പ്രിയ സുഹൃത്തുക്കളെ, ഈ പ്രൊജക്ടിലേക്ക് നമ്മുടെ ഈ ഗ്രൂപ്പിന്റെ പേരിൽ ആ വുന്ന തുക ശേഖരിക്കാൻ ആഗ്രഹിക്കുന്നു. willing ആയവർ Yes എന്ന് Type ചെയ്യുക.
അവരുടെ അക്കൗണ്ടിൽ AMOUNT അയച്ചിട്ട് റസീറ്റിന്റെ കോപ്പി (Image) ഇവിടെ ചേർക്കാം.
GROUP COLLECTION 1000+2000 NOW
ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം
ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളത്തില്‍ തുടക്കം കുറിച്ച ജനകീയാസൂത്രണ പദ്ധതിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വികസനം വികസന അജണ്ടകളില്‍ ഉൾക്കൊള്ളിക്കുവാൻ ബോധപൂർവ്വമായ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീകളുടെ പദവി ഇപ്പോഴും രണ്ടാംകിടയായി തുടരുകയാണ്. ഇതിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതായിട്ടുണ്ട്.
ശക്തമായ നിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വർദ്ധിച്ചു വരികയാണ്. പ്രത്യേകിച്ച് കോവിഡ 19 ന്റെ സാഹചര്യത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജാഗ്രതാസമിതികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും . അത് കൊണ്ട് തന്നെ ജില്ലാ തല ജാഗ്രതാസമിതികള്‍ ,പഞ്ചായത്ത്/ നഗരസഭ ജാഗ്രതാസമിതികള്‍ , വാർഡ്തല ജാഗ്രതാസമിതികള്‍ എന്നിവ ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് അടിയന്തിരമായി നീങ്ങേണ്ടതുണ്ട്.
പഠന വിഷയങ്ങള്‍
- കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയും പദവിയും
- ജെന്‍ഡര്‍ അനുബന്ധ ആശയങ്ങള്‍
- സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുനതിനു വേണ്ട നിയമങ്ങളും സംവിധാനങ്ങളും
- ജാഗ്രത സമിതി : ലക്ഷ്യങ്ങള്‍ , ഘടന, പ്രവര്‍ത്തനങ്ങള്‍
- ജാഗ്രതാ സമിതി : പരാതി പരിഹാര സംവിധാനങ്ങള്‍
ആർക്കൊക്കെ പങ്കെടുക്കാം
ജാഗ്രതാസമിതി അംഗങ്ങളെ കൂടാതെ പൊതു പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാവുനതാണ് .
click here to participate in the course
*****************************************************
click here to join a course @ KILA,KERALA
അപകടം അരികിലെത്തി. സൂക്ഷിക്കുക
കൊല്ലം ബാർ അസോസിയേഷനിലെ ക്യാൻറീൻ നടത്തുന്ന ധർമ്മൻ്റെ രണ്ടു വയസ്സുള്ള കൊച്ചുമകൾ കോവിഡ് ബാധിച്ച് മരിച്ചു.
ഇന്ന് ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു അത്. കുടുംബം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഇത് കേരളമാണ്, കൊല്ലമാണ് എന്നൊക്കെ ചിന്തിച്ച് ആശ്വാസം കൊള്ളേണ്ട...
നെഞ്ചും വിരിക്കേണ്ട....
കഴിഞ്ഞ ദിവസം രാത്രി സഹപ്രവർത്തകനായ അഭിഭാഷകൻ്റെ ഫോൺ വന്നു. കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്ക്ക് ശ്വാസതടസ്സമായി. ആശുപത്രികളിൽ അഡ്മിഷൻ കിട്ടുന്നില്ല.
ഞാനും ജയന്തകുമാർ വക്കീലും കൊല്ലത്തെ ഓരോ ആശുപത്രികളിലും വിളിക്കുകയും ചെല്ലുകയും ചെയ്തു. രക്തത്തിൽ ഓക്സിജൻ ലവൽ താഴുന്ന രോഗിയെ അഡ്മിറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കൊല്ലത്തെ ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു.
