാത്രമേ ആദ്യ ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങാവൂ. മണ്ണിനടിയിൽ ആളുകൾ ഉണ്ടോ എന്നറിയാനുള്ള ചെറിയ റഡാർ ഉപകരണങ്ങൾ, മണ്ണിനടിയിൽ കിടക്കുന്ന ആൾ ജീവനോടെ ആണോ എന്ന് പരിശോധിക്കാൻ കഴിയുന്ന ഇൻഫ്രാ റെഡ് ഉപകരണങ്ങൾ, ചെറിയ ഒച്ച പോലും പിടിച്ചെടുക്കാൻ കഴിയുന്ന പ്രോബ് മൈക്രോഫോൺ, ദുരന്തമുള്ള പ്രദേശത്തേക്ക് പോകാതെ സുരക്ഷിതമായി നിന്ന് ആകാശ വീക്ഷണം നടത്താൻ പറ്റിയ ഡ്രോണുകൾ എന്നിങ്ങനെ അനവധി ആധുനിക സംവിധാനങ്ങൾ രക്ഷാ സംവിധാനത്തിൽ ഉണ്ടാകണം.

5. ഫയർഫോഴ്‌സും നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി ജെ സി ബിയും മറ്റു വാഹനങ്ങളുമായി കൂട്ടമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം. ദുരന്ത പ്രദേശത്ത് ആളുകൾ കൂടുന്നത് അവരുടെ ദുരന്ത സാധ്യത കൂട്ടുന്നു എന്നത് കൂടാതെ അസ്ഥിരമായ പ്രദേശം കൂടുതൽ അസ്ഥിരമാക്കി കൂടുതൽ അപകടം വിളിച്ചു വരുത്താനുള്ള സാധ്യത കൂടിയുണ്ട്.

6. രക്ഷാപ്രവർത്തനത്തിനോ റിക്കവറി പ്രവർത്തനത്തിനോ ആയിരം കാഴ്ചക്കാരുടെ ഒരാവശ്യവും ഇല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. മാധ്യമങ്ങളും ഏറ്റവും സുരക്ഷിതമായ സ്ഥലത്തു നിന്നും ദൃശ്യങ്ങൾ പകർത്തുന്നതാണ് ശരി.

7. രക്ഷാ പ്രവർത്തനത്തിന്റെ സംയോജനവും പ്രഥമ ചികിൽസയും രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും മറ്റു പ്രാഥമിക സൗകര്യങ്ങളുമെല്ലാം ദുരന്ത പ്രദേശത്തു നിന്നും മാറി സുരക്ഷിതമായ ഒരു സ്ഥലത്ത് മാത്രമേ സെറ്റ് ചെയ്യാവൂ (ഓൺ സൈറ്റ് കമാൻഡ് ആൻഡ് റെസ്ക്യൂ സെന്റർ). അവിടെ നിന്നും ദുരന്ത പ്രദേശത്തേക്ക് പോകുന്നത് പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർ മാത്രം ആകണം. അവരുടെ കൃത്യമായ എണ്ണം വേണം, ഒരു ബഡി സംവിധാനത്തിൽ പ്രവർത്തിക്കുകയും വേണം (എപ്പോഴും രണ്ടു പേർ ഒരു ടീം ആയി).

8. മണ്ണിടിച്ചിൽ രക്ഷാ പ്രവർത്തനം നടക്കുന്നിടത്തേക്ക് വി ഐ പി കൾ വരുന്ന സാഹചര്യം ഉണ്ടാകരുത്. അവർ വന്നാൽ തന്നെ ദൂരെയുള്ള ഓൺ സൈറ്റ് കമാൻഡ് സെന്ററിൽ നിന്ന് കാര്യങ്ങൾ അറിയാമല്ലോ.

9. ദുരന്തന്തിൽ അകപ്പെട്ടവരുടെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ദുരന്തമുഖത്തു നിന്നും മാറ്റുന്നതാണ് അവരുടെ മാനസിക ആരോഗ്യത്തിനും രക്ഷാപ്രവർത്തനത്തിന് പ്രൊഫഷണലിസത്തിനും നല്ലത്. അല്ലെങ്കിൽ ഇരു കൂട്ടരും മാനസിക സമ്മർദ്ദത്തിൽ ആകും, അക്രമം വരെ ഉണ്ടാകാം.
10. ദുരന്തത്തിൽ എത്ര പേർ പെട്ടിട്ടുണ്ട് എന്നതിനെ പറ്റി ആദ്യമേ കിട്ടുന്ന വിവരങ്ങൾ പൊതുവെ തെറ്റും പെരുപ്പിച്ചതും ആയിരിക്കും. ഈ വിവരങ്ങൾ ഏറ്റവും കൃത്യമായി ശേഖരിക്കാൻ ആ നാട്ടിലെ പഞ്ചായത്ത് മെന്പറും പോലീസും ഉൾപ്പെട്ട ഒരു ചെറിയ ഗ്രൂപ്പ് വേണം. അപകടത്തിൽ പെടാത്ത ആളുകളെ തിരഞ്ഞു സമയം കളയുകയും ദുരന്ത സാധ്യത കൂട്ടുകയും ചെയ്യരുതല്ലോ.

11. രക്ഷാ പ്രവർത്തനത്തിനിടക്ക് മഴ കനക്കുകയോ അപകട സാധ്യത കൂടുകയോ ചെയ്യുന്നതായി തോന്നിയാൽ രക്ഷാ - റിക്കവറി പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കാൻ ഉന്നത ഉദ്യോഗസ്ഥൻ തീരുമാനിക്കണം. ഈ തീരുമാനം മറ്റുള്ളവർ, ജനപ്രതിനിധികൾ ഉൾപ്പടെ, അംഗീകരിക്കുകയും വേണം.

12. ആദ്യമേ പറഞ്ഞത് പോലെ മണ്ണിടിച്ചിലിന്റെ സാഹചര്യത്തിൽ ആളുകൾ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണ്. പലപ്പോഴും മരിച്ച ആളുടെ മൃതശരീരം പോലും ലഭ്യമായില്ല എന്ന് വരാം. ഇക്കാര്യം എല്ലാവരും മനസ്സിലാക്കണം, നാട്ടുകാരേയും ബന്ധുക്കളേയും പറഞ്ഞു മനസ്സിലാക്കുകയും വേണം.

ഒരു വർഷത്തെ പ്രളയവും അടുത്ത വർഷത്തെ പ്രളയവും തമ്മിൽ പരസ്പര ബന്ധമില്ല. പക്ഷെ മണ്ണിടിച്ചിലിന്റെ കാര്യം അങ്ങനെയല്ല. ഒരു വർഷം മണ്ണിടിഞ്ഞ് അസ്ഥിരമായ സ്ഥലത്ത് അടുത്ത വർഷവും മണ്ണിടിയാനുള്ള സാധ്യതയുണ്ട്, പലപ്പോഴും കൂടുതലുമാണ്. കഴിഞ്ഞ വർഷത്തെ പെരുമഴ ഈ വർഷം മണ്ണിടിച്ചിലിന്റെയും ഉരുൾ പൊട്ടലിന്റെയും സാധ്യത വളരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ചെറിയ മഴയിൽ പോലും ഇനിയും വലിയ മണ്ണിടിച്ചിൽ ഉണ്ടാകാം, വരും വർഷങ്ങളിൽ ഇത് തുടരും. മുൻകരുതലുകൾ എടുക്കുക എന്നത് പ്രധാനമാണ്.

എങ്ങനെയാണ് മണ്ണിടിച്ചിൽ അല്ലെങ്കിൽ ഉരുൾ പൊട്ടൽ ഉണ്ടാകുന്നത്? അത് എങ്ങനെ കുറക്കാം? എന്നൊക്കെ ഈ ദുരന്തകാലത്തിന് ശേഷം എഴുതാം.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി
പെരുന്പാവൂർ, ആഗസ്റ്റ് 11, 10 മണി

Wednesday, September 22, 2021

വിഷവാതകങ്ങൾ വീട്ടിൽ

 വിഷവാതകങ്ങൾ വീട്ടിൽ ( input from The Mathrubhumi)


നൈട്രജൻ അപകടകാരിയോ?

വിഷവാതകങ്ങളിൽ പെടാത്തതും തീപിടിക്കാത്തതുമാണ് നൈട്രജൻ എന്ന് കൂട്ടുകാർ പഠിച്ചിട്ടുണ്ടല്ലോ. നാം നിത്യവും ശ്വസിക്കുന്ന വായുവിലെ 78 ശതമാനവും നൈട്രജനാണുതാനും. അപ്പോൾ നൈട്രജൻ എങ്ങനെ മാരകമാകും?

നൈട്രജൻ സിലിൻഡർ െവച്ചിരിക്കുന്ന വായുസഞ്ചാരം അധികമില്ലാത്ത മുറികളിൽ വാതകച്ചോർച്ചയുണ്ടെങ്കിൽ നൈട്രജൻ അവിടെയുള്ള വായുവിനെ പുറംതള്ളി ആ മുറിയിൽ നിറയാൻ തുടങ്ങും. നൈട്രജന് നിറമോ മണമോ ഇല്ലാത്തതുകൊണ്ട് ഇത് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. ഇവിടെ എത്തിപ്പെടുന്ന ഒരാൾ പ്രാണവായു കിട്ടാതെ ചിലപ്പോൾ അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും എത്തിപ്പെടാം. ഈ അവസ്ഥയെ ആസ്ഫീക്സിയ (Asphyxia) എന്നു പറയും. നൈട്രജൻ മാത്രമല്ല ഹീലിയം, പാചകവാതകം തുടങ്ങി മറ്റുവാതകങ്ങളും ഇത്തരത്തിൽ നമ്മെ മരണത്തിലേക്ക് തള്ളിവിടും. ബയോഗ്യാസ് പ്ലാന്റിലേക്ക് ഇറങ്ങിയവരും കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവരും ചിലപ്പോൾ ഇത്തരം അപടത്തിൽപ്പെടാറുണ്ട്. ഓക്സിജന്റെ അഭാവമാണ് പ്രധാനമായും ഇവിടെ സംഭവിക്കുന്നത്.

:ഒരു സംഭവകഥ പറയാം: പുതുതായി നിർമിച്ച ഒരു ഫ്ളാറ്റിൽ താമസംതുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കയായിരുന്നു. പെയിന്റടിക്കലും ചുവരിൽ അലമാര പിടിപ്പിക്കലുമെല്ലാം തകൃതിയായി നടക്കുന്നു. ഒരുദിവസം, രാത്രി അവിടെ കിടന്നുറങ്ങിയ ജോലിക്കാരൻ മരിച്ചതായി പിറ്റേദിവസം രാവിലെ കണ്ടു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഫ്ളാറ്റിലെ ജനലുകളെല്ലാം തുറന്നാണ് കിടന്നിരുന്നത്.

എങ്ങനെ സംഭവിച്ചു?

അടുക്കളയിൽ അലമാരവെക്കുന്ന സമയത്ത് പാചകവാതകക്കുഴലിൽ നേരിയ ദ്വാരമുണ്ടാകുകയും പാചകവാതകം തറയിലേക്ക് പതുക്കെ അരിച്ചിറങ്ങാൻ തുടങ്ങുകയുംചെയ്തു. പുതിയ പെയിന്റ് അടിച്ചതുകൊണ്ട് വാതകത്തിന്റെ മണം തിരിച്ചറിയാനും കഴിഞ്ഞില്ല. നിലത്തുകിടന്നുറങ്ങിയയാൾ മരണത്തിന് കീഴ്‌പ്പെട്ടു.

വാതകങ്ങളുടെ സ്വഭാവം

സാന്ദ്രത (density) എന്ന പദം നാം പഠിച്ചിട്ടുണ്ടല്ലോ. പാചകവാതകത്തിന് നാം ശ്വസിക്കുന്ന വായുവിനെക്കാൾ സാന്ദ്രത കൂടുതലാണ്. ചോർച്ചയുണ്ടാകു​േമ്പാൾ അത് മുറിയുടെ അടിഭാഗത്തേക്ക് ഒഴുകും. ഒരു പാത്രത്തിൽ വെള്ളമൊഴിക്കുമ്പോൾ വെള്ളം പാത്രത്തിനടിയിലേക്ക് പോകുന്നതുപോലെ കൂടുതൽ വാതകം വരുന്തോറും അത് തറയിൽനിന്ന് മുകളിലേക്ക് നിറഞ്ഞുവരും. അതോടൊപ്പംതന്നെ വായുവിനെ അത് മുകളിലേക്ക് പൊക്കുകയും ചെയ്യും. അതിനാൽ, മുറിയുടെ അടിഭാഗത്ത് ശ്വസിക്കാനുള്ള വായുവിന്റെ അളവ് വളരെ കുറവായിരിക്കും. നിലത്ത് കിടന്നുറങ്ങുന്ന ഒരാൾ ഈ അവസ്ഥയിൽ ഓക്സിജൻ കിട്ടാതെ അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും എത്തിപ്പെടും.

വിഷവാതകങ്ങൾ

വിഷവാതകം ഹാനികരമാകുന്നത് നാം ശ്വസിക്കുന്ന വായുവിൽ അതിന്റെ തോത് അനുസരിച്ചാണ്. ഒരു വിഷവാതകം വായുവിൽ ഏതളവിലെത്തിയാൽ ഹാനികരമാകുമെന്ന് കണക്കാക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമാണ് ത്രെഷോൾഡ് ലിമിറ്റ് വാല്യു (Threshold Limit Value) അഥവാ TLV. ഇതിനെ വായുവിന്റെ അംശം എന്ന PPM (parts per million) എന്ന യൂണിറ്റിലാണ് അറിയപ്പെടുന്നത്.

കൂടാതെ ഇതിനെ ഒരു പ്രവൃത്തിദിവസം എട്ടുമണിക്കൂർ ശ്വസിക്കാവുന്ന അളവ്, 15 മിനിറ്റ് ശ്വസിക്കാവുന്ന അളവ്, ഒരിക്കലും ശ്വസിക്കാൻ പാടില്ലാത്ത അളവ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഒരു വാതകത്തിന്റെ TLV നമ്പർ കുറഞ്ഞതാണെങ്കിൽ ആ വാതകം കൂടുതൽ മാരകമായിരിക്കും. ഒരു ചെറിയ അംശം മതി അത് മനുഷ്യന് ഹാനികരമാകാനെന്ന് സാരം.

പാചകവാതകം

സിലിൻഡറിൽവരുന്ന എൽ.പി.ജി (Liquified petroleum Gas) എന്ന പാചകവാതകത്തിന്റെ പ്രധാന ഘടകങ്ങൾ പ്രൊപെയ്നും (Propane) ബ്യൂട്ടെയ്നും (Butane) ആണ്. ഒരു ചെറിയ തീയിൽനിന്ന് പെട്ടെന്ന് കത്തിപ്പിടിക്കുകയും ധാരാളം ചൂട് തരുന്നതുമായ ഈ വാതകം സൂക്ഷിച്ചുപയോഗിക്കണമെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ, തീപ്പിടിത്തത്തിലൂടെയല്ലാതെയും ഈ വാതകം മാരകമാകും. താരതമ്യേന മണമില്ലാത്ത ഈ വാതകത്തിന്റെ ചോർച്ച അറിയുന്നതിനുവേണ്ടിയാണ് ഇതിൽ ചീഞ്ഞ കാബേജിന്റെ മണമുള്ള മെകാപ്റ്റൻ (Mercaptan) എന്ന വാതകം ചേർത്തിരിക്കുന്നത്.

പാചകവാതകം എപ്പോഴും കത്തിപ്പിടിക്കുമോ?

പാചകവാതകംപോലുള്ള കത്തിപ്പിടിക്കുന്ന വാതകങ്ങൾ (Flammable gases) കത്താനും ചില മാനദണ്ഡങ്ങളുണ്ട്.

