ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Monday, March 30, 2020

കേരളാ പൊലീസിന് ബിഗ്‌സല്യൂട്ട്



**



ഇന്നലെ .29_3_2020ന് ചിറ്റാരിക്കാൽ Sub Inspector ശ്രീ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സമൂഹത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്കും രോഗികൾക്കും അഥിതി തൊഴിലാളികൾക്കും വേണ്ടി സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും      ഇന്നും സ്റ്റേഷൻ പരിധിയിൽ വിതരണം ചെയ്തു. കേരളാ പൊലീസിന് ബിഗ്‌സല്യൂട്ട്
************************************************************************

കൊറോണ കാലത്ത് ജീവിത ശൈലീ രോഗികൾ അറിഞ്ഞിരിക്കേണ്ടത്.
------------------------------

 കോവിഡ് -19 രോഗം 60 വയസിന് മുകളിലുള്ള വയോജനങ്ങളിലും ജീവിത ശൈലീ രോഗങ്ങളുൾപ്പടെയുള്ള മറ്റ് അസുഖ ബാധിതരിലുമാണ് കൂടുതൽ തീവ്ര രൂപം പ്രാപിക്കുന്നത്. അത് കൊണ്ട് തന്നെ ഈ വിഭാഗം രോഗികൾ കോവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ നിന്ന്‌ പരമാവധി അകലം പാലിക്കണം.
ജീവിത ശൈലീ രോഗമുള്ളവർ പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്. രക്തസമ്മർദം, ഹൃദയ സംബന്ധിയായ അസുഖങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ, അർബുദം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന വിഭാഗമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?
.................................
1️⃣ജീവിത ശൈലീ രോഗത്തിനായുള്ള മരുന്ന് കൃത്യമായി കഴിക്കാൻ ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മർദം എന്നിവ വരുതിയിലാവേണ്ടത് നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമാണ്.
2️⃣ നമുക്കാവശ്യമുള്ള മരുന്ന് പരമാവധി ഒരു മാസത്തേക്കെങ്കിലും കരുതാൻ ശ്രദ്ധിക്കുക. മരുന്ന് ലഭ്യത ഉറപ്പ് വരുത്താനും പരമാവധി പൊതുസ്ഥലങ്ങൾ ഒഴിവാക്കാനും അത് നമ്മെ സഹായിക്കും.
3️⃣ വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ കൂടെക്കൂടെ കഴുകാൻ ശ്രദ്ധിക്കുക.
4️⃣ കൃത്യമായ വ്യയാമം, ധാരാളം പച്ചക്കറികളും പഴങ്ങളുമുൾപ്പെടുന്ന സമീകൃതാഹാരം, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കല്‍ എന്നീ കാര്യങ്ങൾ നാം കൂടുതൽ ശ്രദ്ധയോടെ പാലിക്കണം.
5️⃣പ്രമേഹ രോഗികൾ പ്രത്യേകിച്ച് Type 1 പ്രമേഹ രോഗികൾ ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്നുകൾ മുടക്കം വരാതെ നോക്കണം. അമിതമായ ക്ഷീണം, ഛർദ്ദി എന്നിവ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
6️⃣വൃക്ക, ഹൃദയം എന്നീ അവയവങ്ങൾക്ക് അസുഖം ബാധിച്ചവർ കൃത്യമായ ചിട്ടകൾ പാലിക്കണം. ഉപ്പും , വെള്ളവും ഡോക്ടർ നിർദേശിച്ച  അളവിൽ മാത്രം കഴിക്കുക. കാലിലെയും മുഖത്തേയും നീര്, ശ്വാസംമുട്ടൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.

🚭 പുകവലിയും കൊറോണയും
-------------------------------------
🚫നിങ്ങൾ പുകവലിക്കാറുണ്ടോ? എന്നാൽ കൊറോണയുടെ രോഗ സാധ്യത നിങ്ങളിൽ കൂടി വരാം.
1️⃣പുകവലിയുടെ ഭാഗമായി നമ്മൾ കൈകൾ ചുണ്ടുകളിലേക്ക് പലതവണ അടുപ്പിക്കുമ്പോൾ രോഗാണു നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുന്നു.
2️⃣പുകവലി നമ്മുടെ ശ്വാസനാളിയുടെ തനത് പ്രതിരോധത്തേ ദുർബലപ്പെടുത്തുന്നു.
3️⃣ ദീർഘകാലം പുകവലിയുള്ളവർക്ക് ശ്വാസകോശ അസുഖങ്ങൾ ഉണ്ടാകാം. അങ്ങിനെയുള്ളവരിൽ കോവിഡ് -19 രോഗം തീവ്ര രൂപം പ്രാപിക്കുന്നു.

