BLOOD DONATION ON FATHERS'DAY 21/06/2020
BLOOD DONATION KANNUR -CONTACT NUMBER : AJEESH ALAKODE 9526051365
ര ക്തത്തിന് വേണ്ടി ആവശ്യം വന്നാൽ ആശുപത്രിയിൽ രോഗിയുടെ കൂടെയുള്ളവർക്ക് എന്റെ നമ്പർ കൊടുക്കുക. നിങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു. ബാക്കി കാര്യങ്ങൾ ഞാൻ റെഡിയാക്കാം.-ajeesh
1.CKR
2.റോയി ആലക്കോട്
3.ഗണേശൻ പണ്ണേരി
4.വിപിൻ വിശ്വൻ
5.ബിബിൻ ഭാസ്ക്കർ
6.മനു മണാട്ടി
7.ബാബു കീച്ചറ
ഇത്രയും പേരാണ് ഇക്കാര്യത്തിന് വേണ്ടി എന്നെ വിളിച്ചത്.4 പേർ ഒന്നിലധികം തവണ വിളിച്ചു. എല്ലാരും ഒരു രോഗിയെ സഹായിക്കാനുള്ള വെപ്രാളം കൊണ്ടാണ് വിളിക്കുന്നത്. നല്ലത് തന്നെ. പക്ഷെ എന്റെ കാര്യം ദയനീയമാണ്. എന്റെ തൊഴിലിനിടയിൽ കിട്ടുന്ന സമയം കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇടപെടുന്നത്.പലപ്പോഴും തൊഴിൽ മാറ്റി വെക്കേണ്ടിയും വരാറുണ്ട്. അതൊന്നും കുഴപ്പമുള്ള കാര്യമല്ല. ഇത് പോലെ ഒട്ടനവധി രോഗികൾക്ക് വേണ്ടി അവരുടെ ബന്ധുക്കൾ വിളിക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു 10 പേരെങ്കിലും ഒരു ദിവസം വിളിക്കും. വരുന്ന വിളികൾക്കൊക്കെ പരിഹാരം കണ്ടെത്താൻ ഇന്ന് വരെ സാധിച്ചിട്ടുമുണ്ട്.
പറഞ്ഞു വരുന്നത്,
രക്തത്തിന് വേണ്ടി ആവശ്യം വന്നാൽ ആശുപത്രിയിൽ രോഗിയുടെ കൂടെയുള്ളവർക്ക് എന്റെ നമ്പർ കൊടുക്കുക. നിങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു. ബാക്കി കാര്യങ്ങൾ ഞാൻ റെഡിയാക്കാം. രോഗിക്ക് രക്തം കിട്ടാതെ ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരില്ല.
നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ചിലപ്പോൾ ഇടപെടാൻ കഴിഞ്ഞു എന്ന് വരില്ല. നിങ്ങൾ 9 മണിക്ക് രക്തത്തിന്റെ ആളെ എത്തിക്കണമെന്ന് പറഞ്ഞാൽ ഏത് ആശുപത്രിയിൽ ആണോ രക്തം വേണ്ടത് അവിടെയുള്ള ബ്ലഡ് ബാങ്കിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. അവിടെ സ്റ്റോക്ക് ഉണ്ടെങ്കിൽ (രോഗിയുടെ ബന്ധുക്കളോട് സ്റ്റോക്ക് കുറവാണ് എന്നേ മിക്കവാറും പറയൂ) രക്തം റെഡിയാക്കുന്നതിന് കുറച്ച് സാവകാശം ലഭിക്കും. രക്ത ഘടകങ്ങൾ (പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, PRBC etc) ആണ് വേണ്ടതെങ്കിൽ സ്റ്റോക്ക് ഇല്ലെങ്കിൽ കംപോണന്റ് സെപ്പറേഷൻ പ്രൊസീജിയർ നടക്കുന്നതിന് മുൻപ് രക്തദാതാവിനെ എത്തിക്കും. എല്ലാ ബ്ലഡ് ബാങ്കുകളിലും ഇത് എല്ലാ ദിവസവും ഒരേ സമയത്താണ് നടക്കുക. മിക്കവാറും 1 മണി, 2 മണി ഇങ്ങനെയൊക്കെയാണ് സമയം. ഏത് രോഗിക്കായാലും ഈ നിശ്ചയിച്ച സമയത്തിനുള്ളിൽ രക്തം എത്തിച്ചാൽ മതിയാവും.