വാതകങ്ങൾ കത്താൻ ഓക്സിജന്റെ ആവശ്യമുണ്ടെന്ന് നമുക്കറിയാമല്ലോ. വാതകത്തെ അപേക്ഷിച്ച് വായുവിന്റെ അനുപാതം കൂടിയാലും കുറഞ്ഞാലും വാതകത്തിന് തീപിടിക്കില്ല. വായുവിന്റെ അളവ് കൂടിയാൽ, കത്തുന്നതിനാവശ്യമുള്ള വാതകം ഇല്ലായ്മയും (LEL-Lower Explosive Limit) വായുവിന്റെ അളവ് കുറഞ്ഞാൽ വാതകമിശ്രിതത്തിൽ വേണ്ടത്ര ഓക്സിജൻ ഇല്ലായ്മയും (UEL-Upper Explosive Limit) ആണ് തീപിടിക്കാതിരിക്കാനുള്ള കാരണം.

വിവരങ്ങൾ എവിടെക്കിട്ടും?

നമ്മൾ സാധാരണ ഉപയോഗിക്കാത്ത ഏതൊരു പദാർഥവും അത് ഖരപദാർഥമായാലും വാതകമായാലും കൈകാര്യംചെയ്യേണ്ട സുരക്ഷിതമാർഗങ്ങളെക്കുറിച്ച് പഠിച്ചതിനുശേഷമേ അതുമായി ബന്ധപ്പെടാൻ പാടുള്ളൂ. ഈ വിവരങ്ങൾ കൃത്യമായും സമഗ്രമായും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള Safety Data Sheet (MSDS -Meterial Safety Data Sheet) ഓരോ പദാർഥത്തിനും ലഭ്യമാണ്. MSDS നിങ്ങൾക്ക് കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഗൂഗിളിൽപ്പോയി MSDS എന്ന് ടൈപ്പ്ചെയ്ത് സ്പെയ്സ് ഇട്ട് പദാർഥത്തിന്റെ പേരുചേർത്താൽ നിങ്ങൾക്കത് ലഭ്യമാണ്.

Sunday, September 5, 2021

ഒരു ക്ലസ്റ്ററിൽ 50 വീട്‌; ക്വാറന്റീൻ ലംഘിച്ചാൽ പിഴ

 ഒരു ക്ലസ്റ്ററിൽ 50 വീട്‌; ക്വാറന്റീൻ ലംഘിച്ചാൽ പിഴ

FROM THE MATHRBHUMI

: ക്വാറന്റീൻ ലംഘിച്ചാൽ പിഴ ഈടാക്കണമെന്ന് തദ്ദേശവകുപ്പിന്റെ മാർഗരേഖ. പോലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ്, വില്ലേജ് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിലാകും പിഴ ഈടാക്കുക.

കോവിഡ് വ്യാപനമുള്ള എല്ലാ വാർഡുകളിലും 50 വീടുകളുടെ ക്ലസ്റ്ററുകൾ രൂപവത്കരിച്ച് അയൽപക്ക സമിതിയുടെ നിരീക്ഷണത്തിലാക്കും. വാർഡുതല സമിതിയുടെ ഉപഘടകങ്ങളായിട്ടായിരിക്കും ഇവ പ്രവർത്തിക്കുക. സന്നദ്ധസേനാംഗങ്ങളെയും റെസിഡന്റ്‌സ് അസോസിയേഷനുകളെയും കുടുംബശ്രീളെയും ജനമൈത്രി പോലീസിനെയും സമിതിയിൽ ഉൾപ്പെടുത്തും.

കോവിഡ് പോസിറ്റീവായ ആൾക്ക് വീട്ടിൽക്കഴിയാൻ സൗകര്യമുണ്ടോയെന്ന് സമിതി ഉറപ്പുവരുത്തും. വീട്ടിലെ മറ്റംഗങ്ങൾ പുറത്തിറങ്ങരുത്. കുടുംബാംഗം അല്ലാത്ത, രോഗിയുമായി സമ്പർക്കമുള്ളവരെ കണ്ടെത്തി നിശ്ചിതകാലത്തേക്ക് ക്വാറന്റീനിലാക്കും.

ഒരുവീട്ടിൽ എല്ലാവരും ക്വാറന്റീനിലായാൽ അവർക്ക് ഭക്ഷണം, മരുന്ന്, അത്യാവശ്യ സാധനങ്ങൾ എന്നിവ എത്തിക്കാൻ ഇന്ധനച്ചെലവും യാത്രച്ചെലവും തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം. പ്രമേഹം, രക്തസമ്മർദം, അർബുദം, ശ്വാസകോശ സംബന്ധമായ അസുഖബാധിതർ എന്നിവരെ ഡി.സി.സി.കളിലേക്കോ സി.എഫ്.എൽ.ടി.സി.കളിലേക്കോ മാറ്റും.

ശ്വാസതടസ്സം, നെഞ്ചുവേദന, സംസാരശേഷിയോ ചലനശേഷിയോ നഷ്ടമാകൽ, ബോധക്ഷയം, തളർച്ച, രക്തംകലർന്ന കഫം എന്നീ ലക്ഷണമുള്ളവർക്ക് ഉടൻ വൈദ്യസഹായം ഉറപ്പാക്കണം. ഇവരെ ആശുപത്രിയിലേക്കു മാറ്റിയെന്ന് ഉറപ്പാക്കേണ്ടതും അയൽപക്കസമിതിയാണ്.

നിയന്ത്രണവിധേയമല്ലാത്ത ജീവിതശൈലീ രോഗങ്ങളോ കിടപ്പുരോഗികളോ അല്ലാത്ത ശരിയായ മാനസികാരോഗ്യമുള്ള കോവിഡ് രോഗികളെ വീട്ടുനിരീക്ഷണത്തിൽ അനുവദിക്കും.

സമിതിയുടെ മറ്റു ചുമതലകൾ

* ദൈനംദിന നിരീക്ഷണത്തിനുപുറമേ ഹോം ഐസലേഷൻ കോവിഡ് മാനദണ്ഡപ്രകാരമാണോ എന്നു നിരീക്ഷിക്കും. ഫോൺവഴി ദിവസവും രോഗവിവരം അറിയണം.

* നേരിയ രോഗലക്ഷണമുള്ളവരുടെയും ലക്ഷണമില്ലാത്തവരുടെയും രോഗാവസ്ഥ ഓരോ 12 മണിക്കൂറിലും നിരീക്ഷിക്കും.

Sunday, August 22, 2021

NEWS TO MAKE LIFE EASY

NEWS TO MAKE LIFE EASY


നമ്മുടെ പേരില്‍ എത്ര സിം ഉണ്ടെന്ന്

https://tafcop.dgtelecom.gov.in 

  ഈ ലിങ്കില്‍ കയറി നമ്മുടെ മൊബൈൽ number enter ചെയത് OTP കൊടുത്താൽ നമ്മുടെ പേരില്‍ എത്ര സിം ഉണ്ടെന്ന് കാണിക്കും... ഏതെങ്കിലും number ആവശ്യം ഇല്ലെങ്കില്‍ delete request കൊടുക്കാനും കഴിയും....


CORRECTION IN DRIVING LICENSE

 505 രൂപ ചെലവില്‍ ഡ്രൈവിങ് ലൈസന്‍സിലെ തെറ്റ് ഓണ്‍ലൈനായി തിരുത്താം......


ആര്‍.ടി.ഓഫിസില്‍ കേറിയിറങ്ങാതെ ലൈസന്‍സ് പുതുക്കാം; 
കാത്തിരിപ്പില്ലാത്ത സംവിധാനം ഒരുങ്ങി


രക്തത്തിലെ ഇരുമ്പിനെ ഭൂമിയുടെ കാന്തികത ആകര്‍ഷിക്കുമോ; വടക്കോട്ട് തലവച്ച് കിടന്നാല്‍ ഇരുമ്പെല്ലാം കാലിലെത്തി നാം രോഗിയാവില്ലേ? ഡോ വൈശാഖന്‍ തമ്പി പ്രതികരിക്കുന്നു

രാത്രി കിടക്കുമ്പോൾ അമ്മമാർ മുടികെട്ടി വയ്ക്കണം; വിചിത്രമായ അനുഭവക്കുറിപ്പുമായി യുവാവ്

Teacher ജോലി സംബന്ധിച്ച വിവരങ്ങൾക്ക്
 9895067660 (NAYEEM)എന്ന നമ്പറിലേക്ക് വിളിക്കുക. ടീച്ചർ vacancy സംബന്ധിച്ച വിവരങ്ങൾ സ്ഥിരമായി ലഭിക്കുന്നതായിരിക്കും.

വൃത്തിയുടെ സുൽത്താൻ 
https://youtu.be/6y2EpMr__HY
നമ്മൾ പ്രകൃതി സ്നേഹികൾ കൊതിച്ചത് ഇതുപോലെയുള്ള കാഴചകളാണ്.

ഒരു👆ജില്ലയിൽ തൊട്ടാൽ, ആ ജില്ലയുടെ വിശദമായ വിവരം ലഭിക്കും. 


 

Wednesday, July 28, 2021

ടിടി കുത്തിവെപ്പ് സ്വീകരിച്ച ഉടനെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മരിക്കുമെന്ന നുണ

 ടെറ്റനസ് വാക്സിൻ (ടിടി കുത്തിവെപ്പ്) സ്വീകരിച്ച ഉടനെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മരിക്കുമെന്ന നുണ പ്രചരണം വാട്സാപ്പിൽ നന്നായി ഓടുന്നുണ്ട്. 


🔴 നൂറു വർഷത്തോളം ചരിത്രമുള്ള വാക്സിനാണ് ടെറ്റനസ് ടോക്സോയ്‌ഡ്‌ എന്ന ടി ടി. ഈ കുത്തിവെപ്പ് എടുക്കാത്ത ആൾക്കാർ ഉണ്ടാവില്ല എന്നുതന്നെ പറയാം. ഡിഫ്തീരിയ, പെർട്ടൂസിസ് വാക്സിനുകൾ ടെറ്റനസ് വാക്സിന് ഒപ്പം പണ്ടു മുതലേ ഡി പി ടി ആയി നൽകിവരുന്നുണ്ട്.


🔴 തൊണ്ണൂറുകളോടെ ഹെപ്പറ്റൈറ്റിസ്-ബി, ഹീമോഫിലസ് ഇൻഫ്ലുവെൻസ വാക്സിനും ഈ കൂടെ ചേർത്തു (പെന്റാവലന്റ് വാക്‌സിൻ).


🔴 ഏതാണ്ട് അഞ്ചു വർഷം മുൻപു മുതൽ ഇൻജക്റ്റബിൾ പോളിയോ വാക്സിൻ കൂടെ ചേർക്കുകയുണ്ടായി (ഹെക്സാവലന്റ് വാക്‌സിൻ).


🔴 ഇതിനൊപ്പം തന്നെ റോട്ടാവൈറസ് വാക്സിൻ, ന്യൂമൊകോക്കൽ വാക്സിൻ, ജപ്പാനീസ് എൻകഫലൈറ്റിസ് വാക്‌സിൻ ഒക്കെ ഒരുമിച്ച് എടുത്താലും പ്രശ്നം ഉള്ളതല്ല. 


🔴 നിലവിലുള്ള ഏതു വാക്സിനൊപ്പവും നൽകാവുന്ന ഒരു വാക്സിനാണ് ഇൻജക്ഷൻ ടി ടി. അത് ഒരേ സമയമോ കുറച്ചു ദിവസങ്ങളുടെ ഇടവേളകളിലോ ആവാം, ഒരു കുഴപ്പവുമില്ല. 


രണ്ടുതരം വാക്സിൻ ഒരേസമയം നൽകുമ്പോൾ വിലയിരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. 


👉 ഒരേസമയം നൽകുമ്പോൾ ഏതെങ്കിലും വാക്സിൻ ഫലപ്രാപ്തി നൽകാതിരിക്കുമോ ? 


👉 രണ്ട് വാക്സിൻ ഒരേസമയം നൽകുമ്പോൾ സുരക്ഷിതത്വ പ്രശ്നങ്ങൾ ഉണ്ടോ ? 


ടെറ്റനസ് വാക്സിൻ വേറെ ഏത് വാക്സിന് ഒപ്പം നൽകിയാലും രണ്ടിന്റെയും ഫലപ്രാപ്തി കുറയുന്നില്ല. സുരക്ഷിതത്വ പ്രശ്നവുമില്ല. 


🔴ഇന്ത്യയിൽ കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള മാർഗ്ഗനിർദേശ പ്രകാരം മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ചവർ രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മതി എന്നാണ്. പുതിയ ഒരു വാക്സിൻ, ബൃഹത്തായ ഒരു പദ്ധതിയുടെ ഭാഗമായി നൽകുമ്പോൾ അങ്ങേയറ്റത്തെ ജാഗ്രത എന്നുള്ള നിലയിൽ രൂപീകരിച്ച നിർദ്ദേശങ്ങൾ ആണിത്. അതിനർത്ഥം മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ച ഉടൻ കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ മരണം സംഭവിക്കും എന്നല്ല.അത് തികച്ചും തെറ്റായ ഒരു ധാരണയാണ്.


ℹ️ സെന്റർ ഫോർ ഡിസിസ് കണ്ട്രോൾ (CDC) ഈ വിഷയത്തിലുള്ള മാർഗ്ഗനിർദേശം പുതുക്കി നൽകിയിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് വാക്‌സിൻ മറ്റേത് വാക്‌സിനോടൊപ്പവും ഒരേ ദിവസം നൽകാവുന്നതാണ്. കുത്തിവയ്പ്പെടുക്കുന്ന ഭാഗത്തെ വേദനയും മറ്റു പ്രശ്നങ്ങളും കുറയ്ക്കാൻ രണ്ടു കുത്തി വയ്പ്പും രണ്ടു ശരീരഭാഗങ്ങളിൽ എടുക്കാവുന്നതാണ്.


ഇത്തരത്തിലുള്ള നുണ പ്രചരണങ്ങളുടെ ഭാഗം ആകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒരു പൗരൻ എന്ന നിലയിൽ ചെയ്യേണ്ടത്. 


എഴുതിയത്: Dr. Purushothaman K. K., Dr. Aswini Ranganath & Jinesh P. S.


Info Clinic 


#ടിടി

#കോവിഡ്_വാക്‌സിൻ

#covidvaccine

#tt

Sunday, July 11, 2021

ഹരി പത്തനാപുരത്തെ കണ്ടുപഠിക്കണം

 

തട്ടിപ്പു മന്ത്രവാദികളെ... നിങ്ങൾ കുറഞ്ഞപക്ഷം ഹരി പത്തനാപുരത്തെയെങ്കിലും കണ്ടുപഠിക്കണം


പല ജാതി അപകടങ്ങൾ-
കന്നിമൂല നോക്കുന്നവർ
സർപ്പദോഷം
ജാതകം എഴുത്തും,
ചൊവ്വ ദോഷവും





Saturday, July 10, 2021

help for cylinder leak- call 1906

 സിലിണ്ടറിന് ചോർച്ച ഉണ്ടെങ്കിൽ  ? 1906 ൽ വിളിക്കുക 

ഒഴിഞ്ഞ ഗ്യാസ്  സിലിണ്ടർ മാറ്റി വയ്ക്കെണ്ടി വന്നു. പുതിയത് ഫിറ്റ്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ സിലിണ്ടറിന് ചോർച്ച ഉണ്ടെന്നു മനസ്സിലായി .റെഗുലേറ്റർ  ഓഫ് ചെയ്തു. ഒന്നോ രണ്ടോ ഏജൻസികളെ വിളിച്ചു, പക്ഷേ ഞായറാഴ്ച ആയതിനാൽ അവർ പ്രതികരിച്ചില്ല. നാളെ (തിങ്കളാഴ്ച ) വരാമെന്നു  അവർ പറഞ്ഞു. എന്തെങ്കിലും അടിയന്തിര നമ്പർ ഉണ്ടോ എന്ന് ആലോചിച്ചു , അതിനാൽ Google പരീക്ഷിച്ചു. ഗൂഗിൾ 1906  വിളിക്കാൻ ആണ് വിവരം നൽകിയത് .വിളിച്ചുനോക്കി. ഒരു സ്ത്രീ ഫോൺ എടുത്ത് ഹിന്ദിയിൽ സംസാരിച്ചു. പ്രശ്നം അവരോടു വിശദീകരിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഒരാൾ വരുമെന്നും ശരിയാക്കിത്തരുമെന്നും   അവർ പറഞ്ഞു. സന്ദർശനത്തിന് നിരക്ക് ഈടാക്കുന്നില്ലെന്നും അതിനാൽ ട്യൂബ് മോശമായില്ലെങ്കിൽ പണം നൽകേണ്ടതില്ലെന്നും അവർ പറഞ്ഞു. അതിശയിപ്പിച്ചുകൊണ്ട് ഒരാൾ  അരമണിക്കൂറിനുള്ളിൽ വരികയും പരിശോധിക്കുകയും സിലിണ്ടറിലേക്ക് ഒരു പുതിയ വാഷർ ഇടുകയും ചെയ്തു. ഇതൊരു ചെറിയ പ്രവർത്തിയാണെന്നു  അദ്ദേഹം പറഞ്ഞു. പ്രതിഫലമൊന്നും അദ്ദേഹം സ്വീകരിച്ചില്ല. കേന്ദ്രസർക്കാരിൽ നിന്ന് സമയത്തിനുള്ളിൽ സേവനം നൽകി. ഒരു മണിക്കൂറിനു ശേഷം യുവതി വീണ്ടും ഫോൺ ചെയ്തു, ശരിയാക്കിയോ എന്ന് അന്വേഷിച്ചു.