പ്രതിവിധി ഇത്രമാത്രം - പുകവലി ഉടനടി നിർത്തുക.

#BreakTheChain
ശാരീരിക അകലം
സാമൂഹിക ഒരുമ
covetodesk@gmail.com

Wednesday, March 25, 2020

കൊറോണക്കാലത്തെ മുൻകരുതലുകൾ (കൊറോണ ഡയറി CKR 26/ 03 / 2020 )

കൊറോണക്കാലത്തെ മുൻകരുതലുകൾ 

(കൊറോണ ഡയറി CKR 26/ 03 / 2020 )
*************************************************************
നമ്മുടെ വീടുകളിൽ പാലിക്കേണ്ട മുൻകരുതലുകൾ
1.എല്ലാ മണിക്കൂറിലും കൈ കഴുകാൻ പ്രേരിപ്പിക്കുക ( ഫോൺ വിളിച്ചാൽ ആദ്യം ചോദിക്കേണ്ട കാര്യം അതായിരിക്കണം)
2.വീട്ടിൽ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൻ്റ പകുതി ഭക്ഷണം പാചകം ചെയ്യാൻ ശ്രമിക്കണം
ഉദാ:- നാല് നാഴി അരിയാണ് ഇത്രയും നാൾ ഉപയോഗിച്ചിരുന്നതെങ്കിൽ അത് രണ്ട് നാഴി ആയി കുറയ്ക്കണം
3.രാത്രിയിൽ കഞ്ഞി ഉണ്ടാക്കി അഡ്ജസ്റ്റ് ചെയ്യണം
4.ഒരു മാസത്തെ റേഷൻ രണ്ടു മാസമെങ്കിലും ഉപയോഗിക്കണം
വിശപ്പടക്കാൻ മാത്രം ഭക്ഷണം കഴിക്കുക. വയറുനിറയാൻ ഭക്ഷണം കഴിക്കാതിരിക്കുക.
5.ഒന്നിൽ കൂടുതൽ കറി ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക.
*******************************************************************
ഈ നിർദ്ദേശം ഇന്ന് പുച്ഛം ആയി തോന്നിയാൽ വരുംദിവസങ്ങളിൽ ഖേദിക്കേണ്ടി വരും.(collected from whatsapp)

*********For discussion.Pls participate.- CKR *************************

KUNHIKANNAN MASTER : ഒരു പുച്ഛവുമില്ല. ഞാൻ പ്രായോഗികമായി നടപ്പിലാക്കിക്കഴിഞ്ഞു. കഞ്ഞിയും കടച്ചക്ക വറവും കാന്താരി ച്ചമ്മന്തിയുമായിരുന്നു ഇന്നലെ രാതി ഞങ്ങളുടെ ഭക്ഷണം
SUBHASH MASTER : Same.. ഇന്നലെ കഞ്ഞിയും ചമ്മന്തിയും അച്ചാറും
*********************************************************************









കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും-മുഖ്യമന്ത്രി

25 /03/2020 COVID DIARY BY CKR :

ആലക്കോട് ഗ്രാമപഞ്ചായത്തിൽ covid-19 തടയുന്നതുമായി ബന്ധപ്പെട്ട് സേവന സന്നദ്ധരായ ഡോക്ടർമാർ,  പാരാമെഡിക്കൽ സ്റ്റാഫ്‌,  ലാബ് ടെക്‌നിഷ്യൻ, മെഡിക്കൽ students, പാലിയേറ്റീവ് പ്രവർത്തകർ ,ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായി ബന്ധപ്പെടേണ്ടതാണ്
 - മോളി മാനുവൽ,  പ്രസിഡന്റ്‌, ആലക്കോട് പഞ്ചായത്ത്‌  - 9496049051


*****

ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിച്ച കൊട്ടയാട് മേഖല പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് DYFI കൊട്ടയാട് മേഖലാ കമ്മറ്റി ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുന്നു

