ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, November 24, 2020

നെൽവയൽ റോയൽറ്റി , പച്ചക്കറി അടിസ്ഥാനവില,സുഭിക്ഷ കേരളം രജിസ്‌ട്രേഷൻ

നെൽവയൽ ഉടമകൾക്ക്  റോയൽറ്റി ക്കു ഇപ്പോൾ അപേക്ഷിക്കാം ..ഇവിടെ ക്ലിക്കുക 

Royaly for paddy fields

അല്ലെങ്കിൽ എയിംസ് സൂത്ര വിദ്യ (AIMS APP) ഫോണിലേക്കു ഇറക്കിക്കയറ്റുക (DOWNLOAD !)

or Download AIMS App

പച്ചക്കറികൾക്ക് അടിസ്ഥാനവില ക്കു രജിസ്റ്റർ ചെയ്യാം .ഇവിടെ ക്ലിക്കുക 

ഇതുപോലെ ഗുണകരമായ വാർത്തകൾക്ക്  http://tipsdisastermanagement.blogspot.com/ ക്ലിക്കുക 

അടിസ്ഥാന വില ആനുകൂല്യത്തിനായി കർഷകർക്ക് വിളയുടെ പ്രായപരിധി മാനദണ്ഡമില്ലാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30, 2020 ആണ്.

Support value for vegetables

സുഭിക്ഷ കേരളം രജിസ്‌ട്രേഷൻ .ഇവിടെ ക്ലിക്കുക 

One Time Registration facility is available for farmers to get themselves registered in SMART.

HELP AVAILABLE FOR REGISTRATION IN AIMS.CALL ME AT 9447739033

Registration for subhiksha keralam

 http://aims.kerala.gov.in/

ഒരു ജനകീയ സർക്കാർ ഇതിലപ്പുറം എന്താണ് ചെയ്യേണ്ടത് ? ഇടതു പക്ഷം ഹൃദയ പക്ഷം .

What more do you expect from a government for the people.! LEFT IS right 

                                                     MEMORIES FROM GHSS KODOTH

                               നെൽകൃഷിയിൽ എന്റെ കോടോത് ഓർമ്മകൾ വായിക്കാൻ ഇവിടെ ക്ലിക്കുക 

നെല്‍ കൃഷി ചെയ്യാവുന്ന നെല്‍ വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും, കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്യുന്ന നെല്‍ വയലുടെ ഉടമകള്‍ക്ക് ഹെക്ടറിന് ഓരോ സാമ്പത്തിക വര്‍ഷവും 2000 നിരക്കില്‍ റോയല്‍റ്റി അനുവദിക്കുവാന്‍ ഉത്തരവായി. നിലവില്‍ നെല്‍ കൃഷിയോ, നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്തതും വിള പരിക്രമത്തിന്റെ ഭാഗമായി ചെയ്യുന്നതുമായ ഹ്രസ്വകാല വിളകളോ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. നെല്‍ വയലുകള്‍ തരിശിട്ടിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്.

                                I TOOK THIS PHOTO IN A MOBILE.FOR DETAILS CLICK HERE


AIMS is an integrated system developed for the Department of Agriculture & Farmers Welfare to provide departmental services efficiently to farmers with the help of Information Technology. SMART is the major component of AIMS which provides work flow based claim processing suite for processing farmer applications to avail benefits from Government. One Time Registration facility is available for farmers to get themselves registered in SMART. SMART Registration ID can be utilized to avail various services from department in future. Registered farmers are provided with a personalized dashboard.


HELP AVAILABLE FOR REGISTRATION IN AIMS.CALL ME AT 9447739033

ഇതുപോലെ ഗുണകരമായ വാർത്തകൾക്ക്  http://tipsdisastermanagement.blogspot.com/ ക്ലിക്കുക 

ഒരു സെന്റ്  നെൽവയൽ  ഒന്നര ലക്ഷം ലിറ്റർ ജലം മണ്ണിലേക്കിറക്കുന്ന തണ്ണീർ തടമാണ് .ആയതിനാൽ നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം .കാവിൽ നിന്നുള്ള ഉറവയാണ് കോടോത്തെ വയലിനെ നനയ്ക്കുന്ന ചാലാകുന്നത് .കാവ് മതിൽ കെട്ടി സംരക്ഷിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ജലം അവശേഷിക്കുന്നത് .കാവിനു മതിൽ കെട്ടാൻ മെനക്കെട്ട വ്യക്തികളുടെ സന്മനസ്സിനെയും ദീർഘ വീക്ഷണ ത്തേയും ആദരിക്കണം .പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി കോടോത്തെ ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും ഭൂമിത്രസേനാ പ്രവർത്തകരും ഒത്തുചേർന്നു ഫിബ്രവരി  2  ലോക തണ്ണീർത്തടദിനം ആയി  ആചരിച്ചപ്പോൾ ചർച്ച ചെയ്യപ്പെട്ട പ്രധാന ആശയങ്ങളാണിവ .പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ശ്രദ്ധക്കായി ഞങ്ങൾ ഈ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു CLICK HERE FOR MORE

Friday, October 9, 2020

വ്യാജ പ്രചാരണം നടത്തുന്ന പോസ്റ്റ് വിശ്വസിക്കരുത് -CKR

 (1). കോ വിഡ് ടെസ്റ്റ് ചെയ്ത എല്ലാ വരും പോസിറ്റീവ് ആ കുന്നില്ല. (2. )ലാബിൽ വൈറസിന്റെ ജനിതക ഘടകങ്ങൾ ലോകമെമ്പാടും ( ചൈനീസ് ശാസ്ത്രജ്ഞർ മാത്രമല്ല) കണ്ടെത്തുകയും  പOന വിധേയമാക്കുകയും ചെയ്തു വരുന്നുണ്ട്. (3) ഹെ പ്പറ്റിറ്റ്സ് വൈറസിനെ കണ്ടെത്തിയതു പോലെ Covid 19 നെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ( 4 ) നാളിതുവരെയുള്ള WH O യുടെയും വിവിധ ഗവ.കളുടെയും ജനകീയ കൂട്ടായ്മകളുടേയും മുന്നൊരുക്കങ്ങളുടെയും പ്രവർത്തനങ്ങളുടേയും  ഫലമായാണ് മരണനിരക്ക് ഇത്രയും കുറഞ്ഞു നിൽക്കുന്നത് ' (5) മുകളിൽ കൊടുത്ത പോസ്റ്റ്  ഒരു Data യുടെയും അടിസ്ഥാനത്തിലല്ല.ചൈനീസ് വിരോധം നിലനിർത്താനും നിലവിൽ നടന്നുവരുന്ന നിയന്ത്രണ പ്രവർത്തനങ്ങളെ അപഹസിക്കാനുമായുള്ള hate campaign ന്റെ ഭാഗമാണ്. (6) ഇത്തരം കാര്യങ്ങളെ ക്കുറിച്ച് അഭിപ്രായം പറയേണ്ടത്  കെ.പി സുകുമാരന്റെ ജോലി അല്ല.(7) നുണ പ്രചരിപ്പിക്കാൻ വാട്സ് അപ്പ് ഉപയോഗിക്കുന്നതിനുള്ള ഉദാഹരണം കൂടി ആണിത്. ഇത് ഫോർ വാഡ് ചെയ്തവർ നിലവിലുള്ള പകർച്ചവ്യാധി നിയന്ത്രണ നിയമങ്ങളും ലംഘിച്ചിരിക്കുകയാണ് - അഡ്മിൻ

*************************************

വ്യാജ പ്രചാരണം  നടത്തുന്ന  പോസ്റ്റ് -കോവിഡ് എന്ന മിഥ്യ  (കെ.പി.സുകുമാരൻ )


കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഉള്ള ആളുകളെ പിടിച്ച് ടെസ്റ്റ് ചെയ്താലും കോവിഡ് പോസിറ്റീവ് ഉള്ള ആളുകൾ ഉണ്ടാകും. അങ്ങനെ ഈ ടെസ്റ്റ് എത്ര കാലം തുടരുന്നുവോ അപ്പോഴൊക്കെ കോവിഡ് പോസിറ്റീവും തുടരും. കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെ ടെസ്റ്റ് ചെയ്താലും കോവിഡ് പോസിറ്റീവും ഉണ്ടാകും. എന്താണ് ഇതിന്റെ രഹസ്യം?

എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ടെസ്റ്റ് എന്ന് ആരും ചിന്തിക്കുന്നില്ല. ചൈനയിലെ വുഹാനിൽ ഒരു പുതിയ നോവൽ കൊറോണ വൈറസ് ആവിർഭവിച്ചു എന്നാണല്ലോ വയ്പ്പ്.  ആ കൊറോണ വൈറസ് ബാധിച്ചോ എന്നല്ല ടെസ്റ്റ് ചെയ്യുന്നത്.  അങ്ങനെ ടെസ്റ്റ് ചെയ്യണമെങ്കിൽ ആ വൈറസിനെ വേർതിരിക്കണം.  ഇപ്പോൾ മുന്ന് ശാസ്ത്രജ്ഞന്മാർക്ക് വൈദ്യശാസ്ത്രത്തിൽ നൊബേൽ പ്രൈസ് കിട്ടിയ വാർത്ത നിങ്ങൾ വായിച്ചിരിക്കും. ഹെപ്പറ്റൈറ്റിസ് സി എന്ന വൈറസിനെ കണ്ടെത്തിയതിനാണ് അവർക്ക് നൊബേൽ പ്രൈസ് കൊടുക്കുന്നത്. അപ്രകാരം ആരെങ്കിലും കോവിഡ് 19 എന്ന വൈറസിനെ കണ്ടെത്തിയിട്ടുണ്ടോ? ഇല്ല. ( ഈ വാദം തെറ്റ് )

ചൈനയിൽ പുതിയൊരു കൊറോണ വൈറസ് ഉത്ഭവിച്ചിട്ടുണ്ട് എന്ന് അവർ പറയുന്നു. അത് കോവിഡ് 19 ആണെന്ന് പറയുന്നു. ആ വൈറസ് വുഹാനിൽ പലരെയും ബാധിച്ചു എന്നും പറയുന്നു. എന്നിട്ട് കോവിഡ് 19 ബാധിച്ചു എന്ന് പറയുന്ന വുഹാനിലെ ഏതോ ഒരു രോഗിയുടെ ശ്വാസകോശ ദ്രവത്തിലെ Genetic material and  RNA sequence അവർ ലോകാരോഗ്യസംഘടനയ്ക്ക് നൽകുന്നു. അതാണ് നിലവിൽ ലോകമാകെ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡം. അല്ലാതെ കോവിഡ് 19 എന്ന വൈറസിനെ വേർതിരിച്ച് അതിന്റെ ജനറ്റിക് മെറ്റീരിയലും RNA സ്വീക്വൻസും ആരുടെ കൈയിലും ഇല്ല.  (ഉണ്ട് )

ടെസ്റ്റ് ചെയ്യുമ്പോൾ ഒത്തു നോക്കുന്നത് ചൈനയിലെ വുഹാനിലെ പേഷ്യന്റിന്റെ ശ്വാസകോശ ദ്രവത്തിലെ Genetic material and  RNA sequence സാമ്പിൾ ആണ്. ഇതാകട്ടെ പൊതുവെ എല്ലാവരുടെയും തൊണ്ടയിലും മൂക്കിലും ഉള്ള സ്രവത്തിൽ കാണപ്പെടുന്ന സാമ്പിൾ ആണ് താനും. ഏത് രോഗം ഉള്ളവരിലും ഈ സാമ്പിൾ അധികമായി സാന്ദ്രീകരിച്ച നിലയിലും കാണപ്പെടും. അതുകൊണ്ടാണ് രോഗം ഉള്ളവരിലും ഒരു രോഗവും ഇല്ലാത്തവരിലും ടെസ്റ്റ് ചെയ്താൽ പോസിറ്റീവ് കാണുന്നത്. (തെറ്റ് -എല്ലാവരിലും പോസിറ്റീവ് കാണുന്നില്ല )

ലോക വൈദ്യശാസ്ത്രത്തിൽ ഇത് വരെ വേർതിരിക്കാത്ത ഒരു വൈറസിന്റെ പേരിൽ രോഗം പരക്കുന്നു എന്ന് അവകാശപ്പെടുകയോ ടെസ്റ്റ് ചെയ്യുകയോ വാക്സിൻ നിർമ്മിക്കുകയോ ചെയ്തിട്ടില്ല.  ചൈന ലോകത്തെ കബളിപ്പിക്കാനാണോ ഇങ്ങനെയൊരു  Genetic material and  RNA sequence സാമ്പിൾ പുറത്ത് വിട്ടത് എന്നറിയില്ല. സാധാരണ ഗതിയിൽ ഒരു വൈറസിനെ വേർതിരിച്ച് കണ്ടെത്തിയിട്ട് വേണം അതിന്റെ ജനറ്റിക് മെറ്റീരിയലും RNA സ്വീകൻസും പുറത്ത് വിടാൻ. അത് വർഷങ്ങൾ നീളുന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതാണ്. ഇപ്പോഴത്തെ വൈദ്യശാസ്ത്ര നൊബേൽ പ്രൈസിന്റെ കാര്യം നോക്കാം. ഹെപ്പറ്റൈറ്റിസ് A , B എന്നീ വൈറസുകളെ കണ്ടെത്തി വർഷങ്ങൾ കഴിഞ്ഞിട്ടാണ് C വൈറസിനെ കണ്ടെത്തുന്നത്. 

ചുരുക്കി പറഞ്ഞാൽ ലോകാരോഗ്യ സംഘടന കണ്ണും പൂട്ടി ചൈനയെ വിശ്വസിക്കുന്നു. (തെറ്റ് )ലോകാരോഗ്യ സംഘടന നൽകിയ ടെസ്റ്റ് മാനദണ്ഡവും പ്രോട്ടോക്കോളും കണ്ണും പൂട്ടി ലോകരാജ്യങ്ങൾ നടപ്പാക്കുന്നു. അതുകൊണ്ട് മാത്രമാണ് കോവിഡ് 19 പരക്കുന്നത്. ആ പരക്കുന്നത് രോഗമല്ല മറിച്ച് ഭീതിയാണ്. ലോകം എന്ന് ഈ സത്യം മനസ്സിലാക്കി കോവിഡ് ടെസ്റ്റ് നിർത്തും എന്നറിയില്ല. ടെസ്റ്റ് എത്ര കാലം തുടരുന്നുവോ അത്രയും കാലം പോസിറ്റീവ് കേസുകളും ഉണ്ടാകും. നമുക്ക് കാത്തിരിക്കാം.(ചൈനീസ് വിരോധം നിലനിർത്താനും നിലവിൽ നടന്നുവരുന്ന നിയന്ത്രണ പ്രവർത്തനങ്ങളെ അപഹസിക്കാനുമായുള്ള hate campaign ന്റെ ഭാഗമാണ് ഇത് )