ഡോക്ടർമാരും നഴ്സുമാരും നിസ്സഹായരായി ഞങ്ങളെ അടുത്ത ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരിന്നു. ഒരു ഡോക്ടർ, നിങ്ങൾ കൊല്ലത്ത് സമയം കളയാതെ അടുത്ത ജില്ലകളിലെ ആശുപത്രികളിൽ ഒഴിവുണ്ടോ എന്നന്വേഷിച്ച് രോഗിയെ കൊണ്ടുപോകാൻ പറഞ്ഞു. ഇതിനിടെ ഞങ്ങൾക്ക് ഉപയോഗിക്കാവുന്ന സ്വാധീനങ്ങൾ ഒക്കെ ഉപയോഗിച്ചുകൊണ്ടിരുന്നു. ശരിക്കും പതറി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന രോഗിയോടൊപ്പം ആശുപത്രിയിൽ പ്രവേശനം കിട്ടാതെ അലയുന്ന അവസ്ഥ ചിന്തിക്കുക. കൊല്ലം മെഡിസിറ്റിയിൽ ചെന്നപ്പോൾ അവസ്ഥ സമാനം.
ഹരിപ്രസാദ് വക്കീൽ മുഖേന ഉടമകളിലൊരാളെ ബന്ധപ്പെട്ടു. അദ്ദേഹം ഇടപെട്ടതിനാൽ മാത്രം ഒരു ബെഡ് തരമായി. ഐ.സി.യു സൗകര്യം ലഭ്യമല്ല. എങ്കിലും ഓക്സിജൻ നൽകി മാനേജ് ചെയ്യാമെന്ന് ഡോക്ടർ ഉറപ്പ് നൽകി.
രാത്രി പതിനൊന്ന് മണിക്ക് മെഡിസിറ്റിയിൽ നിൽക്കുമ്പോൾ ഞാനും ജയന്തകുമാർ വക്കീലും അതുവരെ അനുഭവിച്ച മാനസിക സംഘർഷം വിവരിക്കാനാവില്ല. ഇതിനിടെ ഒരു ആശുപത്രിയിലെ ഡോക്ടറോട് ക്ഷോഭിച്ച് സംസാരിക്കുകയും ചെയ്തു.
നല്ല സ്വാധീനമുള്ള ഒരു അഭിഭാഷകൻ്റെ ഭാര്യയ്ക്ക് പോലും ഇപ്പോൾ ഇതാണ് സ്ഥിതി എന്ന് ഓർക്കുക.
മാസ്കിനെയും, സാമൂഹ്യ അകലം പാലിക്കലിനെയും, ലോക്ഡൗണിനെയും ഒക്കെ പരിഹസിച്ച് ഗൗരവം കാണിക്കാതെ ജീവിക്കുന്നവരോട്....
അപകടം അരികിലുണ്ട് കേട്ടോ!
കേന്ദ്രത്തെ പഴിചാരുന്ന കേരള രാഷ്ട്രീയക്കാരോടും കേരളത്തെ പഴിചാരുന്ന കേന്ദ്ര രാഷ്ട്രീയക്കാരോടും പരമപുച്ഛം.
പരസ്പരം പോരാടാതെ ഒന്നിച്ച് നിന്ന് കോവിഡിനെതിരെ പോരാടുക.
- അഡ്വ ബോറിസ് പോൾ(COLLECTED FROM WHATSAPP)
**********************************************
കോവിഡ് ആശുപത്രിയിൽ കിടക്ക ഒഴിവുണ്ടോ എന്ന് അറിയാൻ നെട്ടോട്ടമോടേണ്ട.. സന്ദർശിക്കൂ... കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ്
ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ
എന്നിവയുടെ ലഭ്യത വിവരങ്ങൾ കോവിഡ് ജാഗ്രതഹോസ്പിറ്റൽ ഡാഷ് ബോർഡിൽ ലഭ്യമാണ്.
നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും.
ഇതുവഴി ചികിത്സക്ക് ഉണ്ടായേക്കാവുന്ന കാലതാമസം ഒഴുവാക്കാനും,ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാനും സാധിക്കും.
പൊതുജനങ്ങൾ ഡാഷ്ബോർഡ് പരമാവധി പ്രയോജനപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. കോവിഡ് ജാഗ്രത ഡാഷ് ബോർഡ് ലിങ്ക് : https://covid19jagratha.kerala.nic.in/
https://covid19jagratha.kerala.nic.in/home/addHospitalDashBoard
_______________________________________
Tata Group has started good initiative, they are providing Doctor's Consultation @ Rs.100- online through chats. This facility is started for you so that you need not to go out for Doctors and you will be safe at home.
Below is the link, I request everyone to take benefit of this facility.
https://www.tatahealth.com/online-Doctor-consultation/general-physician
+91 74069 28123
Advice from inside isolation hospitals, we can do at home
Do not keep this information to yourself.
Forward it to all.
____________________________________________
No comments:
Post a Comment