TODAY"S PIC

സംസ്ഥാനത്ത് ഇന്ന് (25.03.2020) ഒൻപത് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ഒന്പതുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട്‌ 2 പേർക്കും  എറണാകുളം3 പേർക്കും  പത്തനംതിട്ട 2 പേർക്കും ഇടുക്കി 1ആൾക്കും കോഴിക്കോട് 1ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ദുബായിൽ നിന്നും വന്നവരാണ്. 1ഒരാൾ ഫ്രാൻസിൽ നിന്നാണ് വന്നത്. 2പേർ രോഗ വിമുക്‌തകരായി. മുഖ്യമന്ത്രി മാധ്യമസമ്മേളനത്തിലാണ് ഇത് അറിയിച്ചത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി  .ഇതിൽ ആറുപേരുടെ ഫലം നെഗറ്റീവ് ആണ്. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
https://m.facebook.com/story.php?story_fbid=128863528695096&id=101073288140787
**********
ലോകത്തിന്റെ തന്നെ ഹീറോ ആകുന്നു ഡോ. ഹാദിയോ അലി (Dr Hadio Ali).

 March 24: കൊറോണ ബാധിച്ചവരെ ചികിൽസിച്ചു ഒടുവിൽ തന്റെ മരണം അടുത്തെത്തി എന്നറിഞ്ഞു സ്വന്തം മക്കളെ ദൂരെനിന്ന് കൈവീശി അന്ത്യ യാത്ര പറയുന്ന ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലിയും ആ ഫോട്ടോ എടുത്ത അദ്ദേഹത്തിൻറെ ഗർഭിണിയായ ഭാര്യയും കൊറോണയിൽ വിറങ്ങലിച്ച ലോകത്തിന്റെ നേർചിത്രമാകുന്നു...

ഇന്തോനേഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഹീറോ ആകുന്നു ഡോ. ഹാദിയോ അലി (Dr Hadio Ali).

ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്...

ജക്കാർത്തയിൽ നിരവധി കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച യുവ ന്യൂറോളജിസ്റ്റായ ഡോക്ടർ മിനിയാന്നാണ് (March 22) മരിച്ചത്. അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണത്. ഗേറ്റിനു വെളിയിൽ തന്നെ നിലയുറപ്പിച്ചു തന്റെ ഗർഭിണിയായ പ്രീയപ്പെട്ടവളേയും ആ 2 പെൺകുഞ്ഞുങ്ങളെയും ഒന്നു കണ്ടു മടങ്ങുക മാത്രമായിരുന്നു ആ വരവിന്റെ ലക്ഷ്യം...!

ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ  ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു.... അതൊരു അവസാന കൂടാക്കാഴ്ചയായിരുന്നു.... 
യാത്ര പറഞ്ഞിറങ്ങിയത് തന്റെ അവസാന യാത്രയിലേയ്ക്ക്...

നിങ്ങൾക്കു മരണമില്ല.. ഡോ. ഹാദിയോ അലി... കൊറോണക്കെതിരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ധീരനായ യോദ്ധാവാണു നിങ്ങൾ... തൻ്റെ പ്രൊഫഷന്റെ മഹത്വം വാനോളമുയർത്തി എല്ലാവർക്കും മാതൃകയായ ഡോക്ടർ...  

രാപകൽ ഭേദമെന്യേ സ്വന്തം ജീവൻപോലും തൃണവൽഗണിച്ചു ഈ മഹാമാരിക്കെതിരെ  പൊരുതികൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാ ധീരരായ ഡോക്ടർമാർമാർക്കും, നഴ്‌സുമാർക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കും നമുക്ക് അഭിവാദ്യം അർപ്പിക്കാം...
ലോകം നിങ്ങളുടെ മുന്നിൽ ആദരവോടെ കൈകൂപ്പുന്നു... നിങ്ങളിലാണ് ഈ ലോകത്തിന്റെ പ്രതീക്ഷ... കൂടെ ഒറ്റക്കെട്ടായി ഞങ്ങളുമുണ്ട്...

ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല. തികഞ്ഞ ശ്രദ്ധയോടെ, ഒട്ടും തളരാതെ, എല്ലാ ശക്തിയും ആർജ്ജിച്ചു നമുക്ക് പൊരുതണം... തുരത്തണം ഈ മഹാമാരിയെ... എന്നെന്നേക്കുമായി...