ഇത് വരെ ഒരു കോവിഡ് രോഗിക്കും പാരാസിറ്റാമോൾ അല്ലാതെ വേറെ ഒരു മരുന്നും കോവിഡിന് കൊടുത്തിട്ടില്ല എന്ന് കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കണം.(തെറ്റ് - പല വിധ മരുന്നുകളുടെ കോമ്പിനേഷൻ ,രോഗിയുടെ അവസ്ഥ കൂടി നോക്കി നൽകുന്നു ) അതായത് കോവിഡ് എന്ന വെപ്രാളമേയുള്ളൂ. മരുന്നൊന്നും വേണ്ട.(എന്ന്  നിസ്സാരവത്കരിച്ചാൽ ആപത്താണ് .ശ്രദ്ധ വേണം .പകർച്ച വ്യാധിയാണ് )

********************************************************************

കെപി സുകുമാരന്റെ ഈ പോസ്റ്റ് വ്യാജ പ്രചാരണത്തിന് കൂട്ട് നില്കുന്നു .വിശ്വസിക്കരുത് -CKR 

MUST WATCH THIS VIDEO (COVID REPORT IN THE FINAL PART)


OUR NEWSROOM


Friday, October 2, 2020

KERALA BAGS THE BEST STATE AWARD FOR COVID FIGHT 03102020

KERALA BAGS THE BEST STATE AWARD FOR COVID FIGHT 03102020


Kerala has bagged India Today’s best big state award for better governance. The award was presented by Nitin Gadkari, Union minister of road transport and highways, to Kerala chief minister Pinarayi Vijayan at a function organised at Grand Hotel, New Delhi.

Kerala was selected for the award in honour of some excellent development initiatives by the state government including Haritha Keralam and Aardram mission, and the high representation of women in local self-governing bodies, decentralisation, excellent e-services and houses to around 4 lakh people.

The award ceremony was attended by Kerala chief secretary KM Abraham, chief minister’s principal secretary VS Senthil, Kerala House resident commissioner and additional chief secretary Vishwas Mehta and other top officials.

The chief minister credited the award to the people of Kerala.

New Delhi:  Kerala has won India Today's Best Big State Award in governance category. Union Minister of Road Transport and Highways Nitin Gadkari pre...

Read more at: https://english.mathrubhumi.com/news/kerala/kerala-bags-india-today-s-best-big-state-award-in-governance-category-1.2391691 


Thursday, October 1, 2020

അഞ്ചു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ്സിആർപിസി 144 പ്രകാരം സർക്കാർ വിലക്ക്

 അഞ്ചു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സിആർപിസി 144 പ്രകാരം സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.

▪️മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെ ഇളവ് അനുവദിച്ചിട്ടുള്ളവ ഒഴികെ,  സംസ്ഥാനത്ത് ഒക്ടോബർ 3 രാവിലെ ഒൻപത് മുതൽ ഒക്ടോബർ 31 വരെ അഞ്ചു പേരിൽ കൂടുതൽ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുകയാണ്.

▪️കൊറോണ വലിയ തോതിൽ പടരുകയാണ്. ഏത് നിമിഷവും എവിടെയും എത്താം. സമ്പർക്കത്തിലൂടെ ഉള്ള രോഗപ്പകർച്ചയാണ് വർധിച്ചുവരുന്നത്.

▪️കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. ആളുകൾ കൂടുന്ന ഒരു സ്ഥലത്തേയ്ക്കും പോകാതിരിക്കുക.

▪️അത്യാവശ്യം അല്ലാത്തതെല്ലാം ഒഴിവാക്കുക.

▪️ഈ കൊറോണക്കാലത്ത് കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് തന്നെ ഒഴിവാക്കണം. 

▪️ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക. വളരെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം.

▪️എല്ലാ ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക.


ജാഗ്രത, ജീവൻ്റെ വിലയുള്ള ജാഗ്രത#BreakTheChainശാരീരിക അകലംസാമൂഹിക ഒരുമ

covetodesk@gmail.com

#CoVetokssp631

travel tips 

Gavi is one of the major eco-tourism centres in Kerala, which has been listed as one of the must see place in India by World Acclaimed Tourism major , Alistair International. It is a part of the Periyar Tiger Reserve.


The journey to Gavi is itself an exciting and rejuvenating experience .Way to Gavi is mainly known for its wildlife. tobook online https://www.gavikakkionline.com/check

Wednesday, September 30, 2020

KASARGOD RESTRICTIONS 30092020

 KASARGOD RESTRICTIONS* കടകളിൽ ജീവനക്കാർക്ക് കയ്യുറയും മുഖാവരണവും കർശനമാക്കും. ലംഘിച്ചാൽ കട ഏഴ് ദിവസം പൂട്ടണം ജില്ലാകളക്ടര്‍* 


ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കും. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡിനെതിരെ വരും ദിവസങ്ങളില്‍ എല്ലാവരും  കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു.കൂട്ടായ പ്രവര്‍ത്തനത്തിലൂടെമാത്രമേ രോഗ വ്യാപന തോത് കുറയ്ക്കാന്‍ കഴിയുവെന്ന് കളക്ടര്‍  ഓര്‍മ്മിപ്പിച്ചു. പോലീസും മാഷ്പദ്ധതിയുടെ ഭാഗമായ അധ്യാപകരും പരിശോധന നടത്താനും തീരുമാനിച്ചു.


 വിവാഹത്തിന്  50 പേര്‍ക്കും മറ്റു ചടങ്ങുകളിൽ ഇരുപതു പേർക്കും മാത്രം അനുമതി 

ONLY 20 IN MARRIAGE AND PUBLIC FUNCTIONS

 

ഇന്ന് മുതല്‍ ജില്ലയില്‍ വിവാഹത്തിന് ആകെ 50 പേര്‍ക്കും  മറ്റു ചടങ്ങുകള്‍ക്ക്   ആകെ 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി കൊള്ളും.


 നിയന്ത്രണം ലംഘിച്ചാല്‍ വ്യാപാര സ്ഥാപനം

ഒരാഴ്ചത്തേക്ക്  അടച്ചുപൂട്ടും


ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കടയുടമയ്ക്കും ഗ്ലൗസ്,മാസ്‌ക് എന്നിവ  കര്‍ശനമാക്കി. സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ വഴിയാണ്  കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമയും ഗ്ലൗസ്,മാസ്‌ക് എന്നിവ ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസിനെയും മാഷ് പദ്ധതി അധ്യാപകരെയും യോഗം ചുമതലപ്പെടുത്തി. ഇതില്‍ വീഴ്ച്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍   കൈകൊള്ളും.


 കളി ആകാം, പക്ഷേ 20 പേരില്‍ കൂടുതല്‍ പാടില്ല 


കാണികളും കളിക്കാരും ഉള്‍പ്പെടെ 20 പേരെമാത്രം ഉള്‍പ്പെടുത്തികൊണ്ട് മാസ്ക് ധരിച്ച് കായികവിനോദത്തിന്  അനുമതി നല്‍കാന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി  യോഗത്തില്‍ തീരുമാനിച്ചു. ഇരുപതിൽ കൂടുതൽ പേർ പാടില്ല. കോവി ഡ് മാനദണ്ഡങ്ങൾ പാലിക്കണം.