നിങ്ങളുടെ അറിയപ്പെടുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ ടെലിഫോൺ നമ്പർ പങ്കിടുക. ഇത് 1906 ആണ്.

ഇത് 24x7 സേവനമാണ്, എല്ലാ എൽ‌പി‌ജി കമ്പനികളെയും ഉൾക്കൊള്ളുന്നു.

നമുക്കെല്ലാവർക്കും ഉപകാരപ്രദമായതുകൊണ്ട്  പങ്കിട്ടതാണ് ......(.From whats app group  "Sivapuram kilikkoode " )

Friday, July 2, 2021

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ‘കാ​തോ​ര്‍​ത്ത് '9447030947

 സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ‘കാ​തോ​ര്‍​ത്ത് '

ബഹു.കേരള മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സമൂഹത്തില്‍


വിവിധ തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കു സ്വന്തം താമസസ്ഥലത്തു നിന്നു തന്നെ ഓണ്‍ലൈനായി കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. ഇതിലൂടെ അവര്‍ക്ക് യാത്രാക്ലേശം, സമയ നഷ്ടം, എന്നിവ ഒഴിവാക്കാവുന്നതോടൊപ്പം അടിയന്തിര പരിഹാരം ലഭ്യമാക്കുവാനും കഴിയുന്നു.

http://kathorthu.wcd.kerala.gov.in/

ക​ണ്ണൂ​ർ: സ്ത്രീ​ക​ളു​ടെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി കേ​ള്‍​ക്കു​ന്ന​തി​നും 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി 'കാ​തോ​ര്‍​ത്ത്'​ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പ​ദ്ധ​തി. 

വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന മ​ഹി​ളാ​ശ​ക്തി കേ​ന്ദ്ര പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച ഡി​സ്ട്രി​ക്ട് ലെ​വ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ വു​മ​ണി​ന്‍റെ (ഡി​എ​ല്‍​സി​ഡ​ബ്ല്യു) മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സേ​വ​നം ആ​വ​ശ്യ​മാ​യ സ്ത്രീ​ക​ള്‍ www.kathorthu.wcd. kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍

 പേ​ര്,

 അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍, 

സേ​വ​നം ആ​വ​ശ്യ​മാ​യ സ​മ​യം 

എ​ന്നി​വ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. 

കൗ​ണ്‍​സ​ലിം​ഗ്, നി​യ​മ സ​ഹാ​യം, പോ​ലീ​സ് സ​ഹാ​യം എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് പോ​ര്‍​ട്ട​ലി​ലൂ​ടെ ല​ഭ്യ​മാ​വു​ക.

ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍

 ലീ​ഗ​ല്‍ ആ​ൻ​ഡ് സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍​സ​ലേ​ഴ്‌​സ്,

സൈ​ക്കോ​ള​ജി​സ്റ്റ്,

 പോ​ലീ​സ് എ​ന്നി​വ​രു​ടെ സേ​വ​നം പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ല​ഭി​ക്കും. 

ഫോ​ണ്‍: 9447030947.

പ്രവര്‍ത്തനം എങ്ങനെ ?

വനിതാ ശിശു വികസന വകുപ്പു മുഖേന നടപ്പാക്കുന്ന മഹിള ശക്തി കേന്ദ്ര പദ്ധതിയിന്‍ കീഴില്‍ ജില്ലാതലത്തില്‍ District Level Centre for Women രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ മേല്‍നോട്ടത്തില്‍ സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് പദ്ധതിയ്ക്കായി പ്രത്യേകം രൂപീകരിച്ച portal – ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ അടിസ്ഥാനമാക്കി തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റ്മാര്‍ക്ക് കൈമാറുകയും അവര്‍ നല്‍കുന്ന സമയം (appointment) പരാതിക്കാരിയെ അറിയിക്കുകയും ആയതു പ്രകാരം ഓണ്‍ലൈന്‍ ആയി കണ്‍സള്‍ട്ടന്റ്മാരുടെ സേവനം അപേക്ഷകക്ക് യഥാസമയം ലഭ്യമാക്കുന്നതുമാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, എന്നിവരുടെ ലിസ്റ്റില്‍ നിന്നും പ്രാപ്തരായ താല്‍പര്യമുള്ളവരുടെ പാനല്‍ തയ്യാറാക്കുകയും ഇവരുടെ വിവരം മഹിളാ ശക്തി കേന്ദ്ര(MSK) മുഖാന്തിരം ലഭ്യമാക്കുകയും സേവനം നല്‍കുകയും ചെയ്യുന്നതാണ്. പോലീസ് സഹായം ആവശ്യമുള്ള പക്ഷം Women cell ന്റെ സേവനം പോർട്ടൽ മുഖേന ലഭിയ്ക്കുന്നതാണ്.

എന്റെ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച്?

നിങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വകുപ്പിന്റെ പാനലില്‍ ഉള്ള ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, പോലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ. നിങ്ങൾക്ക് മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ വിപണനം ചെയ്യാനോ ഞങ്ങൾ ഒരിക്കലും നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ല. കൂടാതെ, നിങ്ങളുടെ സ്വകാര്യ ഡാറ്റകളൊന്നും ഞങ്ങൾ ലൈസൻസ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ല. മൂന്നാം കക്ഷികൾക്ക് അവരുടെ വാണിജ്യപരമായ ഉപയോഗത്തിനായി ഞങ്ങൾ സ്വകാര്യ ഡാറ്റയൊന്നും വിൽക്കുകയോ വിൽക്കുകയോ ചെയ്യില്ല.

സേവനത്തിന് എന്തെങ്കിലും സാങ്കേതിക ആവശ്യമുണ്ടോ?

വീഡിയോ കൺസൾട്ടേഷൻ വഴിയായതിനാൽ, സൂം പോലുള്ള സുരക്ഷിത വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളുള്ള അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. ക്യാമറയും മൈക്കും ഉപയോഗിച്ച് സ്മാർട്ട് ഫോൺ / ലാപ്‌ടോപ്പ് / ഡെസ്‌ക്‌ടോപ്പ് ഉപയോഗിച്ച് മീറ്റിംഗ് നടത്താം.

സേവനത്തിന് എന്തെങ്കിലും ഫീസ് ഉണ്ടോ?

കേരള സർക്കാരിന്റെ വനിതാ സംരക്ഷണ പരിപാടികളുടെ ഭാഗമായി കേരളത്തിലെ താമസക്കാരായ സ്ത്രീകള്‍ക്ക് തികച്ചും സൗജന്യമായിരിക്കും ഈ സേവനം

എന്റെ അപേക്ഷ എങ്ങനെ ട്രാക്കു ചെയ്യാനാകും?

നിങ്ങളുടെ രജിസ്ട്രേഷൻ നടക്കുമ്പോള്‍ തന്നെ നിങ്ങൾക്ക് എസ്എംഎസും ഇമെയിൽ അറിയിപ്പും ലഭിക്കും . കൂടാതെ 48 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് വീഡിയോ കോണ്‍ഫറന്‍സ് തരപ്പെടുത്തിയ SMS അപ്‌ഡേറ്റുകളും ലഭിക്കും.


Thursday, July 1, 2021

രണ്ട് പ്രധാന IRPC പ്രവർത്തനങ്ങൾ

രണ്ട് പ്രധാന IRPC പ്രവർത്തനങ്ങൾ 

അഭിനന്ദനങ്ങൾ !:പ്രിയ സുഹൃത്തുക്കളേ, കൊട്ടയാട് ലോക്കലിന്റെ പരിധിയിൽ താമസിക്കുന്ന ഒരു രോഗിക്ക്  കാലിനുള്ള ഗുരുതരമായ മുറിവു കാരണം യൂറോപ്പിയൻ മാതൃകയിലുള്ള ടോയിലറ്റ് ക്രമീകരണം അടിയന്തിരമായി ഏർപ്പെടുത്താനുള്ള ഒരു നിർദ്ദേശം വന്നിരുന്നു . ഈ ഉദ്ദേശത്തിലേക്ക്  3500-5000 രൂ ചെലവു പ്രതീക്ഷിച്ചിരുന്നു .എന്നാൽ ഇ  തിലേക്കു നമ്മുടെ ഗ്രൂപ്പിൽ നിന്നും   ധനസഹായം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . അതിൻ്റെ  ആവശ്യമില്ലാതെ തന്നെ   ഇതിനു വേണ്ടുന്ന തുക കൂടി  പ്രാദേശികമായി കണ്ടെത്തി ( ഇതിനു പുറമേ , പ്രാദേശികമായിഈ രോഗിയുടെ ചികിത്സാർത്ഥം ഏതാണ്ട് 35000 രൂപയോളം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് )  രോഗിക്ക് വേണ്ടുന്ന അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പാടാക്കിയ സഖാക്കളെയും വളണ്ടിയർ മാരേയും പ്രത്യേകിച്ച് ഈ  പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗണേശൻ , ബൈജു തുടങ്ങിയ IRPC പ്രവർത്തകരെയും   പ്രത്യേകം അഭിനന്ദിക്കുന്നു . - കൺവീനർ 


ഈ പ്രവർത്തനത്തിൽ IRPC  വളണ്ടിയർ കൂടിയായ സൗമ്യ (PHC PERINGOME )യുടെ പങ്കാളിത്തം അഭിനന്ദനമർഹിക്കുന്നു.

Sunday, June 27, 2021

സബ് ഇൻസ്‌പെക്ടർ ആനി ശിവയുടെ കഥ !

സബ് ഇൻസ്‌പെക്ടർ ആനി ശിവയുടെ കഥ !



2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ്‌ സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയിൽ എസ്‌ ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാൻ ജോയിൻ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന SI പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാൻ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങൾ മേടിച്ചു തന്നതും പഠിക്കാൻ പ്രോത്സാഹനം തന്നതും.

അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈൻഡ് സ്റ്റഡിക്കു കിട്ടി. അഭിയും (Abhilash A Arul) രാകേഷും (Rakesh Mohan). നമ്മൾ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാൻ ഇരിക്കും. ഞാൻ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളിൽ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോൾ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓൾഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാർട്ട് ചെയ്തു മോന്റെ സ്കൂളിൽ എത്തുമ്പോൾ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷൻ ടീച്ചറുടെ വീട്ടിൽ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി..മിക്കവാറും രാകേഷിന്റെ വക ഒരു കട്ടൻ ചായയും കടിയും. പഠിത്തം വീണ്ടും തുടരും രാത്രി ഏഴെട്ടു മണി വരെ. അത് കഴിഞ്ഞു സുഹൃത്തുക്കളോട് ബൈ പറഞ്ഞിറങ്ങി ബൈക്ക് എടുത്തു പോകുമ്പോഴും എന്റെ മനസ് നിറയെ പഠിച്ച കാര്യങ്ങൾ അയവിറക്കുകയായിരിക്കും. പിന്നെന്റെ മകൻ ചൂയി കുട്ടന്റെ ലോകത്തേക്ക്. അവന്റെ വിശേഷങ്ങളും പരിഭവങ്ങളും കേട്ടു ആഹാരം കഴിച്ചു അവനെ അവന്റെ ലോകത്തേക്ക് വിട്ടു ഞാൻ പഠിക്കാൻ ഇരിക്കും. അവൻ ചിത്രം വരക്കൽ, കളർ ചെയ്യൽ, കാർട്ടൂൺ കാണൽ ഇതിന്റെ ഇടയിലൂടെ ബോൾ കളി അങ്ങനെ അവൻ പതിനൊന്നു മണി വരെ സമയം കളയും. അത് കഴിഞ്ഞാണ് ഉറക്കo, അതായിരുന്നു പതിവ്..


ബെഡ്‌റൂം ആയിരുന്നു എന്റെ പഠന ലോകം. ചെറുപ്പം മുതൽക്കേ ഉറക്കം തീരെ കുറവായിരുന്നതിനാൽ ഉറക്കം കളഞ്ഞുള്ള പഠിത്തം എന്നെ ശാരീരികമായി ബാധിച്ചില്ല. രാവിലെ നാലു മണി വരെയോ അഞ്ച് മണി വരെയോ പഠിത്തം തുടരുമായിരുന്നു. ഞാൻ ഒന്നും കാണാപാഠം പഠിക്കാറില്ലായിരുന്നു. പഠിക്കേണ്ട കാര്യങ്ങൾ പേപ്പറിൽ വിവിധ കളർ പേന കൊണ്ട് എഴുതി ബെഡ്‌റൂമിൽ ഒട്ടിച്ചു വക്കും എന്നിട്ടു രണ്ടുഎഴുത്തിന്റെ കളർ, അക്ഷരങ്ങൾ, പേപ്പർ ഒട്ടിച്ചിരിക്കുന്ന സ്ഥലം എന്നിവ വച്ച് എനിക്ക് ആ കാര്യം പിന്നെ എപ്പോൾ വേണേലും ഓർമിച്ചെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ബെഡ്‌റൂം മുഴുവൻ പേപ്പർ കൊണ്ട് നിറഞ്ഞു. അലമാരയിലെ കണ്ണാടിയിൽ വരെ കേരള നവോത്ഥാന നായകന്മാരുടെ ജീവിതം അങ്ങനെ പ്രതിഫലിച്ചു നിന്നു. ഈ രീതിയിൽ പഠിച്ചത് കൊണ്ടാകാം ഒന്നര മാസം കൊണ്ട് 10 ടോപ്പിക്സുള്ള സിലബസും ലാസ്റ്റ് ഒരു വർഷത്തെ തൊഴിൽ വീഥിയും തൊഴിൽ വാർത്തയും പി എസ് സി ബുള്ളറ്റിനും ഒക്കെ കവർ ചെയ്യാനായത്.


