കോ വിഡ് കാലത്ത് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീണ്ടും updated on 22 / 06 / 2020 .( 1 ) കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായി എന്ന് തോന്നിയാൽ, 14 ദിവസത്തേക്ക് സ്വയം ക്വാറ ൻ റ്റൈനിൽ നിൽക്കുക.( 2 ) സമ്പർക്കമുണ്ടായി എന്നുറപ്പായാൽ, N95 / സർജിക്കൽ മാസ്ക് ( സമ്പർക്കം അല്ലെങ്കിൽ സാധാരണ മാസ്ക് മതി ) നിർബന്ധമായും കൃത്യമായും ഉപയോഗിക്കുക , കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക, ഒന്നര മീറ്റർ അകലം പാലിക്കുക ( 3 ) 7- 8 മണിക്കൂർ നന്നായി ഉറങ്ങുക ( 4 ) പഴങ്ങളും പച്ചക്കറികളും അടങ്ങിയ ധാരാളം പ്രോട്ടീൻ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുക. ( 5 ) വെജിറ്റേറിയൻ മാർ - പയർ, കടല, പരിപ്പ്,തൈര്, തുടങ്ങിയവ...., അല്ലാത്തവർ - ഇറച്ചി, മുട്ട, തുടങ്ങിയവ നല്ലതു പോലെ നിർബന്ധമായും കഴിക്കണം. (6) 10 - 15 ഗ്ലാസ് വെള്ളം ( 2 1/2 ലിറ്റർ എങ്കിലും ) ദിവസവും കുടിക്കണം. ( 7 ) വീട്ടിനുള്ളിൽ വെച്ച് അര മണിക്കൂർ വ്യായാമം ചെയ്യുക. (8). അമിതമായ ടെൻഷൻ ഒഴിവാക്കുക. കോ വിഡ് 5 % - 8% പേർക്കു മാത്രമേ ഗുരുതര മാവുന്നുള്ളൂ. (9) ബേക്കറി ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, കോള തുടങ്ങിയവ ഒഴിവാക്കുക. (10) പുകവലി, മദ്യപാനം, പാൻപരാഗ്, പുകയില മുറുക്ക് ഈ ശീലങ്ങൾ ഒഴിവാക്കൂ.🗣️...... തിരുവനന്തപുരത്തെ ഡോക്ടർ രാജേഷ് കുമാർ അവതരിപ്പിച്ച വീഡിയോ യെ അടിസ്ഥാനപ്പെടുത്തി Tips Disastermanagement Group നു വേണ്ടി സി.കെ രാധാകൃഷ്ണൻ മാസ്റ്റർ തയ്യാറാക്കിയത്.updated on 22 / 06/ 2020. ( ഇത്തരം കുറിപ്പുകളും ദുരന്ത നിയന്ത്രണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും www.tipsdisastermanagement.blogspot.com എന്ന ബ്ലോഗിൽ നിന്ന് വായിക്കാവുന്നതാണ്.)
No comments:
Post a Comment