 ഒക്‌ടോബര്‍ ഒന്നുമുതല്‍ ജില്ല ആശുപത്രി കോവിഡ്  ആശുപത്രിയായി മാറും 


ഒക്‌ടോബര്‍ ഒന്നുമുതല്‍  കാഞ്ഞങ്ങാട് ജില്ല ആശുപത്രി കോവിഡ്  ആശുപത്രിയായി  പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എ വി രാംദാസ് യോഗത്തില്‍ അറിയിച്ചു.ബല്ല  പ്രീമെട്രിക് ഹോസ്റ്റൽ കോവിഡ് ആശുപത്രിയുടെ  അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറാന്‍ യോഗത്തില്‍ തീരുമാനമായി


 സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജർ നില കളക്ടര്‍ പരിശോധിക്കും 


ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഫലമായി ജില്ലയിലെ എല്ലാ ഓഫീസുകളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജർ നില കളക്ടര്‍ പരിശോധിക്കും.


 * തലപ്പാടി ചെക്ക് പോസ്റ്റിൽ യൂണിഫോം  തസ്തികയിലുള്ളവരെ  ഡ്യൂട്ടിക്ക് നിയോഗിക്കും* 

 

 കൊവിഡ് നിർവ്യാപനത്തിനായി തലപ്പാടി ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്ക് മറ്റ് യൂണിഫോം തസ്തികയിലുള്ളവരെയും നിയോഗിക്കാന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.മോട്ടോര്‍ വാഹന വകുപ്പ്,ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്  എന്നീ  വകുപ്പുകളിലെ യൂണിഫോം തസ്തികയിലുള്ളവരെയായിരിക്കും ഡ്യൂട്ടിക്ക് നിയോഗിക്കുക.


 പൊതുഗതാഗത സംവിധാനവുമായി സഹകരിക്കണം* 


കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയ്ക്ക്  വഴിയൊരുക്കി കെ എസ് ആര്‍ ടി  സി ജില്ലയില്‍ നടപ്പിലാക്കിയ ബോണ്ട്(ബസ് ഓണ്‍ ഡിമാന്റ് )പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു പൊതു ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കണം.


 ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനം  ആരംഭിക്കാന്‍  നടപടി സ്വീകരിക്കും 


തെക്കില്‍ വില്ലേജിലെ ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനം  ആരംഭിക്കാന്‍  അടിയന്തര നടപടി സ്വീകരിക്കാന്‍ ഡി എം ഒ യ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.ആശുപത്രിയിലേക്ക് ആവശ്യമായ റോഡ്,വൈദ്യൂതി , കുടിവെള്ളം,മറ്റ് സൗകര്യങ്ങള്‍ എന്നിവ പൂർത്തിയായതായി ഉറപ്പുവരുത്താന് പൊതുമരാമത്ത്, കെ എസ് ഇ ബി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍മാര്‍ക്ക്  കളക്ടര്‍ നിര്‍ ദേശം  നല്‍കി .


 *പട്ടികജാതി -പട്ടിക വര്‍ഗ്ഗ   കോളനികളില്‍ കൂടുതൽ കരുതൽ 


ജില്ലയിലെ പട്ടികജാതി -പട്ടിക വര്‍ഗ്ഗ  കോളനികളിലെ  കോവിഡ് രോഗവ്യാപനം വിലയിരുത്തുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും പട്ടികജാതി -പട്ടിക വര്‍ഗ്ഗ   ക്ഷേമ ജില്ലാതല ഉദ്യോഗസ്ഥർക്ക് യോഗം നിർദ്ദേശം നൽകി.   പ്രമോട്ടര്‍മാര്‍ കോളനികൾ സന്ദർശിക്കുന്നുണ്ടെന്ന് കാസര്‍കോട് കണക്ട് ആപ്പ് വഴി ഉറപ്പുവരുത്തി,പ്രമോട്ടര്‍മാരുടെ ഹാജർ ഓണ്‍ലൈനായി പരിശോധിച്ച് രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസർ ജില്ലാ പട്ടികവർഗ വികസന ഓഫീസർ എന്നിവർക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.


യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ,  എഡിഎം  എന്‍  ദേവീദാസ് ,ഡി എം ഒ ഡോ  എ വി രാംദാസ്, ആർഡിഒ ഷംസുദ്ദീൻ  , ഫിനാൻസ് ഓഫീസർ കെ.സതീശൻ

ഡി വൈ എസ്  പി  പി.ബാലകൃഷ്ണൻ നായർ ,  വിനോദ് കുമാർ ഹരിചന്ദ്രനായിക് , മറ്റ് കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു


Information - Public Relations Department

Kasargod

Ph: 04994 255145

Tuesday, September 29, 2020

Silent reinfections in hospital workers

Tests reveal silent reinfections in hospital workers


Two staff members at a hospital in India who tested positive for the new coronavirus became reinfected several months later — and had no symptoms in either instance.

The hospital employees, a 25-year-old-man and a 28-year-old woman, worked in the COVID-19 ward. Both tested positive for SARS-CoV-2 in May, although neither had symptoms (V. Gupta et alClin. Inf. Dishttps://doi.org/d97d; 2020). After testing negative, they returned to work. Both tested positive again roughly three-and-a-half months after the first positive test. Neither had symptoms, but both had higher levels of virus than in May.

25 September — The immune breakdown linked to dire illness

Some severe cases of COVID-19, including those in young, healthy people, could be linked to dysfunction of immune-signalling chemicals called type-1 interferons, according to a survey of nearly 1,000 people with life-threatening SARS-CoV-2 infection.

Type-I interferons are crucial for mounting a defence against influenza and other viruses. Jean-Laurent Casanova at the Rockefeller University in New York City and his colleagues analysed DNA from people with severe COVID-19, looking for specific mutations in genes that trigger production of type-I interferons (Q. Zhang et alScience https://doi.org/d95p; 2020). The team found that 3.5% of study participants had such mutations, which rendered them unable to manufacture the signalling chemicals.

In a second study, of severely ill people, Casanova, Paul Bastard at the University of Paris and their colleagues looked for autoantibodies — antibodies that, for unknown reasons, attack the body’s own tissues and organs (P. Bastard et alScience https://doi.org/d95q; 2020). The researchers found that more than 10% of people with severe COVID-19 had autoantibodies that targeted type-I interferon activity, compared with 0.3% in the general population. Laboratory experiments confirmed that the auto-antibodies knocked out type-I interferon activity.

The researchers suggest that interferons could be used as therapies for the disease.

CREDITS TO NATURE.COM

*********************************************************************

15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ-ICMR

ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ. രണ്ടാം സിറോ സർവേയുടെതാണ് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് സിറോ സർവേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗിവ അറിയിച്ചു.

നഗരത്തിലെ ചേരികളിൽ 15.6 ശതമാനമാണ് വൈറസ് സാന്നിധ്യം. ചേരിയല്ലാത്ത പ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 7.1 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചുവെന്നും സിറോ സർവേ സൂചിപ്പിക്കുന്നു. രോഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യമായതിനാൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐസിഎംആർ നിർദേശിച്ചു. വരാനിരിക്കുന്ന മാസങ്ങളിൽ ജനങ്ങൾ ധാരാളം ഒത്തുകൂടുന്ന ഉത്സവങ്ങളും തെരഞ്ഞെടുപ്പുകളും നടക്കാനുള്ള സാഹചര്യത്തിലാണ് നിർദേശം.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ലെന്ന്

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങണമെന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഏകീകൃതമായ രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും അതിന് കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന കാര്യത്തിലും എല്ലാവര്‍ക്കും യോജിപ്പുണ്ടായി. ആദ്യമേ തന്നെ ഈ സാഹചര്യം നേരിടുന്നതിന് ലോക്ക്ഡൗണ്‍ ഒരു പരിഹാരമല്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അതിനോട് എല്ലാവരും യോജിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിന് ഇടപെടല്‍ ആവശ്യമാണെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പരിപാടികള്‍ നടക്കുമ്പോള്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ പരിപാടികളില്‍ ഉണ്ടാകാവൂ. വിവാഹം ആയാലും മരണനാന്തര ചടങ്ങുകളായാലും സാമൂഹ്യമായ മറ്റ് ചടങ്ങുകളായാലും രാഷ്ട്രീയമായ ചടങ്ങുകളായാലും ഇതിലെല്ലാം പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Coronavirus | Vice-President Venkaiah Naidu tests positive for COVID-19

Vice-President M. Venkaiah Naidu, 71, tested positive for COVID-19 on September 29. His office, however, said he is asymptomatic and in good health.