എന്നത്തേയും പോലെ ഞാൻ അന്നും മോനെ അവന്റെ ലോകത്തേക്ക് കളിയ്ക്കാൻ വിട്ടിട്ടു പഠിക്കാൻ ഇരുന്നു. മോൻ ഇടയ്ക്കിടയ്ക്ക് ബാത്‌റൂമിൽ പോകുന്നത് കണ്ടു ഞാൻ അവനോടു ചോദിച്ചു എന്താന്ന് അവൻ പറഞ്ഞു കളർ ചെയ്യാൻ വേണ്ടി വെള്ളം എടുക്കുന്നതാണെന്നു. ഞാൻ പഠിത്തത്തിൽ മുഴുകി.. മൂന്നു വട്ടം അത് വായിക്കും. പിന്നെ ഞാൻ മറക്കില്ല അതായിരുന്നു എന്റെ പഠന രീതി..ഫ്ലാസ്കിൽ നിന്നും കട്ടൻ പകർന്നു കുടിച്ച് സമയം നോക്കിയപ്പോൾ പതിനൊന്നേകാൽ കഴിഞ്ഞു. മോനോട് പറഞ്ഞു ഇന്നത്തേക്ക് മതി വന്നു കിടക്കെന്ന്. അപ്പോൾ അവൻ മടിച്ചു മടിച്ചു എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു "എന്റെ തല മുറിഞ്ഞോന്നൊരു തംശയം. ചോര വരുന്നൂന്ന് തോന്നണ്." ഞാൻ പെട്ടെന്ന് പിടിച്ചു നിർത്തി നോക്കിയപ്പോൾ തല നന്നായി മുറിഞ്ഞിട്ടുണ്ട് ചോരയും ഉണ്ട്. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു, പക്ഷെ കരയുന്നില്ല. ഞാൻ പെട്ടെന്ന് അവനെയും എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്യാനായി ഇറങ്ങുമ്പോൾ എന്റെ പ്രാർത്ഥന ബൈക്ക് ഒന്ന് സ്റ്റാർട്ട് ആകണേ എന്നായിരുന്നു. എന്റെ പ്രാർത്ഥന കേട്ടതുപോലെ ആദ്യ കിക്കിൽ തന്നെ ബൈക്ക് സ്റ്റാർട്ട് ആയി.


മോനെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ സ്റ്റിച്ച് ഇടുന്നതിനിടക്ക് എന്നോട് ചോദിച്ചു ഇതെപ്പഴാ മുറിഞ്ഞതെന്നു ഞാൻ പറഞ്ഞു അധിക സമയം ആയില്ലാന്ന്. അപ്പോൾ മോൻ കരഞ്ഞോണ്ട് പറഞ്ഞു ലിറ്റിൽ കൃഷ്ണ നടന്നോണ്ടിരുന്നപ്പോൾ ബാൾ കളിക്കുന്നതിനിടയിൽ അവിടത്തെ പെട്ടിയിൽ തല തട്ടി മുറിഞ്ഞതെന്നു. ഞാൻ കട്ടിലിലങ്ങ് ഇരുന്നു പോയി യാന്ത്രികമായി തന്നെ. കാരണം ലിറ്റിൽ കൃഷ്ണ കാർട്ടൂൺ ഒമ്പതരക്ക് തീരും അപ്പോൾ ഇത്രയും സമയം അവൻ വേദന സഹിച്ചൂന്നോ. എനിക്കത് താങ്ങാനായില്ല. എനിക്കെന്റെ ശരീരം തളരുന്ന പോലെ തോന്നി.


ഡോക്ടർ ചോദിച്ചു "തല മുറിഞ്ഞപ്പോൾ മോൻ ആരോടെങ്കിലും പറയാത്തത് എന്താ" ന്ന്. അപ്പോൾ മോൻ പറഞ്ഞു "തല മുറിഞ്ഞത് മുതൽ ഞാൻ മുറിവ് വെള്ളം കൊണ്ട് കഴുകി അവിടെ ഇരുന്ന മരുന്നും വച്ച് നോക്കി. പക്ഷെ ചോര വന്നോണ്ടിരുന്നു. എന്റെ അപ്പ (എന്നെ മോൻ അങ്ങനെ ആണ് വിളിക്കുന്നത്) പോലീസാകാൻ വേണ്ടി പഠിച്ചോണ്ടിരിക്കുവായിരുന്നു. അപ്പയെ ശല്യപ്പെടുത്തണ്ടന്നു വിചാരിച്ചാണ് ഞാൻ കരയാതിരുന്നതും പറയാതിരുന്നതും." ഡോക്ടർ നിസ്സംഗതയോടെ എന്നെ നോക്കി. ഞാൻ മോനെ വാരിയെടുത്ത് കുറെ ഉമ്മ കൊടുത്ത് മടിയിൽ ഇരുത്തി...അവനെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഡോക്ടറോട് ഞാൻ പറഞ്ഞു: "വന്നപ്പോൾ എന്നോട് ഡോക്ടർ ചോദിച്ചില്ലേ മുതിർന്നവർ ആരുമില്ലേ കൂടെ വരാൻ എന്ന്. ഞാൻ ഇവന്റെ ചേട്ടൻ അല്ല, ഇവന്റെ അമ്മയാണ്." അത് കേട്ട് അപ്പൂപ്പനായ ആ ഡോക്ടർ ഞെട്ടിയോ എന്നോരു സംശയം. ഞാൻ തുടർന്നു, "വീട്ടിൽ വേറെ ആരുമില്ല ഞാനും ഇവനും മാത്രമേ ഉള്ളൂ. ഞാൻ എസ്‌ ഐ പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ബെഡ്‌റൂമിൽ ഇരുന്നു പഠിക്കുവായിരുന്നു. മുറിഞ്ഞ കാര്യം ഞാനറിഞ്ഞില്ല, അറിയിച്ചുമില്ല. ഞാൻ പോലീസ് ആകണമെന്ന് എന്നെക്കാളധികം മോൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്." എന്റെ ശബ്ദം ഇടറി.. കെട്ടിപ്പിടിത്തം ഒന്നു കൂടെ മുറുക്കി ഞാനവന് ഒരു മുത്തം കൂടെ നൽകി..


ഡോക്ടർ മോന്റെ കവിളത്തു പിടിച്ചിട്ടു പറഞ്ഞു "നിന്റെ ഈ നിഷ്കളങ്കത…നീ ചിന്തിയ ചോരക്കു പകരം മോന്റെ അമ്മ ഉറപ്പായും കാക്കി യൂണിഫോം ഇടും. ഉറപ്പായും ദൈവം അതിന് സഹായിക്കും.."


വീട്ടിൽ വന്ന് ഞാൻ ഒന്നും മിണ്ടിയില്ല, മോനും. എന്റെ നെഞ്ചത്ത് തല വച്ച് മോൻ കിടന്നു. അവന്റെ ദേഹത്ത് ഞാൻ തഴുകിക്കൊണ്ടേയിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ മോൻ പറഞ്ഞു, "ഇനി ഇതുപോലുണ്ടായാൽ അപ്പയോട് ഞാൻ പറയാം പ്രോമിസ്. എന്നോട് കട്ടീസ് ഇടല്ലേ.."


അത്രയും നേരം നിശബ്ദമായി എന്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീരിന് പെട്ടെന്ന് ശബ്ദം വച്ചു. കണ്ണുനീരിന്റെ ഒഴുക്ക് കുഞ്ഞു കൈകൾ കൊണ്ട് തടഞ്ഞു മോൻ പറഞ്ഞു "ഐ ലവ് യു അപ്പാ.. ഐ ലവ് യൂ ഹൻഡ്രഡ് മച്ച്..".

.FACEBOOK POST BY ANI SIVA , S I, VARKALA


Friday, June 25, 2021

സ്ത്രീധനത്തിൻ്റെ പേരിലുള്ള മരണങ്ങൾ

 സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ



കൊല്ലത്തെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപരിഷ്‌കൃത മനസുമായി ജീവിക്കുന്ന ഇത്തരം ആളുകൾ മലയാളികൾക്ക് അപമാനമാണ്. സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വർഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാർത്തകൾ അപകടകരമായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ക്രൂരമായ പീഡനത്തിന്റെ വാർത്തകളാണ്.  സ്ത്രീധനത്തിൻ്റെ പേരിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ തന്നെ പറയുന്ന വാട്സാപ്പ് സന്ദേശങ്ങളും മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിസ്മയയുടേത് കൊലപാതകമാണെന്നുമുള്ള അച്ഛൻ ആരോണവും പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ ഇല്ലാതാകാനുള്ളതല്ല പെൺ ജീവിതങ്ങൾ. അതിനാൽ, വിസ്മയയുടെ മരണത്തിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കണം. 


സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്നത് നാം ഗൗരവത്തോടെ കാണണം. കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ് പെൺകുട്ടികൾ എന്ന ധാരണ സമൂഹത്തിൽ ഇന്നും ശക്തമായുണ്ട്. അതിൻ്റെ പരിണിത ഫലം കൂടിയാണ് വിസ്മയയുടെ മരണം. ഈ സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെൺകുട്ടിയും ഇത്തരം സംഭവങ്ങൾക്ക് ഇരയാകാൻ പാടില്ല. സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെയും ജീവിതം വഴിമുട്ടാൻ പാടില്ല. അതിന് കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പരിഷ്‌കൃത സമൂഹത്തിൽ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് ഡിവൈഎഫ്ഐ ശക്തമായ കാമ്പയിനുകൾ ഉയർത്തിക്കൊണ്ട് വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.-DYFI

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

പൊതുവെ കേരളത്തിന്റെ തെക്കൻ ദേശങ്ങളിൽ സ്ത്രീധനം നിശ്ചയിച്ചുള്ള വിവാഹവും സ്വത്ത്, ജാതി, സ്ത്രീധനം ഇവയെ അടിസ്ഥാനമാക്കിയുള്ള ജീവിതാസൂത്രണവും  കാണുന്നു.ഇത് പഠനവിധേയമാക്കേണ്ടതാണ്.-CKR

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

എന്താണ് ചില ഭർതൃഗേഹങ്ങളിൽ സംഭവിക്കുന്നത്? വില്പനച്ചരക്കാക്കി അഭ്യസ്തവിദ്യരായ പെൺകുട്ടികളെപ്പോലും കാണുന്ന അവസ്ഥ ! കൈക്കൂലി വകുപ്പിലെ ഉദ്യോഗസ്ഥന് പെൺകുട്ടിയും ഒരു കൈക്കൂലിയായിരുന്നിരിക്കാം. പോരാ, പോരാ കൊണ്ടുവരു, കൊണ്ടുവരു എന്ന് ആക്രോശിച്ചിട്ടുണ്ടാകാം. പാവം, മാനഹാനി ഭയന്ന് പെൺകുട്ടിയുടെ കുടുംബം adjust ചെയ്യാൻ പറഞ്ഞുകാണും. ഇങ്ങനെ എത്രയെത്ര കനൽതീയിലൂടെയാണ് നിരവധി പെൺകുട്ടികളുടെ ജീവിതം കടന്നുപോകുന്നത്. കാലിടറാതിരിക്കുന്നതെങ്ങനെ? കേരള സമൂഹം ഏറെ മാറേണ്ടിയിരിക്കുന്നു. കാഴ്ചപ്പാടുകളും. സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ ?-RAJAN PALLIYATHU

*******************************************************************

പുരുഷ അധികാരപ്രധാന മായ ചിന്തകളും വഴക്കങ്ങളും നിയമ രീതികളും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.ഇക്കാര്യങ്ങളിൽ കൃത്യസമയത്ത് ഉചിതമായി ഇടപെടാൻ കഴിയുന്ന സംവിധാനങ്ങൾ അതിക്രമങ്ങളെ കുറിച്ചുള്ള പ്രാഥമിക സൂചനകൾ ലഭിച്ചിട്ടും പുരുഷന് ( സർക്കാർ ഉദ്യോഗസ്ഥൻ / പോലീസ് )അനുകൂലമായി വിട്ടുവീഴ്ചകൾ ചെയ്യുന്നത് കുറ്റവാളികൾക്ക് തെറ്റ് ചെയ്യാൻ സമയവും ഇടവും നൽകുന്നു. പെരിന്തൽമണ്ണയിലെ പ്രണയ പരാക്രമത്തിലും ഇത് കാണാം. സ്ത്രീ സമത്വ ആശയങ്ങൾ സമൂഹത്തിന്റെ മധ്യ വർഗങ്ങളിലേക്കും അടിത്തട്ടിലേക്കും പ്രായോഗിക തലത്തിലെത്തിക്കാനുള്ള സൂക്ഷ്മതല പ്രവർത്തനങ്ങൾ രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തകർ സ്വജീവിതത്തിൽ പകർത്തുകയും ബോധപൂർവം പ്രചരിപ്പിക്കുകയും വേണം.-CKR

******

പെൺകുട്ടിയുടെ കുടുംബമാണ് തെറ്റു ചെയ്തെന്ന് ആക്രോശിക്കുന്നവരുണ്ട്. നമ്മളാണെങ്കിൽ ഇതു തന്നെയല്ലേ ചെയ്യുക? ചെറിയ ചെറിയ പ്രശ്നങ്ങളിൽ Adjustment ന് തയ്യാറാവണമെന്ന് നമ്മൾ മക്കളോട് പറയില്ലേ ? ഗുരുതരമായ പ്രശ്നമാകുമെന്ന് പാവം അച്ഛനുമമ്മയും അറിയുമ്പോഴേക്കും കൈവിട്ടു പോയിട്ടുണ്ടാകും.RP

>>>>

അതും വാസ്തവം.-CKR

****

വിവാഹമോചനം ഒരു തെറ്റല്ല. കുറ്റവുമല്ല.


അമ്മമാരോട്,

വിവാഹമാണ് ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യം എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കരുത്. 

വല്ല വീട്ടിലും പോയി ജീവിക്കുമ്പോൾ വളർത്തുദോഷം കേൾപ്പിക്കരുത് എന്നു പറഞ്ഞ് വളർത്തുകയുമരുത്. 

നാട്ടുകാരെന്തു പറയും എന്നു കരുതി നിങ്ങടെ മാനം കാക്കാൻ പതിനെട്ടു തികയാൻ കാത്തു നിന്ന് പെൺമക്കളെ കെട്ടിച്ചു വിടാൻ ധൃതി കാട്ടരുത് .

സ്ത്രീധനം കൊടുക്കരുത്;സ്ത്രീധനം ചോദിച്ചു വരുന്നവന് മകളെയും കൊടുക്കരുത്.

അവർക്ക് ആകുവോളം പഠിക്കട്ടെ. അവർ യഥേഷ്ടം കളിക്കുകയും ചിരിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യട്ടെ.

വിവാഹം കഴിഞ്ഞു പഠിത്തം എന്നൊരു ഫോർമുലയ്ക്ക് അവരുടെ മുമ്പിൽ വയ്ക്കരുത്.

പെൺമക്കളെ ധൈര്യവതികളായി വളർത്തുക. പെൺകുട്ടികൾക്കായി വരച്ചിരിക്കുന്ന പരമ്പരാഗത വഴികളിൽ നിന്ന് മാറി നടക്കാനും പുതിയ വഴി വെട്ടിത്തെളിക്കാനും അവരെ പഠിപ്പിക്കുക.

ചെന്നു കയറിയ വീട്ടിൽ മകൾക്ക് ജീവിതം തുടരാൻ പറ്റാത്ത സാഹചര്യം വന്നാൽ നിങ്ങൾക്കേ അതു മനസ്സിലാകൂ. മകളെ തിരിച്ചുവിളിക്കാൻ അമാന്തം കാണിക്കരുത്. പ്രശ്നങ്ങൾ ഒത്തു തീർത്ത് അവളെ മരണത്തിന് വിട്ടുകൊടുക്കരുത്. 

സ്വന്തം കാലിൽ നിന്ന് മുന്നോട്ടു പോകാനുള്ള ധൈര്യം നൽകുക.

പെൺകുട്ടികളോട്,

വിവാഹം ജീവിതത്തിൻ്റെ ഒരേയൊരു ലക്ഷ്യമല്ല. 

പഠിക്കുക,  സ്വന്തം കാലിൽ നിൽക്കാനുള്ള അറിവും ധൈര്യവും ആർജ്ജിക്കുക. ഒരു പൗരൻ എന്ന നിലയിൽ സമൂഹത്തോടുള്ള കടപ്പാട് നിറവേറ്റുകയാണ് പ്രഥമ ധർമ്മം. ജാതിക്കും തുകയ്ക്കുമപ്പുറത്ത് മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരാളെ കണ്ടെത്തുന്ന പക്ഷം വിവാഹം കഴിക്കുക.