Baba Alexander

#Covid19 #Corona #കൊറോണ #കോവിഡ്19 #HadioAli
ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്...
**********


*******************************************************************
സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല; കമ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം എത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരും സാഹചര്യം ഇല്ലാത്തവരും ഉണ്ടാകാം. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരില്ല. ഭക്ഷണം ഉണ്ടാക്കാനാകാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണം. അവര്‍ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്തും നഗരസഭയും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കണം. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാല്‍ അത്തരം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടാനും ഒരു ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആവശ്യമായ പാചകക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sunday, March 22, 2020

സാനിറ്റൈസർ ഓഫിസിൽ നിർമിക്കുന്ന വിധം

സാനിറ്റൈസർ  ഓഫിസിൽ  നിർമിക്കുന്ന വിധം


IPA available from Medical Stores ( surgicals )

 Isopropyl Alcohol(IPA)(IL) , Glycerene (50Gm), Alovera gel(100Gm), oil(5 to 10 drops)

IPA : 1L - Rs 300

Glycerine : 1 KG -Rs. 50 to 60

Alovera gel : 100 gm Rs.150
The first step is pouring ⅔ cup of alcohol and ⅓ cup aloe vera, which will make the sanitiser easier to apply, into the bowl and mixing well.
Once the mixture is blended, you can use the funnel to pour the mixture into containers.
If you want to mask the scent of alcohol, you can add 5 to 10 drops of essential oil such as lavender,





കറ്റാർ വാഴ യിൽ നിന്ന്  സാനിറ്റൈസർ നിർമിക്കുന്ന വിധം 




പോലീസു സഹോദരന്മാർക്ക് വേണ്ട മാസ്കുകൾ തയ്യാറാക്കി മാതൃകാ സഹായ സംഘം

പോലീസു സഹോദരന്മാർക്ക് വേണ്ട മാസ്കുകൾ തയ്യാറാക്കിയത് ആലക്കോട് കൊട്ടയാട് മാതൃകാ സഹായ സംഘം - CKR


കാസർകോട് ജില്ലയിൽ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് അടിയന്തര പ്രാധാന്യമില്ലാത്ത ഫോൺ കോളുകൾ വർധിച്ചുവരികയാണ്. അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇതിനാൽ കാലതാമസം നേരിടുകയാണ്. ആയതിനാൽ കൊറോണ കൺട്രോൾ സെല്ലിലെ.9946000493,
9946000293  എന്നീ മൊബൈൽ ഫോൺ നമ്പറുകൾക്കു പുറമേ കൊറോണ സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാനും വിവരങ്ങൾ കൈമാറുന്നതിനും പുതിയതായി 5 ഹെൽപ് ലൈൻ നമ്പറുകൾ 24 മണിക്കൂർ പ്രവർത്തിക്കുന്ന വിധം സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് സംബന്ധമായ എല്ലാ സഹായങ്ങൾക്കും ഹെൽപ്പ് ഡെസ്ക് ഉപയോഗിക്കേണ്ടതാണ്. രോഗബാധ സംശയിക്കുന്നവർ നേരിട്ട് ആശുപത്രികളിൽ സമീപിക്കാതെ സഹായ കേന്ദ്രത്തിൽ വിളിച്ചു ഉപദേശങ്ങൾ സ്വീകരിക്കുക. 
0467 2209901
04672209902
04672209903
04672209904
04672209906 ഇവിടെ നിന്നും ലഭിച്ച മറുപടിയിൽ തൃപ്തികരമല്ലെങ്കിൽ മാത്രം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിൽ വിളിക്കണ മെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അഭ്യർത്ഥിച്ചു.ദയവായി എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

********************************************


കോവിഡ് 19: പ്രതിരോധത്തിന് 16,000 വോളന്റിയർമാർ

കൊറോണ പ്രതിരോധത്തിന് ഊർജ്ജം പകർന്ന് ജില്ലയിലെ ഫീൽഡ് ലെവൽ വോളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്തുകൾ നാല് മുൻസിപ്പാലിറ്റികൾ തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമായി പതിനാറായിരത്തോളം വോളൻറിയർമാരാണ് നിലവിൽ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരോ വാർഡിൽ നിന്നും 10 പേരെ വീതവും കോർപറേഷനിൽ ഒരോ വാർഡിൽ നിന്നും 20 പേരെ വീതവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