Monday, September 28, 2020

ONLINE DOCTORS KERALA

 ONLINE CONSULTATION IN KERALA ഓൺലൈൻ ചികിത്സ

CLICKHERE ഇവിടെ തൊടുക  https://esanjeevaniopd.in/kerala


Sunday, September 27, 2020

തീയിലേക്ക് ഈയലുകളെപ്പോലെ ദുരന്തത്തിലേക്ക്

 എട്ടുപേർ "ഠ"വട്ടത്തിൽ നിന്നു ഇത്തിരി മീനും കൊറോണയും വാങ്ങുന്നു. 4 പേർ അങ്ങോട്ട് കുതിക്കുന്നു. കോട്ടയം തിരുവാതുക്കൽ ബസ് സ്റ്റോപ്പിനടുത്ത് മീൻ കടയിൽ ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ആൾ തിരക്കാണ് നഗരത്തിൽ. വരി നിൽക്കുന്നില്ല. സാമൂഹ്യ അകലം പാലിക്കുന്നില്ല. മാസ്കുകൾ ആകട്ടെ താടിയിലേക്കിറങ്ങുന്നു. സാനിറ്റൈസ ർ ഉപയോഗിക്കാൻ ആർക്കു നേരം !. നിരീക്ഷണത്തിന് വളണ്ടിയർമാരില്ല. കേരളത്തിൽ കൊറോണ ഗ്രാഫുയരുന്നതിന്റെ രഹസ്യം ഇതുതന്നെ. ഏറ്റവു മധികം ശ്രദ്ധ കാണിക്കേണ്ട സമയത്ത് തീയിലേക്ക് ഈയലുകളെപ്പോലെ ദുരന്തത്തിലേക്ക് കുതിക്കുകയാണ് നഗരജീവിതം. ജനങ്ങളെ വിധിക്കു വിട്ടുകൊടുത്ത് തമ്മിലടിക്കുകയാണ് ജനനേതാക്കളും. - CKR 27 / 09/ 2020.



Sunday, September 13, 2020

LOW COST DIALISIS PERUPMAVOOR

 RS 350 /-

http://www.koinoniadialysiscentre.org/

ALLAPRA ,KOZHANCHERI ,PERUMPAVOOR 

ELDHO MOR BASELIOUS DIALYSIS CENTRE 0484 252 1510

Eldho Mor Baselious Dialysis Centre (EMBDC) is owned and run by Koinonia Bishop's House, Perumbavoor Regional office of the Angamaly Diocese of Jacobite Syrian Christian Church. It is focused on the charity based Quality Dialysis to all people. Here you get dialysis only for Rs 200 which costs Rs 2000.


No.11/517, Valayanchirangara Road, Allapra Junction, Allapra, Ernakulam - 683556 (

Saturday, September 12, 2020

Can the immune system be 'boosted'?

കൊറോണയും വിറ്റാമിൻ സി യും  Credits to LUCA  luca.co.in

വ്യാജസന്ദേശങ്ങൾ അയക്കുന്നതിനു മുമ്പ് നാമോർക്കണം. സർക്കാരും നിരവധി അന്താരാഷ്ട്ര ഏജൻസികളും കൊറോണ വ്യാപനം തടയാൻ പണിയെടുക്കുന്നു. നാലു നാരങ്ങായിൽ തീരാവുന്നതാണ് കോറോണയെങ്കിൽ  അതെന്താ ഇതുവരെ അവർ തന്നെ പറയാത്തത്?

ആൽകലി ക്ഷാരം പി എച് 



എല്ലാ ദിവസവും നമുക്ക് കിട്ടുന്ന സന്ദേശങ്ങളിലൊന്ന് നാരങ്ങയെക്കുറിച്ചാണ്. നാരങ്ങ പലരീതിയിൽ കഴിക്കാൻ അവർ ആവശ്യപ്പെടുന്നു. കൊറോണ രോഗം മാറാനുള്ള ഔഷധമാണത്രെ അത്. ചൈന മുതൽ അമേരിക്ക വരെയുള്ള ഡോക്ടർമാർ പരീക്ഷിച്ച സാക്ഷ്യം പറച്ചിൽ ഒപ്പമുണ്ട്. അതിലെ വിറ്റാമിന്‍ സി ആണ് വൈറസിനെ തുരത്തുന്നത് എന്നാണ് കള്ളപ്രചരണം. നാരങ്ങായിലാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ സി ഉള്ളതെന്ന കഥ നമ്മുടെ നാട്ടിലേതാണ്. അതിലുള്ളതിനേക്കാൾ വിറ്റാമിൻ സി പേരക്ക, ചിലതരം മുളക്, പപ്പായ, കിവി, മധുരക്കിഴങ്ങ്, ടൊമാറ്റോ, ഇവയിലെല്ലാമുണ്ട്.

ഇനി പറയുന്ന കാര്യം വിഡ്ഢിത്തം  പ്രചരിപ്പിക്കുന്നവർ ശ്രദ്ധിക്കുമല്ലോ:

  1. നൂറു ഗ്രാം നാരങ്ങായിൽ വെറും  53 മില്ലിഗ്രാം വിറ്റാമിന്‍ സി മാത്രമേ അടങ്ങിയിട്ടുള്ളു. അതായത്, 500 മില്ലിഗം വിറ്റാമിന് സി ശരീരത്തില്‍ എത്തണമെങ്കിൽ 9 നാരങ്ങായെങ്കിലും കഴിക്കണം. അതെത്രപേർക്കാകുമോ ആവോ ?
  2. നാരങ്ങയുടെ പുറം തോടിൽ വിറ്റാമിൻ സി ഇല്ല.
  3. നാരങ്ങയും വിറ്റാമിൻ സിയും ജർമനിയും തമ്മിൽ ഒരു ചരിത്രവും ഇല്ല.
  4. വിറ്റാമിൻ സി വൈറസിനെ നശിപ്പിക്കുമെന്ന ആശയം വളരെക്കാലമായി ഉണ്ടായിരുന്നു. അതിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
  5. പത്തുമുതൽ 15 ഗ്രാം വരെ വിറ്റാമിന്‍ സി കഴിച്ചാൽ വൈറൽ ഫ്ലൂ തടയുമെന്ന് ഡോ. ലിനസ് പോളിംഗ് എന്ന പ്രശസ്ത ശാസ്ത്രജ്ഞൻ പറയുകയുണ്ടായി. അദ്ദേഹം ജർമൻ സ്വദേശിയല്ല. വളരെ ഗവേഷണങ്ങൾ ഇതിൽ  നടത്തിയെങ്കിലും നാളിതുവരെ കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ല.
  6. പത്തു ഗ്രാം വിറ്റാമിന് സി ലഭിക്കാൻ എത്ര നാരങ്ങ ദിവസേന കഴിക്കണമെന്ന് എഞ്ചുവടി കയ്യിലുള്ളവർ കണക്കു കൂട്ടുക. എനിക്ക് കിട്ടിയത് 180 നാരങ്ങ എന്നാണ് !!!

read more 


 ABOUT INCREASING  PH VALUE :

REF: https://thelogicalindian.com/fact-check/consumption-of-foods-with-a-ph-level-above-that-of-coronavirus-could-cure-or-prevent-infection-22184

With no scientifically established treatment for Covid-19 yet and a vaccine still in the trial stage, the buzzword during the past eight months has been 'immune system'.