ക്രിട്ടിക്കൽ സ്റ്റേജിലുള്ള - രക്തം കിട്ടിയില്ലെങ്കിൽ രോഗിയുടെ ജീവൻ നഷ്ടപ്പെടും എന്ന അവസ്ഥ വന്നാൽ സ്പോട്ട് ടെസ്റ്റ് ചെയ്ത് (രക്തം എടുത്തയുടനെ ടെസ്റ്റ് ചെയ്ത് രോഗിക്ക് നൽകുന്ന രീതി) രോഗിക്ക് രക്തം ലഭ്യമാക്കും.ഇങ്ങനെ വരുമ്പോൾ മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ രക്തദാതാവിനെ എത്തിക്കേണ്ടി വരിക.
ഇതൊക്കെയാണ് സാധാരണ അവലംബിക്കുന്ന രീതി.
ഇത്രയും പറഞ്ഞത് രക്തം എന്ന് കേട്ടാൽ ഉണ്ടാവുന്ന വെപ്രാളം ഒഴിവാക്കാനാണ്. അസഹ്യമായി തോന്നുന്ന ഫോൺ വിളി മാമാങ്കം ഒഴിവാക്കാനാണ്.
ഏവർക്കും
നന്ദി..... സ്നേഹം...
അജീഷ്
അജീഷ് , പ്രത്യേക സന്തോഷം. ഉനൈസ്, മുൻസീർ എന്നിവരോടും നമ്മുടെ ഗ്രൂപ്പിന്റെ സ്നേഹം അറിയിക്കണേ. പോസ്റ്റിട്ടതുമുതൽ കൂടിയാലോചനകളും, ഫോൺ വിളികളുമായി ഒത്തുകൂടിയ എല്ലാ സുഹൃത്തുക്കളോടും ( വിക്രമേട്ടൻ , രാമകൃഷ്ണൻ ചേട്ടൻ, ഗണേശൻ, വിപിൻ, രാജേഷ് സാർ, അജീഷ് ,...), DYFI, ബ്ലഡ് ഡോണേ സ് ഫോറം - കണ്ണൂർ എന്നീ സംഘടനകളോടും പ്രത്യേക സന്തോഷം രേഖപ്പെടുത്തുന്നു.- CKR
How we coordinated !
രക്തദാനം ഉൾപ്പെടെ മനുഷ്യ സാധ്യമായ വളണ്ടിയർ പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും നടപ്പിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ ഗ്രൂപ്പിന്റെ പ്രവർത്തന രീതി എന്ന് ഗ്രൂപ്പം ഗ ങ്ങളെ ഓർമിപ്പിക്കുന്നു. അത്തരത്തിലുള്ള പോസ്റ്റുകൾക്ക് കൃത്യമായ പ്രതികരണം നൽകാൻ ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു. ❤️- CKR
*****
കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ കിടക്കുന്ന വൃദ്ധനായ രോഗിക്ക് A + രക്തം അടിയന്തിരമായി നൽകേണ്ട ആവശ്യം ഉണ്ട്. ആശുപത്രിയിൽ ഇപ്പോൾ രക്തം സ്റ്റോക്ക് തീർന്ന അവസ്ഥയാണ്. രക്തം ദാനം ചെയ്യാൻ ആരെങ്കിലും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ 9447641601 , 9447739033. - CKR , 8.30 AM,21/6/2020
********ഈ പോസ്റ്റ് ഇപ്പോൾ വായിച്ച രാജേഷ് സാർ ( പാടിച്ചാൽ, പയ്യന്നൂർ) ഫോണിൽ വിളിച്ചു രക്തദാന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നമ്മുടെ ഗ്രൂപ്പിന്റെ സ്നേഹം അറിയിക്കുന്നു.❤️❤️❤️🙏🏿
No comments:
Post a Comment