ഒരുമിച്ച് പോകാൻ പറ്റില്ല എന്ന ഘട്ടം വരുന്ന പക്ഷം സന്തോഷത്തോടെ ധൈര്യത്തോടെ പിരിയുക. മരിക്കാൻ നിൽക്കരുത്. അത് തോൽവിയാണ്. ജീവിതം തിരിച്ചുപിടിക്കണം. വിവാഹം നിങ്ങളുടെ മാത്രം ആവശ്യകതയല്ല. 

സർക്കാർ ചെയ്യേണ്ടത്,

കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുക.

സ്ത്രീകളെ രണ്ടാം തരമാക്കുന്ന എല്ലാ നിയമങ്ങളും എടുത്ത് കളയുക.

അവസരസമത്വവും തുല്യതയും ഉറപ്പാക്കുക.

സ്ത്രീധന നിരോധന നിയമം കർക്കശമായി നടപ്പിലാക്കുക.

മദ്യം സമ്പൂർണമായും നിരോധിക്കുക.

മറ്റ് ചില കാര്യങ്ങൾ കൂടെ ,

വിവാഹം, കുടുംബ ജീവിതം ഇവയെയെല്ലാം സംബന്ധിച്ച് ഏറെ പഴക്കമുള്ള കാഴ്ചപ്പാടുകളാണ് ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നത്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളുടെ സംരക്ഷണയിൽ ഒരു പ്രായം വരെ വളർത്തപ്പെട്ട്, വിവാഹത്തിലൂടെ ശിഷ്ട ജീവിതത്തിന് ഇടം കണ്ടെത്തുന്നു എന്നതിൽ കവിഞ്ഞ് കൂടുതലൊന്നും ഇക്കാലത്തും സംഭവിക്കുന്നില്ല. ഭക്ഷണം, വസ്ത്രം, താമസിക്കാനുള്ള ഇടം തുടങ്ങിയവ വിവാഹത്തിലൂടെ ഭദ്രമാക്കാൻ ശ്രമിക്കുന്നു. ഇന്നും പെൺകുട്ടികൾ വിവാഹം എന്ന ഒരേയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വളർത്തപ്പെടുന്നത്. സ്ത്രീയുടെ ധർമ്മത്തെയും ചുമതലകളെയും കുറിച്ച് തലമുറതലമുറകളായി കൈമാറി കിട്ടിയ അറിവാണ് ഈ ആധുനിക കാലത്തും ഒരു അമ്മയുടെ കരുതൽ ധനം.

ആ അറിവാണ് പെൺകുട്ടികൾക്ക് പകർന്നു നൽകുന്നത്. എവിടെയും പിന്നാക്കം നിൽക്കാനുള്ള പരിശീലനമാണ് പെൺകുട്ടികൾക്ക് ലഭിക്കുന്നത്. അവർ ആത്മവിശ്വാസമില്ലാത്തവരായി വളരുന്നു. 'O ' വട്ടത്തിനപ്പുറം അവരുടെ നോട്ടവും ചിന്തയും എത്തുന്നില്ല എന്ന് വളർച്ചയുടെ ഒരോ ഘട്ടത്തിലും ഉറപ്പാക്കുന്നു. വിദ്യാഭ്യാസവും ജോലിയുമൊക്കെ ഉണ്ടെങ്കിലും അതിനനുസൃതമായ മാനസിക വളർച്ചയും ചിന്താപരമായ ഔന്നത്യവും പ്രകടിപ്പിക്കാൻ സ്ത്രീകൾക്കു മാകുന്നില്ല. 

സ്ത്രീധനത്തിൻ്റെ പേരിൽ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ജന്മിത്ത കാലഘട്ടത്തിൽ നിന്നും ഏറെയൊന്നും മാനസിക വളർച്ച നേടാൻ 21-ാം നൂറ്റാണ്ടിലും പൊതുവിൽ സമൂഹത്തിന് സാധിച്ചിട്ടില്ല എന്നതിൻ്റെ തെളിവാണ്.

ജന്മിത്ത ആശയങ്ങളുടെ അവശേഷിപ്പുകൾ പേറുന്ന ഒരു പുരുഷമേധാവിത്വ സമൂഹമാണ് നമ്മുടേത് എന്നതുകൊണ്ടാണ് ഒരു ജനാധിപത്യക്രമം വിഭാവനം ചെയ്യുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും പെൺകുട്ടികൾക്ക്

നിഷേധിക്കപ്പെടുന്നത്.

ജന്മിത്ത സമൂഹത്തിൽ ഭർതൃ പരിചരണവും അടുക്കള ഭരണവുമായിരുന്നു സ്ത്രീകളുടെ ഒരേയൊരു ധർമ്മം. പഠിക്കാനും പണിയെടുക്കാനും സ്ത്രീകൾ ഇന്ന് പുറത്തേക്കിറങ്ങേണ്ടി വരുന്നുവെങ്കിലും അതിനു സൃതമായി  സ്ത്രീകളുടെ ഉത്തരവാദിത്തങ്ങൾ പുനർനിർവ്വചിക്കപ്പെട്ടിട്ടില്ല.

സമൂഹത്തിൻ്റെ ജനാധിപത്യവത്ക്കരണം എന്ന ഒരു വലിയ സാംസ്കാരിക മുന്നേറ്റം അനിവാര്യമായിരിക്കുന്നു എന്നതാണ് ചുറ്റുപാടും നടക്കുന്ന ഓരോ സംഭവങ്ങളും നമ്മോട് പറയുന്നത്. സ്ത്രീ പുരുഷ ഭേദമെന്യേ ഏതൊരാളും ആമഗ്നരാകേണ്ട മുന്നേറ്റമാണത്.

പങ്കു ചേരുന്ന ഏതൊരാളെയും ആ മുന്നേറ്റം സ്ഫുടം ചെയ്തെടുക്കും.

- WHATSAPP FORWARD 

------

അടിമത്തം -മനഃശാസ്ത്ര പരമായ വ്യാഖ്യാനം 

ബന്ധങ്ങൾ എത്ര ടോക്സിക് ആയാലും, എന്ത് കൊണ്ടാണ് മനുഷ്യർക്ക് അവയിൽ നിന്ന് ഇറങ്ങി പോരാൻ പറ്റാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ. ശാരീരികമായി ഉപദ്രവമേൽപ്പിക്കുന്ന പങ്കാളിയാണെങ്കിൽ പോലും, പലപ്പോഴും ആ ബന്ധം മുറിച്ച് വാക്ക് ഔട്ട് ചെയ്യാൻ സാധിക്കാത്തതെന്താ. സ്ത്രീധന പീഡനത്തെ തുടർന്ന് പെൺകുട്ടി ആത്‍മഹത്യ ചെയ്ത വാർത്ത കേട്ടപ്പോൾ നമ്മളെല്ലാവരും ആഗ്രഹിച്ചില്ലേ, ആ കുട്ടിക്ക് അതിൽ നിന്ന് നേരത്തേ ഇറങ്ങി പോരാൻ പറ്റിയിരുന്നെങ്കിലെന്ന്.


അബ്യൂസീവായ ബന്ധങ്ങളിൽ തുടരുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റുമുണ്ടെന്നതാണ് യാഥാർത്ഥ്യം. തന്നെ താൻ അല്ലാതാക്കുന്ന, സ്വത്വത്തെ ഓരോ നിമിഷവും കാർന്നു തിന്ന് ഇല്ലാതാക്കുന്ന വിഷമയമായ ബന്ധങ്ങളിൽ യാതൊരു ഉൾക്കാഴ്ചയുമില്ലാതെ തുടരുന്നവർ. നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന അവർക്ക് ഒരു തിരിച്ചറിവ് വരണം, എത്രയും പെട്ടെന്ന് ആ ബന്ധം അവസാനിപ്പിച്ച് ഇറങ്ങിപോകാൻ പറ്റണം, അതാണ് ഈ എഴുത്തിന്റെ ലക്ഷ്യം. 


ബന്ധങ്ങൾ ടോക്സിക് ആവുമ്പോഴും, എന്ത് കൊണ്ട് അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാതെ വരുന്നു എന്നതിന്റെ കാരണങ്ങളാണ് ഇനി പറയുന്നത്.


1. ഭയം


എപ്പോഴും ഭയന്ന് വിറച്ചു ജീവിക്കേണ്ട അവസ്‌ഥ വന്നിട്ടുണ്ടോ. പങ്കാളി എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത്, അഗ്രസീവ് ആവുന്നത് എന്നറിയാതെ എപ്പോഴും പേടിച്ചു കഴിയുക. പൊട്ടിത്തെറിക്കുന്ന നായകന്മാർ റൊമാന്റിക് ആവുന്നത് സിനിമയിൽ മാത്രമാണ്. റിയൽ ലൈഫിൽ അവരുടെ കൂടെയുള്ള സഹവാസം അങ്ങേയറ്റം ഭയാനകമാണ്. 


ഒരു വിഷപ്പാമ്പിനെ തലയിൽ വച്ച് കൊണ്ട് ജീവിക്കുകയാണ് എന്നാണ് ഒരു സ്ത്രീ തന്റെ വയലന്റായ പാർട്ണറുടെ കൂടെയുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. തന്നെ വിട്ടുപ്പോയാൽ ശാരീരികമായും മാനസികമായും ഉപദ്രവിച്ചേക്കും എന്നൊരു ഭീഷണി എപ്പോഴും അവരുടെ സംഭാഷണങ്ങളിൽ തെളിഞ്ഞും മറഞ്ഞും കടന്ന് വരും. അത് കൊണ്ട് തന്നെ വിക്ടിമിന് തന്റെ അവസ്ഥയെ കുറിച്ച് ആരോടെങ്കിലും തുറന്ന് പറയാൻ തന്നെ പേടി ആയിരിക്കും.


2. ഗ്യാസ് ലൈറ്റിങ്


മാനിപ്പുലേഷൻ ആണ് അബ്യൂസീവ് ബന്ധങ്ങളുടെ ഒരു സവിശേഷത. പങ്കാളിയാൽ നിരന്തരം മാനിപ്പുലേറ്റ് ചെയ്യപ്പെട്ട് തന്റെ തന്നെ സമനിലയിൽ വിക്ടിമിന് സംശയം തോന്നിത്തുടങ്ങുന്ന അവസ്ഥയ്ക്കാണ് ഗ്യാസ് ലൈറ്റിങ് എന്ന് പറയുന്നത്.


'നീ ചുമ്മാ ഓവർ തിങ്ക് ചെയ്യുന്നതാ..'


'അല്ലെങ്കിലും നീ വെറുതെ ഇമോഷണൽ ആവും, എന്നെ തീരെ വിശ്വാസമില്ലാ..'


'നീയും നിന്റെ വീട്ടുകാരും എപ്പോഴും ഇങ്ങനെയാണ്.. അല്ലാതെ ഞാൻ ചെയ്തതിന്റെ പ്രശ്നമല്ലാ..'


ഇങ്ങനെ ഓരോന്ന് കേട്ട് കേട്ട്, തന്റെ കുറ്റം കൊണ്ടാണ്, കുറവ് കൊണ്ടാണ്, തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത് എന്നവർ പൂർണ്ണമായും വിശ്വസിച്ചു തുടങ്ങുന്നു. ഇത്രയും കുറവുകൾ ഉണ്ടായിട്ടും തന്റെ കൂടെ നിൽക്കാൻ തയ്യാറാവുന്ന പങ്കാളിയിൽ അവർ കൂടുതൽ ഡിപ്പെൻഡന്റ് ആവുന്നു.


3. Intermittent reinforcement


എലികളിൽ നടത്തിയ ഒരു പരീക്ഷണം പറയാം. ഒരു എലിയെ കൂട്ടിലിട്ടേക്കുന്നു. അതിനുള്ളിൽ ഒരു ലീവർ (lever) ഉണ്ട്. അതിൽ തട്ടിയാൽ ഒരു ധാന്യമണി താഴോട്ട് വീഴും. സംഭവം മനസ്സിലാക്കിയ എലി ഇടക്കിടെ വിശക്കുമ്പോൾ പോയി അതിൽ തട്ടുന്നു. ആദ്യമൊക്കെ തുടർച്ചയായി അത് വീഴും. പെട്ടെന്ന് ഒരു ദിവസം തട്ടിയിട്ടും ധാന്യമണി താഴോട്ട് വരുന്നില്ല. എലി ഒന്നൂടെ തട്ടി നോക്കും, ഇല്ലാ വരുന്നില്ലാ. കുറച്ച് നേരം തട്ടി കഴിയുമ്പോൾ അതാ ഒരെണ്ണം താഴോട്ട് വീഴും. പിന്നെയും കുറെ നേരം തട്ടിയിട്ട് ഒന്നും സംഭവിക്കുന്നില്ലാ. അങ്ങനെ, ഒരു പാറ്റേണും ഫോളോ ചെയ്യാതെ ഇടയ്ക്കിടെ തട്ടുമ്പോൾ മാത്രം ധാന്യമണി താഴോട്ട് വീണ് തുടങ്ങും. 


അങ്ങനെ കിട്ടുന്ന ധാന്യമണി നല്ല ആർത്തിയോടെ ആവും എലി തിന്നുക. അത്രയും നേരം അക്ഷമനായി അതിൽ തട്ടിക്കൊണ്ടിരുന്നത് അവൻ മറക്കും. ആ ഒരു ധാന്യമണിയിൽ ആവും അവന്റെ മുഴുവൻ ഫോക്കസും, അത് വീഴാൻ വേണ്ടി അവൻ സ്വയമേ ഡ്രെയിൻ ഔട്ട് ആയാലും, അത് കിട്ടുമ്പോൾ അനുഭവിക്കുന്ന സന്തോഷം കാരണം ആ ട്രോമയെ അവൻ തിരിച്ചറിയില്ലാ. ഇനിയാ ധാന്യമണി വീഴുന്ന ഗ്യാപ്പ് കൂട്ടിക്കൊണ്ട് വന്നാൽ പോലും, അവൻ കൂടുതൽ ഡെസ്പെരേറ്റായി അതിൽ തട്ടുകയും, താഴോട്ട് വീണ് കിട്ടുമ്പോൾ കൂടുതൽ ഹൈ ആവുകയും ചെയ്യും.


ഇതിനാണ് intermittent reinforcement എന്ന് പറയുന്നത്. ഒരു റിലേഷൻഷിപ്പിന്റെ കോണ്ടക്സ്റ്റിൽ ഇതിനെ bread crumbing എന്നും പറയാറുണ്ട്‌. ഇടയ്ക്കിടെ ഒരു അപ്പ കഷണം ഇട്ട് കൊടുത്ത് നിലനിർത്തുക. നിരന്തരമായ പീഡനങ്ങളുടെ ഇടയിലും ഇടയ്ക്ക് വല്ലാതെ സ്നേഹം കാണിക്കും, 'നീ ഇല്ലാതെ എനിക്ക് പറ്റില്ലാ', 'നീ ആണ് എന്റെ സോൾമേറ്റ്' എന്നെല്ലാം പറഞ്ഞ് കളയും. സ്ഥിരം കിട്ടുന്ന നെഗറ്റീവിന്റെ ഇടയിൽ ആയത് കൊണ്ട്, ഈ പോസിറ്റീവ് സംഭവത്തോട് ഇര അഡിക്ടഡ് ആവും. ബാക്കിയെല്ലാം വിട്ട് അതിനോട് അറ്റാച്ചഡ് ആയി, താൻ ഓരോ നിമിഷവും ഉരുകി തീരുന്നത് തിരിച്ചറിയാൻ സാധിക്കാതെ, അതിന് വേണ്ടി കാത്തിരിക്കും. താൻ സന്തോഷവതിയാണ്, തങ്ങളുടെ ബന്ധം ഐഡിയൽ ആണെന്ന് ഉറച്ച് വിശ്വസിക്കും.