Since the coronavirus pandemic struck, over 6.5 lakh people have died across the world, while lakhs of others have been infected. Recovery in most cases has largely been reliant on the human body's natural defence, the immune system.

Ayurvedic concoctions, fruit juices, vitamin pills, zinc tablets, hand sanitisers, face masks — despite the lockdown, the market has been flooded with an array of products that claim to boost one's immunity.


Can the immune system be 'boosted'?


The short answer is no. Immunology experts say there is no way for healthy adults to improve their immunity through foods or products.


'Immunity is a much abused word that people do not fully understand. The immune system is very complex. These claims about boosting immunity are irrational and unscientific,' said Ram Vishwakarma, a noted immunologist and former director of the Council of Scientific & Industrial Research's Indian Institute of Integrative Medicine.

The immune system is activated by things in the body that the body doesn't recognise as its own, such as bacteria, viruses or even particles that cause allergy, like pollen. Most pathogens have a surface protein on them that the immune system recognises as foreign. These are called antigens.


There are two kinds of immune responses in the human body. The innate immune response is the first to kick in and is common among all animals. It is non-specific and immune cells mount an immediate attack on antigens. The response is subsequently replaced by the adaptive immune response, which tailors defences based on the kind of pathogen that is being encountered.

The innate immune response consists of white blood cells like neutrophils, macrophages, and monocytes, while the adaptive response involves T cells and B cells, as well as antibodies.

The production of these cells and their mechanisms are controlled by cytokines, which are proteins that mediate signalling between immune cells. Their functioning and creation is not controlled or modulated or even improved by foods or products.

'Immunity is not one thing. There is a range of molecules and cells in the body that don't do anything until they are triggered by some outside stimulus,' Satyajit Rath, immunologist at IISER Pune, told ThePrint.

If by saying that a person has low immunity, one is implying that there is not enough of these (cells and molecules) being produced by the body, by and large it is not true of any healthy adult, Rath said. 'A deficiency in any of these leads to major childhood diseases. But in ordinarily healthy people, this is not a problem — so what exactly are we trying to boost?'

One of the consequences of stimulating or activating any of these components in the absence of an infection is inflammation, he added. Inflammation occurs when a site of infection or illness or cellular damage gets swollen, red, warm, sore, and painful.

Stimulated immune systems release pro-inflammatory cytokines in large numbers, which can cause soreness and pain. 'So if someone says that they are boosting my immunity, I would be very worried,' said Rath.


What builds an immune system

Meta analysis of studies and articles on the internet have found that the myth of 'boosting immunity' is extremely pervasive. One such study found that of the 37 approaches that claimed to boost immunity, the top ones recorded were diet (77 per cent of webpages), fruit (69 per cent), vitamins (67 per cent), antioxidants (52 per cent), probiotics (51 per cent), minerals (50 per cent), and vitamin C (49 per cent). Interestingly, vaccines ranked 27th, with only 12 per cent of web pages mentioning them.

The root of one of the biggest misconceptions, which is that consuming more vitamins than required helps the immune system, was the speculative and incorrect theories put forth by pioneering chemist Linus Pauling.

While the double Nobel Laureate (Chemistry 1954, Peace 1962) excelled in his field of specialisation, he was criticised for his unproven theories on the immune system even during his time. Most notoriously, Pauling was directly responsible for the myth that Vitamin C can help prevent or cure colds.

It has been proven since, time and again, that mega-doses of Vitamin C or of any kind of vitamin are not effective on the body at all.

Another misconception doing the rounds is that zinc tablets can play a role in mitigating Covid-19. However, this isn't backed by evidence either.

'Zinc is not an immunity booster. It is an essential mineral for the body which is a 'cofactor' for a large number of proteins and enzymes,' Vishwakarma said.

Like zinc, vitamin C is also a cofactor, and is important for the body to function.

In biochemistry, cofactors are non-proteins and can be thought of as helper molecules. They are usually a compound or a metallic ion that is required for an enzyme to act. Cofactors are catalysts — a substance that increases the rate of a chemical reaction — to many of the body's essential functions.

'If you have a deficiency of these essential micronutrients, you will face a problem,' Vishwakarma said. But, if a person does not have any such deficiency, an excess amount of the vitamin molecules in the body does not improve one's chances of fighting off a virus.

'Earlier, when famines were rampant, zinc and vitamin C deficiencies used to be common. Now (they are) rare as both are found in many food sources,' said Sunil K Noothi, a former postdoctoral fellow at the Department of Pathology at University of Alabama in Birmingham.

Unless someone is starving or following an extreme diet depleted of nutrients, zinc and vitamin C deficiencies are rare, he added.

But an extremely 'boosted' immune system, in the context of no scientific definition for 'boosting', can also be problematic.

In severe Covid-19 cases, the body launches an aggressive immune response resulting in the release of a large amount of pro-inflammatory proteins. This is known as a cytokine storm and is one of the common causes of death in Covid-19 patients.

A cytokine storm occurs when the body's immune system goes into an overdrive, killing healthy cells and causing organ failures. Several research studies suggest that the cytokine storm causes lung injury and multi-organ failure.

'Why would anyone want to boost the immune system when the culprit behind Covid-19 fatalities is the overactive immune system?' Noothi pointed out.


Thursday, September 10, 2020

Contact for Medicines 11092020

UPDATED 11/09/2020 : കേരളത്തിലേയും മംഗലാപുരത്തേയും വിവിധ ആശുപത്രികളിലെ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വേണ്ടവർ എന്നെ വിളിച്ചാൽ എത്തിച്ചു തരുന്നതായിരിക്കും..CALL EARLY..DO NOT WAIT FOR THE LAST MOMNET

 -രാംദാസ് തൃക്കരിപ്പൂർ 9847880851( message verified by BLOGGER)

***************************************************************************


Sunday, August 9, 2020

ATTENTION,DRIVERS റോഡില്‍ വെള്ളക്കെട്ട് ഉള്ളപ്പോള്‍

10/08/2020to drivers സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുകയാണ്. ഒപ്പം വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ വാഹനവുമായി പുറത്തിറങ്ങുകയെന്നത് ഏറെ ദുഷ്‌കരമാണ്. തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. മഴ ശക്തമായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമം. എങ്കിലും തീരെ യാത്രകള്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ പരിശോധിക്കും.