ഒരു വോളന്റിയർ, ഒരു ഹെൽത്ത് വർക്കർ, ഒരു ജനമെെത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാർഡിലും പ്രവർത്തിക്കുന്നത്. ക്വാറന്റൈനിലുള്ള വ്യക്തികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ്  സംഘത്തിന്റെ പ്രധാന ദൗത്യം . നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും. ഇത്തരക്കാർക്കെതിരെ കർശന നടപടിയാണ് എടുക്കുക.  നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം, മരുന്ന് , വെള്ളം എന്നിവ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംഘത്തിലുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
***********************************
കോവിഡ് 19 നെ ജാഗ്രതയോടെ നേരിടാം 
CovetoWhatsAppGroups

പ്രിയ സുഹൃത്തേ,
കോവിഡ് 19  സാമൂഹ്യ വ്യാപനത്തിലേക്ക് മാറാതെ നോക്കുകയെന്നതാണ്  ഏറ്റവും പ്രധാന വെല്ലുവിളി. യുദ്ധസമാനമായ ഈ സാഹചര്യത്തിൽ   സര്‍ക്കാരിന്റെ‍യും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജാഗ്രതയോടെയും ചിട്ടയായതുമായ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉണ്ടാകേണ്ടതുണ്ട്. 
ഓരോ ചെറിയ പ്രവൃത്തിയുടെയും പ്രാധാന്യവും അതിന്റെ ശാസ്ത്രീയ വശവും സാമൂഹ്യതലവും പ്രാദേശിക തലത്തില്‍ വ്യാപകമായി എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഈ വെല്ലുവിളി നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കാൻ കഴിയൂ. ഇതിനായി എല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രാദേശിക കൂട്ടായ്‍മകളുടെയും സഹകരണത്തോടെ പ്രാദേശികമായി ശൃംഖലകൾ സൃഷ്ടിച്ച് കൊണ്ട് പരമാവധി പേരിലേക്ക് ഈ വിവരങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമാണ്  കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്തിലുള്ള ഈ ഗ്രൂപ്പ്.

********************************************************

കോവിഡ് 19 ൻ്റെ ഭാഗമായി നിങ്ങളുടെ അറിവിൽ ഒറ്റയ്ക്ക് വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുണ്ടോ?
ഉണ്ടെങ്കിൽ
അവർക്ക്  മികച്ച സാഹിത്യ കൃതികളുടെ കേൾവി നമുക്ക് സാധ്യമാക്കാം!

ഇനി
അനുഭവങ്ങളെ തൊടാം.
ആശയങ്ങളെ കേൾക്കാം.
അക്ഷരങ്ങളെ കാണാം.


വായിക്കാൻ ആഗ്രഹിച്ച 50 എഴുത്തുകാരുടെ കഥകൾ ഇനി വായിച്ചു കേൾക്കാം
തിരക്കു പിടിച്ച ഈ ലോകത്ത്‌ വായിക്കാൻ ആഗ്രഹിച്ച കഥകൾ വായിച്ചു കേൾക്കാൻ, വായിച്ചു പതിഞ്ഞ കഥകൾ ഒരിക്കൽ കൂടി വായിച്ചു കേൾക്കാൻ ഡെയ്‌ലി ന്യൂസ്‌ വായനാലോകം
https://www.youtube.com/channel/UCtLKJYfFPFTScpMYDF9IMVQ