Trauma bonding, അതായത് അബ്യൂസ് ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ഇരയും തമ്മിൽ ശക്തമായ വൈകാരിക ബന്ധം രൂപപ്പെടുന്നതിന് അടിസ്ഥാനം മേൽപ്പറഞ്ഞ intermittent reinforcement ആണ്.


4. Learned helplessness


Martin Seligman എന്നൊരു അമേരിക്കൻ സൈക്കോളജിസ്റ്റ് നടത്തിയ പരീക്ഷണമാണ് പറയുന്നത്. പട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിച്ച്, രണ്ട് കൂട്ടിലിട്ടേക്കുന്നു. അതിൽ ഒരു കൂടിന്റെ ഫ്ലോറിൽ നിന്ന് ഇടയ്ക്കിടെ ഇലക്ട്രിക് ഷോക്ക് അടിക്കുന്നു. അത് നിയന്ത്രിക്കാനോ, ഒഴിവാക്കി വിടാനോ ആ കൂട്ടിൽ കിടക്കുന്ന പട്ടികൾക്ക് സാധിക്കില്ലാ. അങ്ങനെ കുറെ ഷോക്ക് അവർക്ക് കിട്ടിയ ശേഷം, ഈ രണ്ട് കൂടുകളും അടുപ്പിച്ചു വെയ്ക്കുന്നു. ഒന്ന് ചാടി കടന്നാൽ, ഷോക്ക് അടിക്കാത്ത കൂട്ടിൽ പോവാം എന്ന അവസ്‌ഥ. ഒരു കൂട്ടം പട്ടികൾ പെട്ടെന്ന് ചാടി അപ്പുറത്ത് പോയിട്ടും, കുറച്ച് പട്ടികൾ ഷോക്ക് അടിക്കുന്ന കൂട്ടിൽ തന്നെ, ചാടി പുറത്ത് പോവാൻ യാതൊരു മോട്ടിവേഷനും കാണിക്കാതെ, തുടരുന്നു. They had learned to become helpless. (ഒറിജിനൽ എക്സ്‌പെരിമെന്റിൽ മൂന്ന് ഗ്രൂപ്പ് ഉണ്ട്, സിംപിളായിട്ട് തത്വം പറഞ്ഞതാ).


തങ്ങളുടെ കണ്ട്രോളിൽ അല്ലാത്ത, വിചാരിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ട്രോമ നിരന്തരമായി നേരിടേണ്ടി വരുമ്പോൾ ചില മനുഷ്യരിൽ കാണപ്പെടുന്ന നിസ്സഹായതയ്ക്കാണ് learned helplessness എന്ന് പറയുന്നത്. എത്ര 'ഷോക്ക്' അടിച്ചാലും ആ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള യാതൊരു ശ്രമവും അവർ നടത്തില്ലാ.


5. പങ്കാളിയുടെ 'രക്ഷകൻ' ആവുക


മിക്കവാറും അബ്യൂസ് ചെയ്യുന്നവർ നൽകുന്ന ഒരു നരേറ്റീവ് ഉണ്ട്. തന്റെ ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെ ടെറർ ആക്കിയത്. ചെറുപ്പത്തിൽ സ്നേഹം കിട്ടാതെ വളർന്ന് കൊണ്ടാണ് താൻ ഇങ്ങനെ ആയത്. നീ മാത്രമേ എന്നെ മനസ്സിലാക്കിയിട്ടുള്ളൂ, ശരിക്കും സ്നേഹിച്ചിട്ടുള്ളൂ. നീ കൂടെ ഇട്ടിട്ട് പോയാൽ, ഞാൻ പൂർണ്ണമായും നശിക്കും. 


ഈ കഥ കേൾക്കുന്ന ഇരയ്ക്ക് സ്വാഭാവികമായും താൻ ഒരു 'രക്ഷകൻ' ആയ പോലെ അനുഭവപ്പെടും. സ്നേഹിച്ച് അയാളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാനും, അതിന് വേണ്ടി എന്തും സഹിക്കാനും അവർ തയ്യാറാവുന്നു. സ്നേഹത്തിന് വേണ്ടി ത്യാഗം ചെയ്യുന്നത് അത്രയും ഗ്ലോറിഫൈ ചെയ്ത് വച്ചേക്കുന്ന നാടാണല്ലോ നമ്മുടെ.


അവർ വിട്ട് പോയാലും, ഇപ്പറഞ്ഞ ആൾക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന സത്യം അവർ തിരിച്ചറിയുകയേ ഇല്ലാ. അയാൾ അടുത്ത ഇരയെ തേടും, അത്ര തന്നെ.


6. നാട്ടുകാർ എന്ത് വിചാരിക്കും


നമ്മുടെ നാട്ടിൽ വളരെ റെലവന്റ് ആണീ സംഭവം. കുറെ പൊന്നും പണവും കൊടുത്ത് എന്റെ വീട്ടുകാർ എന്നെ കെട്ടിച്ചതല്ലേ, എങ്ങനെ എല്ലാം വിട്ടെറിഞ്ഞ് തിരിച്ച് പോവും. അവർക്ക് നാണക്കേടാവില്ലേ, ഇത്രയും നാളും പെർഫെക്ട് ആയി പോയ അവരുടെ ഗ്രാഫിൽ ഇതൊരു ബ്ലാക്ക് മാർക് ആവില്ലേ. അയൽക്കാർ കുടുംബക്കാർ നാട്ടുകാർ, എല്ലാവരും എന്നെ കുറ്റം പറയും, ഒറ്റപ്പെടുത്തും. അത് കൊണ്ട് ഇങ്ങനെ പോട്ടേ, ഇതിപ്പോൾ എന്റെ ജീവിതം മാത്രമല്ലേ നശിക്കുള്ളൂ. എന്റെ വീട്ടുകാർ, കുഞ്ഞുങ്ങൾ എല്ലാവരും ഹാപ്പി ആയിട്ടിരിക്കുമല്ലോ.


ഇങ്ങനെയുള്ള ചിന്തകൾ കാരണം, എത്ര ഭീകരമായ ടോർച്ചറും സഹിച്ച് ജീവിക്കുന്ന അനേകം പേരുണ്ട് സമൂഹത്തിൽ. എന്തൊരു അവസ്ഥയാണ് അല്ലേ.


ഈ സമൂഹമോ മതങ്ങളോ വിദ്യാഭ്യാസമോ അയൽക്കാരോ നാട്ടുകാരോ, സ്വന്തം തന്തയും തള്ളയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ. 'വിട്ട് വീഴ്‌ച' ചെയ്ത് തുടരാനും, 'സ്നേഹ'ത്തിന് വേണ്ടി സഹിക്കാനുമല്ലേ എല്ലാവരും എപ്പോഴും പറഞ്ഞ് തന്നിട്ടുള്ളത്. മതി ത്യാഗം ചെയ്തത്, ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല. ഇന്നൊരു തീരുമാനമെടുത്ത് ഇറങ്ങുക. അതിന് മേൽപ്പറഞ്ഞ ഏതുമാവാം തടസ്സമായി നിൽക്കുന്നത്, അത് തിരിച്ചറിയാനും പരിഹരിക്കാനും ഈ എഴുത്ത് സഹായകമാവുമെന്ന് കരുതുന്നു.


Courtesy : തോമസ് റാഹേൽ മത്താ









Wednesday, June 23, 2021

The importance of interinstitutional, interdisciplinary, and collaborative work

 Colombia is a country where natural,

socio-economic,

and political factors converge,

causing disasters

to have a daily impact

on different regions of the country.

An analysis of disaster risk in Colombia

reveals that 31% of the population

is at risk due to various types of landslides.

There is a significant correlation

with the quantity and dynamics

of water resources and landslides.

So working at the watershed

is fundamental to Disaster Risk Reduction.

The Guarino River basin experience

is a good example.

This basin is located

between the eastern part

of the department of Caldas

and the northern part of the department of Tolima,

The traditional fishing activity in its downstream area,

its potential for hydroelectric generation

in the midstream and upstream areas,

and the great variety of farming systems,

mostly coffee and livestocks,

are some of the benefits brought by the Guarinó River.

However,

there are also different environmental conflicts in the basin,

generating concerns for both communities and public institutions.

The basin planning process started in 2008

and an Immediate Action Plan was created

through participation of local stakeholders.

Disaster risk reduction projects were formulated in each area

and made possible thanks to the creation

of a Core Group

and the signing of Agreements

 between ISAGEN, CORTOLIMA and CORPOCALDAS.

The projects involve ecosystem restoration

to control soil degradation processes

and promote land-use changes

towards sustainable production systems,

with a plan that encourages community engagement.

They integrate the use of biomechanical structures

with the high-density planting of protective

and stabilizing vegetation

and, in some cases, with civil engineering works.

This way,

vegetation becomes the main factor

in reducing landslide risk in these locations.

Plants provided through community nurseries

encourage the direct involvement of the communities.

The project's findings include:

Understanding the complexities of environmental situations,

their extent, and physical-biotic and cultural diversity;

the importance of interinstitutional,

interdisciplinary, and collaborative work;

understanding interconnectivity between actions;

the importance of community engagement

and its connection within the processes;

generating employment and building local capacities,

the need for continuity

and sustainability; as well as other key knowledge concepts.

****

What is this all about?

 Disasters are not natural: if we destroy natural buffers or build too close to areas likely to be struck by natural hazards, we create the conditions for a disaster; and the way we manage hazards may turn it into a disaster. 

● Disaster Risk = Hazard x Vulnerability x Exposure 

Nature boosts health and can help us protect against future pandemics. • Green spaces can reduce cardiovascular disease by reducing stress, reducing urban heat island effect, and pollution, and providing space for exercise. • Nature boosts mental health. • Ecosystem degradation results in loss of natural resources vital for managing disease transmission. We can work with nature, rather than against it to increase our ability to protect and adapt to climate and disaster impacts. • Governments can set up policies that safeguard nature and promote Nature-based Solutions. They can also fund and implement them. • Civil societies can implement Nature-based Solutions in partnership with communities, government and the private sector. • Private sector can promote green jobs, safeguard the environment, fund and implement Nature-based Solutions.



Monday, June 21, 2021

Nature-based solutions

 One of the main objectives of nature-based solutions is

to address the challenges arising from hazard events such as

earthquakes, floods and landslides.

Such events can but do not always lead

to what are commonly referred to as disasters.

This is a term we tend to apply to hazard events which

impact people or their livelihoods and assets.

Thus, a hazard event like a landslide only becomes

a disaster when it strikes a village

and many people, overwhelming their coping capacities or

their houses and livestock are affected.

Hazard events often become disasters because of the decisions

taken by people.

Thus, the decision to build on a flood plain can expose a

community to a greater risk of flooding, just as a decision

To build in woodlands subject to drought can expose a community to a

greater risk of fires.

That hazard-disaster dynamic works at both

the micro and macro levels and often

at many levels at once.

For example, the COVID-19 pandemic can be seen as resulting

from globalization, an accumulation of decisions that are

given rise to a level of interconnectedness that favors

the spread of viruses.

Likewise, environmental degradation, encroachment into wild areas

and the decision to hunt and consume wild animals

are also factors.

Climate change related hazard events such as

tropical storms, flooding and droughts have become more

frequent during the past 30 years, many of them

leading to disasters.

While the number of people affected in such disasters has gone down,

the proportion of people killed in them has increased.

And these figures do not take into account

the COVID-19 pandemic.

The extent to which communities prepare for and can respond

to hazard events is a measure of their resilience.

To get a sense of what this means in reality, look at what

happened to two different countries in the Caribbean,

which were both hit by Hurricane Jeanne in 2012.

The hurricane struck the Dominican Republic first

and then moved on to Haiti.

The Dominican Republic suffered 18 casualties.

Haiti lost over 2000 people.

The natural hazard became a major disaster in Haiti

for a number of reasons.

One of them was the level of flooding and in particular,

major flash floods experienced on the island.

Years of land degradation has left the island without

the natural barriers that would have slowed the water down and

allowed it to percolate into the ground.

Another reason for the loss of lives was the number of

poor people living in flimsy houses in unplanned,

unregulated settlements that exposed them to the floods.

Among the many lessons provided by Hurricane Jeanne is that

the impact of disasters can be greatly reduced by

maintaining Nature's natural defences.

Another is that the conditions in which people live

determines the degree to which communities are

climate and disaster resilient.

In some cases, disasters occur because of deliberate

decisions to alter the environment.

This is true, for example, of a decision to remove sand dunes

that were blocking the view of the ocean at a hotel in Sri Lanka.

In 2004 the hotel was hit by the Indian Ocean Tsunami

And 27 people lost their lives.

A few miles up the coast, an eco-tourism center and ranger station

in Yala National Park were protected

by the sand dunes, which had been left in place.

Sri Lanka is one of the many countries

to have embraced nature-based solutions.

Initiatives include community-supported tree planting

on steep slopes to reduce the risk of landslides

and drawing on traditional knowledge of flood management

and water harvesting, such as conservation ponds

to reduce flooding.

Greece is also working with nature.

Notable initiatives include a blue-green infrastructure project

in Athens, which includes the creation

and restoration of parks and ponds.

The initiative was funded as part of a €55 million loan

from the European Investment Bank and boosted the city's

capacity to absorb storm water while also establishing

space that promotes physical and mental health.

Nature-based initiatives can be undertaken on

on a massive scale.

This is true, for example, the Great Green Wall of the Sahel,

which started out as a project to plant a line

of trees across the southern margin of the Sahara Desert to

prevent the advance and has grown into a massive initiative

led by the African Union, which is designed to establish a

patchwork of green and productive landscapes to address the

challenges faced by people living in the Sahel and the Sahara.

Community buy-in and participation is vital to the success

of nature-based solutions, which often include

a focus on establishing climate-smart, sustainable livelihoods.

In the example from Sri Lanka that

we just talked about, as well as planting trees,

youth groups were taught about honey making.

In Madagascar UNEP is helping coastal communities learn

about beekeeping, as well as how to farm climate-resilient crops

and cultivate sedge that is less dependent on rainfall

to make mats and handcrafts using rambo or grey sedge,

which is a drought-resistant aquatic plant.

Although inedible, rambo is more resilient than rice,

and its popularity as a weaving material makes it a valuable crop.

The project is providing rambo seeds to 300 community members,

along with training on how to cultivate

and maximize yields, thereby increasing incomes for

dozens of households.

Women play a vital role as stewards of natural resources

and drivers of positive change, so efforts should be made

to engage them and make sure their voices are heard.

We've covered a lot of ground here and hopefully have

planted some seeds of curiosity.

In the following units

we will be watering those seeds and shining some light on

the rapidly developing field of nature-based solutions,

offering inspiring examples, discussing the challenges

faced and the opportunities presented.

We're also hoping to inspire you to come up with

your own solutions, so please participate in challenge one.

Tell us why this topic is important to you.

Post your ideas in the discussion forum.

If you are ready to go deeper into this fascinating topic

and learn what you and your community can do

to get involved and make a difference,

move on to Unit 2.

Tuesday, June 15, 2021

COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥ

 COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥയാണിത്. നിങ്ങളുടെ ശ്രദ്ധയ്ക്ക്!


 ദിവസം : 1 മുതൽ 3 വരെ:


1. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ.

2. തൊണ്ടവേദന.

3. പനി ഇല്ല, ക്ഷീണമില്ല, സാധാരണ വിശപ്പ്.


ദിവസം 4:

1. തൊണ്ടവേദന, ശരീരവേദന.

2. പരുക്കൻ ശബ്ദം.

3. ശരീര താപനില 36.5 ഡിഗ്രി സെൽഷ്യസ്.

4. വിശപ്പ് കുറയുന്നു.

5. നേരിയ തലവേദന.

6. ചെറിയ വയറിളക്കം അല്ലെങ്കിൽ ദഹനക്കേട്.


ദിവസം 5:

1. തൊണ്ടവേദന, പരുക്കൻ ശബ്ദം.

2. നേരിയ പനി, 36.5 മുതൽ 36.7⁰C വരെ

3. ശരീരം ദുർബലമായ ശരീരം, സന്ധി വേദന.