റോഡില്‍ വെള്ളക്കെട്ട് ഉള്ളപ്പോള്‍ (അത് ചെറിയ അളവില്‍ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അപകടകരമായ ജലപാളി പ്രവര്‍ത്തനം (അക്വാപ്ലെയിനിംഗ്) എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
മഴപെയ്തുക്കൊണ്ടിരിക്കുമ്പോള്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീന്‍ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈര്‍പ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ നമ്മള്‍ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നില്‍ക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവര്‍ത്തിക്കണമെന്നും ഇല്ല.
വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.
ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികില്‍ ഹാസാര്‍ഡസ് വാണിംഗ് ലാംപ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.
മഴക്കാലത്ത് സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയില്‍ വേഗത കുറച്ച് വാഹനം ഓടിക്കുക. ഇത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കും.
മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയൊ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.
ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെ ഓടിക്കണം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക.
മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും അതിനാല്‍ വേഗത കൂട്ടാതെ സമയം കണക്കാക്കി മുന്‍കൂട്ടി യാത്രതിരിക്കുക.
പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക.
മഴക്കാലത്ത് ഗൂഗിള്‍ മാപ്പ് മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളുടെയും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ഭാഗങ്ങളുടെയും ക്ഷമത ഉറപ്പ് വരുത്തുക.(input from 24 news)


PREVIOUS POST 

ഓർക്കുക….പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല…LAST DATE 11/08/2020

Saturday, August 8, 2020

ഓർക്കുക….പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല….

നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ ഇനി നമ്മുടെ കൈയ്യിലുള്ളത് വെറും 4 ദിവസം !കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും ഇഐഎ ഏറെ ചർച്ചയായി. നമ്മിൽ പലരും ഇതിനോടകം ഇഐഎക്ക് എതിരായ പോസ്റ്റുകൾ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ കണ്ടിരിക്കും. എന്നാൽ എന്താണ് ഇഐഎ എന്ന് ചിന്തിച്ചിട്ടുണ്ടോ ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക ? എന്തുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത് ?
ഇഐഎ എന്താണെന്ന് അറിയാൻ ആദ്യം ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെ കുറിച്ച് അറിയണം…
1972ൽ സ്റ്റോക്‌ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ൽ നിലവിൽ വരുന്നത്.
ഈ നിയമത്തിന് കീഴിൽ 1994 ലാണ് ആദ്യമായി ഇന്ത്യ ഇഐഎ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇഐഎയ്ക്ക് അനുസൃതമായി വേണം ആരംഭിക്കാൻ. എൻവയോൺമെന്റൽ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇഐഎയ്ക്ക് പിന്നീട് 2006ൽ ഭേദഗതി വന്നു.

നിലവിലെ EIA വിവാദം എന്ത് ? നമ്മെ ബാധിക്കുന്നതെങ്ങനെ ?
ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല
ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് തീമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ച ശേഷം മാത്രമേ എൻവയോൺമെന്റ് ക്ലിയറൻസ് നൽകുകയുള്ളു. എന്നാൽ 2020 ൽ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.
കെട്ടിടത്തിന്റെ ചുറ്റളവ്
നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടുണ്ട്. എന്നാൽ ഇഐഎ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം…

പ്രവർത്തനം ഇരട്ടിയാക്കിയാലും ക്ലിയറൻസ് വേണ്ട
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.
ബി2 വിഭാഗം….
ഇഐഎ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ അസം ദുരന്തം.കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാതെയാണ് അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംഗങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടി വന്നത്.
പ്രതികരിക്കാനുള്ള സമയക്കുറവ്…
നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചയ്ക്ക് വയ്ക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിചുരുക്കിയിരിക്കുകയാണ്.
മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെ കിടയിൽ ജീവിക്കുന്ന കാടിന്റെയും കടലിന്റെയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.
നമുക്ക് എന്ത് ചെയ്യാനാകും ?
ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ക്ലിക്ക് ചെയ്യുക… https://environmentnetworkindia.github.io/
ഓർക്കുക….പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല….! ( input from https://www.twentyfournews.com/ compiled by CKR 09 08 2020 )

Friday, August 7, 2020

Nowcast dated 08.08.2020

 Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

പുറപ്പെടുവിച്ച സമയം: 7.00 AM 08.08.2020

അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ത്യശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Nowcast dated 08.08.2020

Time of issue 0700 HRS IST (Valid for next 3 hours):

Moderate rainfall accompanied with gusty wind speed reaching 40 KMPH is likely at a few places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kasargod & Kannur districts of Kerala.

IMD-KSDMA
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച കോട്ടയത്തും പത്തനംതിട്ടയിലും മഴയ്ക്ക് നേരിയ ശമനമുണ്ട്. കോട്ടയത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതോടെ പാലാ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഇതോടെ കോട്ടയം നഗരത്തോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. പൂവത്തുംമൂട്, താഴത്തങ്ങാടി, അയ്മനം, തിരുവാർപ്പ്, കുമരകം മേഖലകളിൽ വെള്ളം കയറുകയാണ്. വൈക്കം മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിലായി. 43 ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണ് ഉള്ളത്

Thursday, August 6, 2020

*കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത

FORECAST FOR DIFFERENTLY ABLED https://sdma.kerala.gov.in/wp-content/uploads/2019/12/WhatsApp-Video-2020-08-06-at-17.49.23.mp4
*കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത - വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്*
*കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.*
*2020 ഓഗസ്റ്റ് 6 : ഇടുക്കി, വയനാട്.*
*2020 ഓഗസ്റ്റ് 7 : മലപ്പുറം.*
*2020 ഓഗസ്റ്റ് 8 : ഇടുക്കി.*
*2020 ഓഗസ്റ്റ് 9 : വയനാട്.*
*എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഓഗസ്റ്റ് 6 ന് ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 7 ന് മലപ്പുറം ജില്ലയിലും ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.*
*നിലവിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.*
*മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം.*
*2020 ഓഗസ്റ്റ് 6 : എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്*
*2020 ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
*2020 ഓഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
*2020 ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
*എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.*
2020 ഓഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
2020 ഓഗസ്റ്റ് 7 : ആലപ്പുഴ, കോട്ടയം.
2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം.
2020 ഓഗസ്റ്റ് 9 : എറണാകുളം, തൃശൂർ, പാലക്കാട്.
2020 ഓഗസ്റ്റ് 10 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
*കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.*
പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
*പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ*
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/uplo…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
*ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.*
*ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.*
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
*ശക്തമായ കാറ്റ് വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.*
റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster-Manage… ഈ ലിങ്കിൽ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.
പുറപ്പെടുവിച്ച സമയം-1 PM, 06/08/2020
*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*


https://youtu.be/dZZSCaRFClk

Wednesday, August 5, 2020

*എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കുക*

*എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കുക*06 08 2020
6 8 2020 RED ALERT IN DTS-KOZHIKODE AND WYNAD .BE READY WITH EMERGENCY KIT.
***********************************************************************************************************
സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം.
എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയൊക്കെയാണ്:
- മാസ്ക്
- ടോർച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ
- അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക. എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
*******************************************************************************************************
06 08 2020കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു.