1.ഉറൂബ്‌
ഗോപാലൻ നായരുടെ താടി
നിനവും കിനാവും
ഒരു മരണം തിരിച്ചു പോയി

2.മാധവിക്കുട്ടി
നെയ്‌പായസം
പക്ഷിയുടെ മണം
നരിച്ചീറുകൾ പറക്കുമ്പോൾ
കാളവണ്ടികൾ

3.പത്‌മരാജൻ
ഭദ്ര
കൈകേയി
ലോല

4.രവീന്ദ്രനാഥ് ടാഗോർ
അമളി

5.എൻ.മോഹനൻ
അർത്ഥാന്തരങ്ങൾ

6.എം.പി.നാരായണപിള്ള
പ്രൊഫസറും കുട്ടിച്ചാത്തനും

7.സക്കറിയ
ഞാൻ പട്ടാളത്തിൽ ചേരാൻ ഇടയായ സാഹചര്യങ്ങൾ 
ഒരു ദിവസത്തെ ജോലി

8.സേതു
ഒരു ശ്രാദ്ധത്തിന്റെ പിറ്റേന്ന്‌

9.യു.കെ.കുമാരൻ
മധുരശൈത്യം

10.ബി.മുരളി
ഉമ്പർട്ടോ എക്കോ

11.സി.വി.ബാലകൃഷ്ണൻ
പ്രണയകാലം
സന്തതി

12.ടി.വി.കൊച്ചുബാവ
വള്ളംകളി
യാത്ര
https://youtu.be/akln1WNjsHM
റെയിൽവേ സ്‌റ്റേഷൻ

13.ഒ.വി.വിജയൻ
കടൽതീരത്ത്‌

14.വൈശാഖൻ
ഗരുഡൻ തൂക്കം
സൈലൻസർ

15.ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടി
ഗുരുസന്നിധിയിൽ
വെറുതെ നടക്കാനിറങ്ങിയവർ