ദിവസം 6:

1. നേരിയ പനി, ഏകദേശം 37 ° C.

2. ചുമയോ മ്യൂക്കസ് അല്ലെങ്കിൽ വരണ്ട ചുമയോടൊപ്പം.

3. ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ വിഴുങ്ങുമ്പോഴോ തൊണ്ടവേദന.

4. ക്ഷീണം, ഓക്കാനം.

5. ഇടയ്ക്കിടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്.

6. വിരലുകളിൽ വേദന

7. വയറിളക്കം, ഛർദ്ദി.


ദിവസം 7:

1. 37.4-37.8⁰C നും ഇടയിൽ ഉയർന്ന പനി.

2. സ്പുതവുമായി ചുമ.

3. ശരീരവേദനയും തലവേദനയും.

4. വയറിളക്കം കൂടുതൽ കഠിനമാണ്.

5. ഛർദ്ദി.


ദിവസം 8:

1. 38 ° C അല്ലെങ്കിൽ അതിലും ഉയർന്ന പനി.

2. ശ്വസന ബുദ്ധിമുട്ടുകൾ, നെഞ്ച് ഭാരം.

3. തുടർച്ചയായി ചുമ.

4. തലവേദന, സന്ധി വേദന, ഇടുപ്പ് വേദന.


ദിവസം 9:

1. ലക്ഷണങ്ങൾ വഷളാകുന്നു.

2. പനി കൂടുതലാണ്.

3. ചുമ കൂടുതൽ സ്ഥിരമായ, കൂടുതൽ കഠിനമായ.

4. ശ്വസനം ബുദ്ധിമുട്ടുള്ളതും അധ്വാനവുമാണ്.


ഈ സമയത്ത്, രക്തപരിശോധനയും ശ്വാസകോശത്തിന്റെ എക്സ്-റേ പരിശോധനയും ആവശ്യമാണ്.


ഈ സന്ദേശം കൈമാറുക.


ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കൂ, 

മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, ജനക്കൂട്ടം ഒഴിവാക്കുക, യാത്രകൾ റദ്ദാക്കുക.


Share please

**

COVID-19 is the daily body condition of a person with an infection. To your attention!


1 to 3 days:

1. Symptoms similar to colds.

2. Sore throat.

3. No fever, no fatigue, no general appetite.


Day 4:

1. Sore throat and body aches.

2. Sound rough.

Body temperature is 36.5 ° C.

4. Reduces appetite.

5. Mild headache.

6. Minor diarrhea or indigestion.


Day 5:

1. Sore throat, rough voice.

2. Mild fever, 36.5 to 36.7⁰C

3. Weak body and joint pain.


Day 6:

1. Mild fever, about 37 ° C.

2. Cough with mucus or dry cough.

3. Sore throat when eating, talking, or swallowing.

4. Fatigue and nausea.

5. Difficulty breathing frequently.

6. Pain in fingers

7. Diarrhea and vomiting.


Day 7:

1. High fever between 37.4-37.8⁰C.

2. Cough with sputum.

3. Body aches and headaches.

4. Diarrhea is more severe.

5. vomiting.


Day 8:

1. Fever at 38 ° C or higher.

2. Shortness of breath, chest weight.

3. Persistent cough.

4. Headache, joint pain and pelvic pain.


Day 9:

1. Symptoms worsen.

2. The fever is high.

3. Cough more persistent, more severe.

4. Breathing is difficult and laborious.


At this time, blood tests and x-ray examination of the lungs are required.


Forward this message.


Please be careful on this issue .

Wear mask, clean hygiene, wash hands with care, avoid crowds and cancel trips.

വി​ശ്വ​മാ​ന​വ​നാ​യ ഡോ. ​എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ

 വി​ശ്വ​മാ​ന​വ​നാ​യ ഡോ. ​എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ 

വ​സൂ​രി​യു​ടെ വൈ​റ​സു​ക​ളെ മ​നു​ഷ്യ​രി​ൽ നി​ക്ഷേ​പി​ക്കു​ന്ന രീ​തി ഒ​രി​ക്ക​ൽ ലോ​ക​മെ​ങ്ങും വ്യാ​പി​ക്കു​മെ​ന്നാ​ണ് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ന്ന് ഭൂ​മു​ഖ​ത്തു​നി​ന്നു​ത​ന്നെ വ​സൂ​രി അ​പ്ര​ത്യ​ക്ഷ​മാ​കും. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ ര​ണ്ടേ​കാ​ൽ നൂ​റ്റാ​ണ്ടു മു​ന്പു പ​റ​ഞ്ഞ​ത്. 

അ​തു​ത​ന്നെ സം​ഭ​വി​ച്ചു. 1980 മേ​യ് എ​ട്ടി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ​സൂ​രി​യെ നി​ർ​മാ​ർ​ജ​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു. 

ക​ഥ​യു​ടെ സ​സ്പെ​ൻ​സ് ആ​ദ്യം പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ, അ​ത​ങ്ങു പ​റ​യു​ക​യാ​ണ്. വ​ലി​യൊ​രു നി​ധി കൈ​യി​ലു​ണ്ടാ​യി​ട്ടും ന​യാ​പൈ​സ​യു​ടെ സ​ന്പാ​ദ്യ​മു​ണ്ടാ​ക്കാ​തെ ജീ​വി​ച്ച, ഇ​ക്കാ​ല​ത്ത് പ​ല​രും മ​ണ്ട​നെ​ന്നു വി​ളി​ക്കാ​നി​ട​യു​ള്ള ഒ​രു മ​ഹാ​ന്‍റെ ക​ഥ​യാ​ണി​ത്. 


കു​റ​ച്ചു​കൂ​ടി തെ​ളി​ച്ചു പ​റ​യാം.


ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​ര​നാ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന ഒ​രു മ​നു​ഷ്യ​നു​ണ്ടാ​യി​രു​ന്നു. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ. അ​ദ്ദേ​ഹ​മാ​ണ് വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​ത്. 


20-ാം നൂ​റ്റാ​ണ്ടി​ൽ മാ​ത്രം മൂ​ന്നു കോ​ടി മ​നു​ഷ്യ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച വ​സൂ​രി​യു​ടെ കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്. വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​തും നി​ർ​മി​ച്ച​തും വി​ത​ര​ണം ചെ​യ്ത​തു​മെ​ല്ലാം അ​ദ്ദേ​ഹം ത​ന്നെ. പ​ക്ഷേ, അ​ദ്ദേ​ഹം അ​തി​നു പേ​റ്റ​ന്‍റ് എ​ടു​ക്കു​ക​യോ മ​റ്റാ​രും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു പ​റ​യു​ക​യോ ചെ​യ്തി​ല്ല. സ​ന്പ​ന്ന​ൻ അ​ല്ലാ​തി​രു​ന്നി​ട്ടും ഓ​രോ ഡോ​സി​നും ഇ​ത്ര​രൂ​പ ത​നി​ക്കു കി​ട്ട​ണ​മെ​ന്നു വാ​ശി​പി​ടി​ച്ചി​ല്ല. മാ​ത്ര​മ​ല്ല, അ​ത് സ​ക​ല​ർ​ക്കും സൗ​ജ​ന്യ​മാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യും ചെ​യ്തു. അ​ധ്വാ​ന​ത്തി​ന്‍റെ പ്ര​തി​ഫ​ലം പോ​ലും എ​ടു​ക്കാ​തെ വി​ത​ര​ണം ചെ​യ്തി​ട്ടും ക​രു​ണ​കൊ​ണ്ടാ​ണ് താ​നി​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​മി​ല്ല. എ​ന്താ​ല്ലേ? 


ഇം​ഗ്ല​ണ്ടി​ലാ​ണ് ക​ഥ ന​ട​ക്കു​ന്ന​ത്. വ​സൂ​രി പി​ടി​പെ​ടു​ന്ന​വ​രി​ൽ 30 ശ​ത​മാ​ന​വും കു​ട്ടി​ക​ളി​ൽ 80 ശ​ത​മാ​ന​വും മ​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​കം പ​ക​ച്ചു​നി​ന്നു. എ​ന്തു വി​ല​കൊ​ടു​ത്തും അ​തി​നെ ചെ​റു​ക്കാ​ൻ രാ​ഷ്ട്ര​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നു. പ​ക്ഷേ, എ​ഡ്വേ​ർ​ഡ് എ​ല്ലാം ക​ള​ഞ്ഞു​കു​ളി​ച്ചു. ത​ന്‍റെ ഉ​ന്ന​ത​മാ​യ ക​ണ്ടു​പി​ടി​ത്ത​മു​പ​യോ​ഗി​ച്ച് ന​യാ പൈ​സ ഉ​ണ്ടാ​ക്കാ​ൻ അ​യാ​ൾ ശ്ര​മി​ച്ചി​ല്ല. സ​ഹ​ജീ​വി​യു​ടെ പ്രാ​ണ​ന്‍റെ കാ​ര്യ​മാ​ണെ​ങ്കി​ലും കി​ട്ടി​യ ത​ക്ക​ത്തി​ന് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​വ​രെ​യും അ​വ​രു​ടെ കൂ​ട്ടു​കാ​രെ​യും യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് എ​ഡ്വേ​ർ​ഡ് ജീ​വി​ക്കാ​ന​റി​യാ​ത്ത മ​ണ്ട​നാ​ണ്, പ​ക്ഷേ, അ​ത്ത​രം മ​ണ്ട​ന്മാ​രു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് ലോ​കം ഈ ​പു​രോ​ഗ​തി നേ​ടി​യ​തും ദ​രി​ദ്ര​ന്‍റെ പ​ക്ഷ​ത്തു​നി​ല്ക്കാ​ൻ ഇ​ന്നും ആ​ളു​ക​ളെ കി​ട്ടു​ന്ന​തും. അ​ത​വി​ടെ നി​ല്ക്ക​ട്ടെ. ക​ഥ​ക​ളെ വെ​ല്ലു​ന്ന കൗ​തു​ക​ങ്ങ​ളു​ള്ള ആ ​സം​ഭ​വം കേ​ൾ​ക്കാം. 


വേ​രി​യോ​ളേ​ഷ​ൻ 


വാ​ക്സി​നേ​ഷ​ന് മു​ന്പ് വൈ​റ​സി​നെ പ്ര​തി​രോ​ധി​ച്ചി​രു​ന്ന​ത് വേ​രി​യോ​ളേ​ഷ​ൻ ന​ട​ത്തി​യാ​ണ്. വ​സൂ​രി അ​ഥ​വാ സ്മോ​ൾ പോ​ക്സ് വൈ​റ​സി​ന്‍റെ പേ​രാ​ണ് വേ​രി​യോ​ള. വ​സൂ​രി​യു​ള്ള​യാ​ളു​ടെ ദേ​ഹ​ത്തെ കു​മി​ള​യി​ൽ​നി​ന്നു​ള്ള ദ്ര​വം ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​മു​ള്ള മ​റ്റൊ​രാ​ളു​ടെ കൈ​യു​ടെ പു​റ​മേ​യു​ണ്ടാ​ക്കു​ന്ന ചെ​റി​യ മു​റി​വി​ൽ നി​ക്ഷേ​പി​ക്കു​ന്നു. ഇ​ങ്ങ​നെ വേ​രി​യോ​ള ഇ​നോ​ക്കു​ലേ​ഷ​നി​ലൂ​ടെ (കു​ത്തി​വ​യ്പ്, ഗ്രാ​ഫ്റ്റിം​ഗ്) പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നെ വേ​രി​യോ​ളേ​ഷ​ൻ എ​ന്നു പ​യും. അ​ങ്ങ​നെ സ്വീ​ക​രി​ക്കു​ന്ന​യാ​ളി​ലും വ​സൂ​രി​യു​ണ്ടാ​കും. പ​ക്ഷേ, സാ​ധാ​ര​ണ​ഗ​തി​യി​ൽ മാ​ര​ക​മ​ല്ലാ​യി​രി​ക്കും. അ​തേ​സ​മ​യം, ചി​ല​രി​ൽ അ​തു മാ​ര​ക​മാ​കു​ക​യും മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​താ​യ​ത് രോ​ഗം വ​രാ​തി​രി​ക്കാ​ൻ ചെ​യ്ത ചി​കി​ത്സ​കൊ​ണ്ടു ത​ന്നെ ആ​ളു​ക​ൾ മ​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പ​ക്ഷേ, വേ​റെ മാ​ർ​ഗ​മി​ല്ല. സ​മൂ​ഹ​ത്തി​ലെ 60 ശ​ത​മാ​നം പേ​ർ​ക്ക് വ​സൂ​രി പ​ട​രു​ക​യും 30 ശ​ത​മാ​നം വ​രെ ആ​ളു​ക​ൾ മ​രി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത് വേ​രി​യോ​ളേ​ഷ​ൻ വ​ലി​യ കാ​ര്യ​മാ​യി​രു​ന്നു.


എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ


ഇ​ദ്ദേ​ഹ​മാ​ണ് രോ​ഗ​പ്ര​തി​രോ​ധ ശാ​സ്ത്ര​ത്തി​ന്‍റെ (വാ​ക്സി​നേ​ഷ​ൻ) പി​താ​വ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ ബ​ർ​ക്ക്‌​ലി​യി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ആം​ഗ്ലി​ക്ക​ൻ ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി​യാ​യി​രു​ന്ന സ്റ്റീ​ഫ​ൻ ജെ​ന്ന​റു​ടെ പു​ത്ര​നാ​യി 1749 മേ​യ് 17ന് ​ജ​ന​നം. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ഡാ​നി​യേ​ൽ ലു​ഡ്‌​ലോ എ​ന്ന സ​ർ​ജ​ന്‍റെ കീ​ഴി​ൽ അ​പ്ര​ന്‍റീ​സാ​യി. 21-ാമ​ത്തെ വ​യ​സി​ൽ ല​ണ്ട​നി​ലെ സെ​ന്‍റ് ജോ​ർ​ജ് ഹോ​സ്പി​റ്റ​ലി​ൽ സ​ർ​ജ​നാ​യി​രു​ന്ന ജോ​ണ്‍ ഹ​ണ്ട​റു​ടെ കീ​ഴി​ൽ സ​ർ​ജ​റി​യും അ​നാ​ട്ട​മി​യും പ​ഠി​ച്ചു. 1773-ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി ഡോ​ക്ട​റാ​യി സേ​വ​നം ചെ​യ്തു. 1792-ൽ ​സ്കോ​ട്‌​ല​ൻ​ഡി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എം.​ഡി. നേ​ടി. 


വാ​ക്സി​ൻ


നാ​ട്ടി​ൻ​പു​റ​ത്തെ ഡോ​ക്ട​റാ​യി സേ​വ​നം ചെ​യ്യു​ന്ന​തി​നി​ടെ പാ​ൽ​ക്കാ​രി സ്ത്രീ​ക​ളെ നി​രീ​ക്ഷി​ച്ചാ​ണ് എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ ത​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. മ​നു​ഷ്യ​രി​ൽ വ​സൂ​രി (സ്മോ​ൾ പോ​ക്സ്) എ​ന്ന​പോ​ലെ അ​ക്കാ​ല​ത്ത് പ​ശു​ക്ക​ളി​ൽ ഗോ​വ​സൂ​രി (കൗ​പോ​ക്സ്) ഉ​ണ്ടാ​യി​രു​ന്നു. പ​കു​തി​യി​ലേ​റെ ആ​ളു​ക​ൾ​ക്കും വ​സൂ​രി വ​രു​ന്ന​തു​കൊ​ണ്ട് മി​ക്ക​വാ​റും ആ​ളു​ക​ൾ​ക്ക് മു​ഖ​ത്ത് വ​സൂ​രി​ക്ക​ല ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, പാ​ൽ​ക്കാ​രി സ്ത്രീ​ക​ൾ മു​ഖ​ത്ത് പാ​ടു​ക​ളി​ല്ലാ​തെ സു​ന്ദ​രി​മാ​രാ​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു. കൂ​ടു​ത​ൽ നി​രീ​ക്ഷി​ച്ച​പ്പോ​ൾ ഗോ​വ​സൂ​രി​യു​ള്ള പ​ശു​ക്ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്ക് വ​സൂ​രി ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്നു മ​ന​സി​ലാ​യി. ഗോ​വ​സൂ​രി​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി ആ​ർ​ജി​ച്ച അ​വ​ർ​ക്ക് വ​സൂ​രി​യെ​യും പ്ര​തി​രോ​ധി​ക്കാ​നാ​കും എ​ന്ന​ത് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. തി​യ​റി വ്യ​ക്ത​മാ​യെ​ങ്കി​ലും ഇ​തു തെ​ളി​യി​ക്കാ​ൻ അ​ദ്ദേ​ഹം അ​വ​സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. 


