ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, May 14, 2019

നട്ടെല്ല് തകർന്ന് തളർന്നവർക്ക് പുതിയ പ്രതീക്ഷ

.യു എസ് എ യിലെ കെൻറുകി സ്പൈ നൽ കോഡ് ഇൻജറി റിസർച്ച് സെൻററിലെ ഗവേഷകർ നട്ടെല്ലിന് തകരാറു സംഭവിച്ച് തളർന്നവരെ വീണ്ടും നടത്തിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. സുഷുമ്നാ നാഡിക്ക് തകരാറ് സംഭവിച്ചിടത്തെ മിക്കവാറും ന്യൂറോ ൺ കോശങ്ങൾ നശിച്ചിരിക്കുമെങ്കിലും ആ സ്ഥാനത്തിനു താഴെ ദശലക്ഷക്കണക്കിന് ന്യൂറോണുകൾ  ആരോഗ്യത്തോടെയുണ്ടാകുമെന്നും അവക്ക് വീണ്ടും പഠിക്കാനും തീരുമാനങ്ങളെടുക്കാനും തലച്ചോറുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള കഴിവുണ്ടായിരിക്കുമെന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകു ന്ന ഡോക്ടർ സൂസൻ ഹർകിമ പറയുന്നത്. നട്ടെല്ലിൽ സൂക്ഷ്മമായ വൈദ്യുത സ്റ്റിമുലേറ്ററുകൾ സ്ഥാപിച്ച് തലച്ചോറുമായി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞ, പൂർണമായും ചലനശേഷി നഷ്ടപ്പെട്ട ഒരു രോഗി ,തന്റെ കാൽവിരലുകൾ അനക്കാൻ തുടങ്ങിയത് അൽഭുതത്തോടെയാണ് ഈ ഗവേഷകർ കണ്ടെത്തിയത്.ഈ യാദൃച്ഛിക സംഭവത്തെ തുടർന്ന് ആ രോഗിയിലും അതേ അവസ്ഥയിലുള്ള മറ്റു മൂന്നു രോഗികളിലും ശ്രദ്ധാപൂർവം ചികിത്സ തുടരുകയും ചെയ്യുന്നു. ആദ്യം നിൽക്കാനും പിന്നെ ചുവടുകൾ വെക്കാനും പരീശീലനം നൽകി വരുന്നു. അവരിൽ രണ്ടു പേർ ഇപ്പോൾ താങ്ങു യന്ത്രങ്ങളുടെ സഹായത്തോടെ, സ്വന്തം ഇഷ്ടപ്രകാരം നടക്കാൻ തുടങ്ങിയിട്ടുമുണ്ട് (അവലംബം_      റീഡേഴ്സ് ഡൈജസ്റ്റ്, മെയ് 2019.; ഈ ചികിത്സാരീതി എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിലും ലഭ്യമാകട്ടെ. മന:ശക്തിയുടേയും അതിജീവന കരുത്തിന്റെയും ത്രസിപ്പിക്കുന്ന പ്രതീകങ്ങളായ നവാസ് കമ്പല്ലൂരിനെ പോലെയുള്ളവർക്ക് ഉപകരിക്കട്ടെ. അമേരിക്കയിൽ ജോലി ചെയ്യുന്ന കാസർഗോഡ് നിവാസികൾ ഈ ചികിത്സ ഇത്തരം പോരാളികൾക്ക് ലഭ്യമാക്കാനുള്ള സാധ്യത അന്വേഷിക്കട്ടെ_CKR)
http://louisville.edu/kscirc/news/dr-angeli-ted-talk-how-we-helped-paralyzed-people-to-walk-again


To learn more about Dr. Susan Harkema’s research or to inquire about participating in a clinical trail – email  at KSCIRC@louisville.edu  or phone: 502-582-7676.

for more details go to  http://louisville.edu/kscirc

No comments:

Post a Comment