16.അഷ്ടമൂർത്തി
വീടു വിട്ടു പോകുന്നു

17.മുണ്ടൂർ കൃഷ്ണൻകുട്ടി
മൂന്നാമതൊരാൾ

18.അശോകൻ ചരുവിൽ
കാട്ടൂർക്കടവിലെ കൽപ്പണിക്കാരൻ

19.സന്തോഷ്‌ എച്ചിക്കാനം
ഡേവിഡ്‌ജി കോഡ്

20.വൈക്കം മുഹമ്മദ് ബഷീർ
സ്വർണമാല

21.കെ. ആർ മീര
സർപ്പയജ്ഞം

22.പെരുമ്പടവം ശ്രീധരൻ
ഇലത്തുമ്പുകളിലെ മഴ

23.സാറാജോസഫ്‌
ഒരു പരമരഹസ്യത്തിന്റെ ഓർമയ്‌ക്ക്‌

24.ടി. പത്മനാഭൻ
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

25.പി.സുരേന്ദ്രൻ
ബർമുഡ 

26.ചെറുകാട്‌
ധർമ്മസങ്കടം

27.ഗ്രേസി
ഭൂമിയുടെ രഹസ്യങ്ങൾ

28.സുസ്‌മേഷ്‌ ചന്ത്രോത്ത്‌
സങ്കടമോചനം
എന്റെ മകൾ ഒളിച്ചോടും മുമ്പ്‌

29.ഗെയ്‌ദെ മോപ്പസാങ്
സൈമണിന്റെ പപ്പ

30.വി.ആർ.സുധീഷ്
ഭവനഭേദനം

31.കെ.രേഖ
നിന്നിൽ ചാരുന്ന നേരത്ത്‌

32.അക്‌ബർ കക്കട്ടിൽ
കള്ളവണ്ടി

33.അഷിത
നിലാവിന്റെ നാട്ടിൽ

34.തകഴി ശിവശങ്കരപ്പിള്ള
വെള്ളപ്പൊക്കത്തിൽ

35.പി.വത്‌സല
വിഷം കഴിച്ചു മരിച്ച മരങ്ങൾ

36.യു.എ.ഖാദർ
ഭഗവതിച്ചൂട്ട്‌
1. https://youtu.…
36.യു.എ.ഖാദർ
ഭഗവതിച്ചൂട്ട്‌

37.എൻ.പി.മുഹമ്മദ്‌
ഒരു കാലടി മാത്രം

38.സി.വി.ശ്രീരാമൻ
അശ്വതി

39.കെ.പി.രാമനുണ്ണി
തീർത്മയാത്ര

40.ഇ. സന്തോഷ്‌കുമാർ
മകുടി

41.പ്രമോദ് രാമൻ
മരണമാസ്‌

42.കാരൂർ
പൂവമ്പഴം

43.ബെന്യാമിൻ
രണ്ട്‌ പട്ടാളക്കാർ മറ്റൊരു അറബിക്കഥയിൽ

44.സിതാര. എസ്‌
ഉറങ്ങിക്കിടന്ന ഒരു കാറ്റ്‌

45.പുനത്തിൽ കുഞ്ഞബ്‌ദുള്ള
കൈനാട്ടിയിലെ കൊപ്പരമിൽ

46.കോവിലൻ
ആദ്യത്തെ ശവക്കുഴി

47.മധുപാൽ
വിശ്വാസത്തിന്റെ നിയമം

48.മുട്ടത്ത്‌ വർക്കി
പിശാചിന്റെ തട്ടിപ്പ്‌

49.കാക്കനാടൻ
ശ്രീചക്രം

50.മലയാറ്റൂർ രാമകൃഷ്ണൻ
വേരുകൾക്ക്‌ ഒരനുബന്ധം


കൂടുതൽ പുതിയ കഥകൾക്കായി daily news vayanalokam സബ്‌സ്‌ക്രൈബ്‌ ചെയ്യൂ. സാഹിത്യ തൽപരരായ  സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ.



*****************************************

കഥ കേൾക്കാൻ
I am reading for you

****************************************

കൊറോണ വൈറസിന്റെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ചെറുപുഴ മേഖലയിലെ വ്യാപര സ്ഥാപനങ്ങൾ മാർച്ച 23 മുതൽ 31 വരെ രാവിലെ 10 മണിക്ക് തുറക്കുകയും വൈകുന്നേരം 6 മണിക്ക് അടക്കുവാനും ഇന്ന് ചേർന്ന മേഖലയിലെ യൂണിറ്റു പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചിരിക്കുന്നു. എല്ലാ വ്യാപരി സുഹൃത്തുക്കളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

**************************************************

CKR Report. 21 / 03 / 2020 : ചെറുപുഴ , ആലക്കോട് , കരുവഞ്ചാൽ ടൗണുകളിൽ നാലു മണിക്കു ശേഷം തിരക്കുണ്ട്. വലിയ കടകളിൽ 10-15 വരെ ആളുകൾ തിങ്ങിക്കൂടുന്നുണ്ട്. സമയ പരിധി വെച്ചത് തിരക്കു കൂട്ടാനിടയായി എന്നതാണ് അനുഭവം. സാധനങ്ങൾ സ്റ്റോക്ക് കുറവാണ് എന്ന വാർത്ത വരുന്നുണ്ട്. അരിക്ക് കിലോക്ക് 4 രൂ വച്ച് വില കൂട്ടി. ചെറുപുഴക്കും തേർത്തല്ലിക്കും  ഇടയിൽ ഉച്ചക്ക് ശേഷം 3 മണിയോടെ റോഡരികിൽ ഒരു ക്ലബിൽ ചീട്ടുകളി നടക്കുന്നുണ്ട്. സാമൂഹ്യ അകലം കുറവാണ്. ബൈക്കുകളിൽ ഹെൽമറ്റ് വെക്കാതെ  കാതോട് കാതോരം ചേർത്തു വെച്ചു ചങ്കുകൾ പോകുന്ന രംഗം 3 തവണ കണ്ടു. ബ്രേക്ക് ദ ചെയിൻ പോയന്റുകൾ പല ജംഗ്ഷനിലും വച്ചതായി കണ്ടു. പക്ഷെ ആരും അവ ഉപയോഗിക്കുന്നതായി കണ്ടില്ല. കച്ചവടക്കാരിൽപലരും മാസ്ക്  ഉപയോഗിക്കുന്നുണ്ട്. യാത്രക്കാരിൽ കുറച്ചു പേർ മാസ്ക്  ഉപയോഗിക്കുന്നുണ്ട് .തേ   ർത്തല്ലിക്കും മഞ്ഞക്കാടിനും ഇടയിൽ റോഡരികിൽ പറമ്പിൽ തീപ്പിടിത്തം ഉണ്ടായതും ഒരാൾ വന്ന് പച്ചിലക്കൊമ്പുകൾ അടിച്ച് തീക്കെടുത്തുന്നതും  കണ്ടു. ഇലക്ട്രിക് ലൈനിന്നു താഴെയാണ്. ഓല അടർന്നുവീണു കമ്പിയിൽ തട്ടി ഷോർട് സർക്കീട്ട് ആയി തീയുണ്ടായതാണ് .ഇത് ഇക്കാലത്ത് ശ്രദ്ധിക്കാനുള്ള മറ്റൊരു പ്രശ്നം.
******************************