**
ഇന്നലെ .29_3_2020ന് ചിറ്റാരിക്കാൽ Sub Inspector ശ്രീ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സമൂഹത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്കും രോഗികൾക്കും അഥിതി തൊഴിലാളികൾക്കും വേണ്ടി സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും ഇന്നും സ്റ്റേഷൻ പരിധിയിൽ വിതരണം ചെയ്തു. കേരളാ പൊലീസിന് ബിഗ്‌സല്യൂട്ട്
************************************************************************
കൊറോണ കാലത്ത് ജീവിത ശൈലീ രോഗികൾ അറിഞ്ഞിരിക്കേണ്ടത്.
------------------------------
കോവിഡ് -19 രോഗം 60 വയസിന് മുകളിലുള്ള വയോജനങ്ങളിലും ജീവിത ശൈലീ രോഗങ്ങളുൾപ്പടെയുള്ള മറ്റ് അസുഖ ബാധിതരിലുമാണ് കൂടുതൽ തീവ്ര രൂപം പ്രാപിക്കുന്നത്. അത് കൊണ്ട് തന്നെ ഈ വിഭാഗം രോഗികൾ കോവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ നിന്ന് പരമാവധി അകലം പാലിക്കണം.
ജീവിത ശൈലീ രോഗമുള്ളവർ പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്. രക്തസമ്മർദം, ഹൃദയ സംബന്ധിയായ അസുഖങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ, അർബുദം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന വിഭാഗമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?
.................................
1️⃣ജീവിത ശൈലീ രോഗത്തിനായുള്ള മരുന്ന് കൃത്യമായി കഴിക്കാൻ ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മർദം എന്നിവ വരുതിയിലാവേണ്ടത് നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമാണ്.
2️⃣ നമുക്കാവശ്യമുള്ള മരുന്ന് പരമാവധി ഒരു മാസത്തേക്കെങ്കിലും കരുതാൻ ശ്രദ്ധിക്കുക. മരുന്ന് ലഭ്യത ഉറപ്പ് വരുത്താനും പരമാവധി പൊതുസ്ഥലങ്ങൾ ഒഴിവാക്കാനും അത് നമ്മെ സഹായിക്കും.
3️⃣ വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ കൂടെക്കൂടെ കഴുകാൻ ശ്രദ്ധിക്കുക.
4️⃣ കൃത്യമായ വ്യയാമം, ധാരാളം പച്ചക്കറികളും പഴങ്ങളുമുൾപ്പെടുന്ന സമീകൃതാഹാരം, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കല്‍ എന്നീ കാര്യങ്ങൾ നാം കൂടുതൽ ശ്രദ്ധയോടെ പാലിക്കണം.
5️⃣പ്രമേഹ രോഗികൾ പ്രത്യേകിച്ച് Type 1 പ്രമേഹ രോഗികൾ ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്നുകൾ മുടക്കം വരാതെ നോക്കണം. അമിതമായ ക്ഷീണം, ഛർദ്ദി എന്നിവ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
6️⃣വൃക്ക, ഹൃദയം എന്നീ അവയവങ്ങൾക്ക് അസുഖം ബാധിച്ചവർ കൃത്യമായ ചിട്ടകൾ പാലിക്കണം. ഉപ്പും , വെള്ളവും ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം കഴിക്കുക. കാലിലെയും മുഖത്തേയും നീര്, ശ്വാസംമുട്ടൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.
🚭 പുകവലിയും കൊറോണയും
-------------------------------------
🚫നിങ്ങൾ പുകവലിക്കാറുണ്ടോ? എന്നാൽ കൊറോണയുടെ രോഗ സാധ്യത നിങ്ങളിൽ കൂടി വരാം.
1️⃣പുകവലിയുടെ ഭാഗമായി നമ്മൾ കൈകൾ ചുണ്ടുകളിലേക്ക് പലതവണ അടുപ്പിക്കുമ്പോൾ രോഗാണു നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുന്നു.
2️⃣പുകവലി നമ്മുടെ ശ്വാസനാളിയുടെ തനത് പ്രതിരോധത്തേ ദുർബലപ്പെടുത്തുന്നു.
3️⃣ ദീർഘകാലം പുകവലിയുള്ളവർക്ക് ശ്വാസകോശ അസുഖങ്ങൾ ഉണ്ടാകാം. അങ്ങിനെയുള്ളവരിൽ കോവിഡ് -19 രോഗം തീവ്ര രൂപം പ്രാപിക്കുന്നു.
പ്രതിവിധി ഇത്രമാത്രം - പുകവലി ഉടനടി നിർത്തുക.
#BreakTheChain
ശാരീരിക അകലം
സാമൂഹിക ഒരുമ
covetodesk@gmail.com
No comments:
Post a Comment