ഈ ​സ​മ​യ​ത്താ​ണ് സാ​റാ നെ​ൽ​മ്സ് എ​ന്ന പാ​ൽ​ക്കാ​രി ഗോ​വ​സൂ​രി ബാ​ധി​ച്ച് ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ബ്ലോ​സം എ​ന്ന പ​ശു​വി​ന്‍റെ പാ​ൽ ക​റ​ന്നെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നു ക​ണ്ടെ​ത്തി. 


1796 മേ​യ് 14.


സാ​റ​യു​ടെ ദേ​ഹ​ത്തു​നി​ന്നെ​ടു​ത്ത ഗോ​വ​സൂ​രി പ​ഴു​പ്പ് ത​ന്‍റെ തോ​ട്ട​ക്കാ​ര​ന്‍റെ എ​ട്ടു​വ​യ​സു​കാ​ര​നാ​യ മ​ക​ൻ ജെ​യിം​സ് ഫി​പ്പി​ന്‍റെ കൈ​യി​ൽ പോ​റ​ലു​ണ്ടാ​ക്കി നി​ക്ഷേ​പി​ച്ചു. അ​താ​യ​ത് ഇ​നോ​ക്കു​ലേ​ഷ​ൻ ന​ട​ത്തി. ര​ണ്ടു​ദി​വ​സം പ​നി​യു​ണ്ടാ​യ​തൊ​ഴി​ച്ച് യാ​തൊ​രു കു​ഴ​പ്പ​വും കു​ട്ടി​ക്ക് സം​ഭ​വി​ച്ചി​ല്ല. ജൂ​ലൈ​യി​ൽ അ​ദ്ദേ​ഹം പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​യ ചാ​ല​ഞ്ചി​ലേ​ക്കു ക​ട​ന്നു. വ​സൂ​രി ബാ​ധി​ച്ച​യാ​ളു​ടെ ദേ​ഹ​ത്തെ കു​മി​ള​യി​ൽ​നി​ന്നു​ള്ള പ​ഴു​പ്പ് ഫി​പ്പി​നു കു​ത്തി​വ​ച്ചു. പ​ക്ഷേ, കു​ട്ടി​ക്ക് വ​സൂ​രി ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ, ഗോ​വ​സൂ​രി വൈ​റ​സി​നെ കു​ത്തി​വ​ച്ച​വ​ർ​ക്ക് വ​സൂ​രി​യും ബാ​ധി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ഗോ​വ​സൂ​രി വൈ​റ​സി​നെ ആ​രോ​ഗ്യ​വാ​നാ​യ ആ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന ഇ​നോ​ക്കു​ലേ​ഷ​നെ അ​ദ്ദേ​ഹം വാ​ക്സി​നേ​ഷ​ൻ എ​ന്നു വി​ളി​ച്ചു. 


പ​ശു എ​ന്ന​തി​ന്‍റെ ഇ​റ്റാ​ലി​യ​ൻ പ​ദ​മാ​യ വാ​ക്കാ (Vacca), ഗോ​വ​സൂ​രി​ക്കു​ള്ള വാ​ക്സീ​നി​യ എ​ന്നീ വാ​ക്കു​ക​ളി​ൽ​നി​ന്നാ​ണ് ഈ ​പേ​ര് രൂ​പീ​ക​രി​ച്ച​ത്. അ​ങ്ങ​നെ 3000 വ​ർ​ഷ​മെ​ങ്കി​ലും ഭൂ​മി​യി​ൽ മ​ര​ണ​താ​ണ്ഡ​വ​മാ​ടി​യ വൈ​റ​സി​നെ നേ​രി​ടാ​നു​ള്ള പ്ര​തി​രോ​ധ​മ​രു​ന്നു ക​ണ്ടു​പി​ടി​ച്ചു. പ​ക്ഷേ,ജെ​ന്ന​ർ ത​ന്‍റെ ക​ണ്ടു​പി​ടി​ത്തം തെ​ളി​യി​ക്കു​ന്ന ഒ​രു പ്രാ​ഥ​മി​ക പ​ഠ​ന​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും റോ​യ​ൽ സൊ​സൈ​റ്റി അ​ത് ത​ള്ളി​ക്ക​ള​ഞ്ഞു. 


പ​ക്ഷേ, അ​ദ്ദേ​ഹം പി​ന്മാ​റി​യി​ല്ല. ജെ​ന്ന​റി​ന്‍റെ മ​ക​ൻ റോ​ബ​ർ​ട്ടി​ൽ അ​ട​ക്കം 23 പേ​രി​ൽ പ​രീ​ക്ഷ​ണം ആ​വ​ർ​ത്തി​ച്ചു. എ​ല്ലാം വി​ജ​യി​ച്ചു. ശാ​സ്ത്ര​ലോ​കം ജെ​ന്ന​റു​ടെ പ്ര​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ത്തി​ലാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷ​വും അ​തി​നെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. ജെ​ന്ന​റെ ക​ളി​യാ​ക്കി​ക്കൊ​ണ്ട് മാ​സി​ക​ക​ളി​ൽ കാ​ർ​ട്ടൂ​ണു​ക​ളും ഫ​ലി​ത​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടാ​യി. ഇ​ന്ന​ത്തെ ട്രോ​ളു​ക​ൾ​പോ​ലെ. 


ഇം​ഗ്ല​ണ്ടി​ലും ജ​ർ​മ​നി​യി​ലു​മൊ​ക്കെ​യാ​യി അ​ഞ്ചു​പേ​ർ ഗോ​വ​സൂ​രി​കൊ​ണ്ട് വ​സൂ​രി​യെ ചെ​റു​ക്കാ​നാ​കു​മെ​ന്ന നി​ഗ​മ​ന​ങ്ങ​ൾ മു​ന്പ് പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രും അ​ത് തെ​ളി​യി​ച്ചി​രു​ന്നി​ല്ല. അ​തു തെ​ളി​യി​ക്കു​ക​യും പ്ര​ബ​ന്ധം ത​യാ​റാ​ക്കു​ക​യും ചെ​യ്ത് ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യു​ണ്ടാ​ക്കി​യ​ത് ജെ​ന്ന​റാ​ണ്. 


ലോ​കം അം​ഗീ​ക​രി​ക്കു​ന്നു


ആ​ദ്യം പ​രി​ഹ​സി​ച്ചെ​ങ്കി​ലും സാ​വ​കാ​ശം ശാ​സ്ത്ര​ലോ​കം ജെ​ന്ന​റെ അം​ഗീ​ക​രി​ച്ചു. ഡോ​ക്ട​ർ​മാ​ർ​പോ​ലും ജെ​ന്ന​റി​ൽ​നി​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത​യാ​യി. 

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജ​ഫേ​ഴ്സ​ണ്‍, ഏ​ഴാം പീ​യൂ​സ് മാ​ർ​പാ​പ്പ, ഇ​റ്റ​ലി​യി​ലെ ഡോ. ​ലൂ​യി​ജി സാ​ക്കോ എ​ന്നി​വ​രും വാ​ക്സി​നെ അ​നു​കൂ​ലി​ച്ച​തോ​ടെ ലോ​കം വ​സൂ​രി​ക്കെ​തി​രാ​യ വാ​ക്സി​നെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. 


ബ്രി​ട്ട​നു​മാ​യി യു​ദ്ധ​ത്തി​ലാ​യി​രു​ന്ന നെ​പ്പോ​ളി​യ​ൻ മു​ഴു​വ​ൻ പ​ട്ടാ​ള​ക്കാ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ന​ല്കി. ജെ​ന്ന​ർ​ക്ക് അ​ദ്ദേ​ഹം ഒ​രു മെ​ഡ​ൽ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. നെ​പ്പോ​ളി​യ​നു​മാ​യി ബ​ന്ധ​മാ​യ​തോ​ടെ ജെ​ന്ന​ർ അ​ദ്ദേ​ഹ​ത്തോ​ട് ഒ​രു അ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ബ്രി​ട്ട​ന്‍റെ ര​ണ്ടു യു​ദ്ധ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ത്. ഒ​ട്ടും വൈ​കാ​തെ നെ​പ്പോ​ളി​യ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ക​യും ഇം​ഗ്ല​ണ്ടി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തെ​ക്കു​റി​ച്ച് നെ​പ്പോ​ളി​യ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളും ച​രി​ത്ര​മാ​യി. "മ​നു​ഷ്യ​രാ​ശി​യു​ടെ ഏ​റ്റ​വും മ​ഹാ​നാ​യ ഉ​പ​കാ​രി​യു​ടെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കാ​ൻ എ​നി​ക്കാ​വി​ല്ല.’ എ​ന്നാ​യി​രു​ന്നു അ​ത്. 


വാ​ക്സി​ൻ ക്ഷേ​ത്രം

ദ​രി​ദ്ര​രാ​യ നാ​ട്ടി​ൻ​പു​റ​ത്തു​കാ​ർ​ക്കു വാ​ക്സി​നേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന​തി​നാ​യി ജെ​ന്ന​ർ ത​ന്‍റെ പു​ര​യി​ട​ത്തി​ൽ പ​ണി​ത മു​റി​ക്ക് അ​ദ്ദേ​ഹം ഇ​ട്ട പേ​രാ​ണ് വാ​ക്സി​ൻ ക്ഷേ​ത്രം (Temple of Vaccinia ). അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടും വാ​ക്സി​നെ​ടു​ത്തി​രു​ന്ന മു​റി​യു​മൊ​ക്കെ ഇ​ന്നു മ്യൂ​സി​യ​മാ​ണ്. വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​ത് പ​രി​ശീ​ലി​പ്പി​ച്ച​ശേ​ഷം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, നി​ങ്ങ​ൾ ക​ണ്ടു​മു​ട്ടു​ന്ന​വ​ർ ആ​രാ​ണെ​ന്നോ എ​വി​ടെ​നി​ന്നു വ​ന്ന​വ​രാ​ണെ​ന്നോ പ​രി​ഗ​ണി​ക്ക​രു​ത്. എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ക എ​ന്നാ​ണ്. 


താ​മ​സി​യാ​തെ ലോ​ക​മെ​ങ്ങും വാ​ക്സി​ൻ പ്ര​ച​രി​ച്ചു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന ജെ​ന്ന​ർ​ക്ക് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ 10,000 പൗ​ണ്ട് അ​നു​വ​ദി​ച്ചു. 1807-ൽ ​റോ​യ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് വാ​ക്സി​നേ​ഷ​ൻ അം​ഗീ​ക​രി​ച്ചു. അ​തെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ 20,000 പൗ​ണ്ട് കൂ​ടി ന​ല്കി. ലോ​ക​മെ​ങ്ങും​നി​ന്ന് ജെ​ന്ന​ർ​ക്ക് ബ​ഹു​മ​തി​ക​ൾ എ​ത്തി. അ​മേ​രി​ക്ക​യും സ്വീ​ഡ​നും ത​ങ്ങ​ളു​ടെ സ​യ​ൻ​സ് അ​ക്കാ​ഡ​മി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് അം​ഗീ​കാ​രം ന​ല്കി. 


1980 മേ​യ് എ​ട്ടി​ന് വ​സൂ​രി​യെ ഭൂ​മു​ഖ​ത്തു​നി​ന്ന് നി​ർ​മാ​ർ​ജ​നം ചെ​യ്ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​യി​ലെ​യും റ​ഷ്യ​യി​ലെ​യും ര​ണ്ടു ല​ബോ​റ​ട്ട​റി​ക​ളി​ൽ മാ​ത്ര​മാ​ണ് വ​സൂ​രി വൈ​റ​സി​നെ സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ത്. 


ലോ​ക​ത്തി​ന്‍റെ ആ​ദ​ര​വു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്പോ​ഴും അ​ദ്ദേ​ഹം ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യി ജീ​വി​ച്ചു. വാ​ക്സി​ൻ ത​നി​ക്കു​ള്ള പ​ണ​സ​ന്പാ​ദ​ന മാ​ർ​ഗ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ക​യും ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യും ചെ​യ്തു. 


അ​വ​സാ​ന നാ​ളു​ക​ളി​ൽ നി​ർ​ഭാ​ഗ്യം അ​ദ്ദേ​ഹ​ത്തെ വി​ടാ​തെ പി​ന്തു​ട​ർ​ന്നു. മ​ക​ൻ എ​ഡ്വേ​ർ​ഡ്, സ​ഹോ​ദ​രി​മാ​രാ​യ മേ​രി, ആ​നി എ​ന്നി​വ​രും 1815-ൽ ​ഭാ​ര്യ കാ​ത​റീ​നും അ​ക്കാ​ല​ത്തെ മ​റ്റൊ​രു പ​ക​ർ​ച്ച​വ്യാ​ധി​യാ​യ ക്ഷ​യ​രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലും ലോ​ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ ന​ന്മ​മ​ര​മാ​യി​രു​ന്ന ആ ​മ​നു​ഷ്യ​ൻ ബ​ർ​ക്ക്‌​ലി​യി​ലെ ത​ന്‍റെ ഗ്രാ​മ​ത്തി​ൽ ല​ളി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​റാ​യി തു​ട​ർ​ന്നു. മ​രി​ക്കു​ന്ന​തി​നു ര​ണ്ടു ദി​വ​സം​മു​ന്പു​പോ​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഒ​രു രോ​ഗി​യെ ചി​കി​ത്സി​ക്കാ​ൻ അ​ദ്ദേ​ഹം പോ​യി​രു​ന്നു. 1823 ജ​നു​വ​രി 25ന് ​വി​ശ്വ​മാ​ന​വ​നാ​യ ഡോ. ​എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ അ​ന്ത​രി​ച്ചു. 


മ​ര​ണം ക​ഥ അ​വ​സാ​നി​പ്പി​ക്കാ​ൻ പ​റ്റി​യ സ​മ​യ​മാ​ണ്. ഒ​പ്പം ന​മ്മ​ളെ​ങ്ങ​നെ ന​മ്മ​ളാ​യെ​ന്ന് ഓ​ർ​മ​ക​ളു​ണ്ടാ​യി​രി​ക്ക​ണം എ​ന്ന് എ​ല്ലാ​വ​രെ​യും ഓ​ർ​മി​പ്പി​ക്കാ​നും. 


സ​മ​ർ​പ്പ​ണം


ന​മ്മു​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മൊ​ക്കെ നി​സ്വാ​ർ​ഥ​മാ​യി ജോ​ലി ചെ​യ്യു​ന്ന, കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തു സാ​മൂ​ഹ്യ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നു ക​രു​തു​ന്ന, ത​ന്‍റെ രോ​ഗി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു​ക​ന്പ​നി​ക​ളു​ടെ​യും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​മ്മീ​ഷ​ൻ വാ​ങ്ങു​ന്ന​ത് അ​ധോ​ലോ​ക​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നു ക​രു​തു​ന്ന ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്, ഇ​നി​യും നാ​ഡി​മി​ടി​പ്പ് നി​ല​യ്ക്കാ​ത്ത ഈ ​പ​ഴ​ങ്ക​ഥ സ​മ​ർ​പ്പി​ക്കു​ന്നു. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​തി​ന്‍റെ ഈ ​ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ൽ.

കടപ്പാട് :

ദീപിക