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും ജല കമ്മീഷന്‍ അറിയിച്ചു.
******************************************************************************************************************
6 8 2020 RED ALERT IN DTS-KOZHIKODE AND WYNAD .BE READY WITH EMERGENCY KIT.
മലപ്പുറം നിലമ്പൂരിലും അതിശക്തമായ മഴ തുടരുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ പാതാറിലെ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. അപകട ഭീഷണിയെ തുടര്‍ന്ന്
മലാംകുണ്ട്, വാളന്‍കൊല്ലി മേഖലകളില്‍ കഴിഞ്ഞിരുന്നവരെ പൂളപ്പാടം സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മുണ്ടേരി മേഖലയിലും നദിയില്‍ വെള്ളം ഉയരുകയാണ്. ഇവിടെ ചാലിയാറിന് കുറുകേയുള്ള മുണ്ടേരി താത്കാലിക തൂക്കുപാലം വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയി.
****************************************************************************************************************

തള്ളിക്കയറ്റം ,കോവിഡ് കൈപ്പറ്റാനായി click here to read


Friday, July 31, 2020

തള്ളിക്കയറ്റം ,കോവിഡ് കൈപ്പറ്റാനായി




31/07 / 2020: മലയാളി കോവിഡ് കൈപ്പറ്റാനായി തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ് .നാം കുറഞ്ഞ പുള്ളികളൊന്നുമല്ല .പത്തു മിനിറ്റു  യാത്രക്ക്  പോലും ,ബസിൽ സീറ്റ് പിടിക്കാനായി  തൂവാല ബുക്കിങ്ങും തള്ളിക്കയറ്റവും നടത്തിയ ചെറുപ്പക്കാരായ  സമർത്ഥന്മാരല്ലേ നമ്മൾ !

ബസ്  മലയോരത്തെ സ്റ്റോപ്പിൽ നിറുത്തുമ്പോഴേക്ക്  തടിമിടുക്കുള്ള  ചെറുപ്പക്കാരൊ ക്കെ ഓതിരം കടകം മറിഞ്ഞു ഒഴിഞ്ഞ സീറ്റ്  കണ്ട് പിടിച്ചു തൂവാലയെറിഞ്ഞു ബുക്ക് ചെയ്തു   ചാടിക്കേറി സീറ്റിലിരിക്കും .  കുഞ്ഞിനെയുമെടുത്തു ആകെയുള്ള  ഒഴിഞ്ഞ സീറ്റിനടുത്തു ഞാൻ എത്തിയപ്പോൾ അതിലൊരു തൂവാല .പുറകിൽ നിന്നൊരു ചെറുപ്പക്കാരൻ എന്നെ പിടിച്ചു വലിച്ചു പറയുകയാണ്, "ചേട്ടാ അതെന്റെ ന്റെ സീറ്റാ ,എന്റെ തൂവാലയാ " .ബസാണെങ്കിൽ ഇളകിത്തുടങ്ങി .കുനിഞ്ഞു ഇടതു കൈ കൊണ്ട് തൂവാല മാറ്റി ഞാനും കുഞ്ഞും ഇരുന്നു.തൂവാല പുറകിൽ നിന്നയാൾക്കു കൊടുത്തപ്പോൾ വാങ്ങിയില്ല .ഞാനതു പതുക്കെ ബസിൽ ഇട്ടു .ഉടൻ അയാൾ ശബ്ദമുയർത്തി ."എന്റെ തൂവാല എന്തിനാണ് താഴെയിട്ടത് ? ""ഞാൻ ബുക്ക് ചെയ്ത സീറ്റല്ലേ" . "തൂവാല മാറ്റിയിട്ടത് ശരിയല്ല" .എന്നിങ്ങനെ പോയി വാദഗതി .വാഗ്‌വാദം കുറേനേരം നീണ്ടു നിന്നു .സഹയാത്രികർ പലരും മൗനം .കണ്ടക്ടറും മൗനം .യാത്രക്കാരിൽ ചിലർ ചെറുപ്പക്കാരന്റെ പക്ഷം പിടിക്കാനും കൂടി ."ബുക്ക് ചെയ്ത സീറ്റല്ലേ" , "തൂവാല എന്തിനാണ് താഴെയിട്ടത് ?" ഇ തിലും ഭേദം കുഞ്ഞിനെയുമെടുത്തു ബസിൽ നിൽക്കുന്നതായിരുന്നു എനിക്ക് തോന്നിത്തുടങ്ങിയ സമയം ,ബസിലുണ്ടായിരുന്ന , എന്റെ പരിചയക്കാരനായ ഒരു അദ്ധ്യാപകൻ ഇടപെട്ടു ചെറുപ്പക്കാരനെ സമാധാനിപ്പിച്ചു .സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുത്തു .അദ്ദേഹം നിലത്തു വീണ തൂവാല എടുത്തു കുടഞ്ഞു എന്നെ ഒന്ന് അമർത്തി നോക്കി ആ ചെറുപ്പക്കാരന്റെ കൈയിൽ തിരിച്ചേൽപ്പിച്ചു .ഞങ്ങൾ രണ്ട് പേരോടും വിശേഷങ്ങൾ ചോദിച്ച ശേഷം തൊട്ടടുത്ത സ്റ്റോപ്പിൽ അദ്ദേഹം ഇറങ്ങുകയും ചെയ്തു . ബസ്   നഗരത്തിലേക്ക്  സമാധാനപൂർവം മുന്നോട്ടു നീങ്ങുകയും ചെയ്തു .മിക്ക സ്റ്റോപ്പുകളിലും തടി മിടുക്കും സ്വാർത്ഥത യും ഉള്ളവർ തള്ളിക്കയറുകയും സീറ്റ് പിടിക്കുകയും ദുർബലരും ബുദ്ധി കുറഞ്ഞവരും പ്രായം ചെന്നവരും അവശരും ഒക്കെ നിൽക്കേണ്ടി വരികയും ചെയ്തു പോന്നു  .ഈ തള്ളി ക്കയറ്റം ഇന്നും തുടരുകയാണ് .ക്യു നില്ക്കാൻ മലയാളി പഠിച്ചിട്ടില്ല .ആശു പത്രികളിലും ,മീൻ കടയിലും ,സൂപ്പർമാർക്കറ്റിലും , എന്തിനു പാല് വാങ്ങുന്ന ദിക്കിൽപോലും മലയാളി തള്ളിക്കയറുകയാണ് .

രാവിലെ മോഹനൻ വക്കീൽ പറഞ്ഞതു ഒടുവള്ളി ആശുപത്രിയിൽ നടന്ന തള്ളിക്കയറ്റത്തെക്കുറിച്ചാണ്   . മകളെ പൂച്ച കടിച്ചതാണ് .പേ വിഷ വാക്‌സിൻ കുത്തിവെപ്പു എടുക്കാൻ പോയി  .ആശുപത്രിയിൽ സാമൂഹ്യ അകലം പാലിക്കാനായി വെള്ള പെയിന്റടിച്ച വൃത്തങ്ങൾ വരച്ചതിൽ മൂന്നാമനായി  വക്കീൽ ൽ നിന്നു .പിന്നീട് വന്ന ബസ്സിൽ ഇറങ്ങിയവർ ,കാറിൽ വരുന്നവർ,ഓട്ടോയിൽ വന്നവർ  ഒക്കെ കൂട്ടമായി വന്നു തള്ളിക്കയറി മുന്നിൽ കൗണ്ടറിനടുത്തു കൂടി നിൽപ്പ് തുടങ്ങി .ഇവരൊക്കെ പോയിട്ടാണ് വരി നിന്ന ബുദ്ധിശൂന്യർക്കു ചികിത്സ കിട്ടുന്നത് .കോവിഡ് കൈപ്പറ്റാനായി മലയാളി രോഗികൾ തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ്.

കോവിഡ് കാലത്തിനു മുൻപ് ഓഡിറ്റോറിയിൽ നടന്ന കല്യാണ സദ്യകൾ ഓർമയുണ്ടോ ? സദ്യ നടക്കുന്ന ഹാളിൽ ഒരു പ്രത്യേക സാമർഥ്യത്തോടെ, തള്ളമാരെയും കുഞ്ഞുങ്ങളെ എടുത്തു നിന്ന മനുഷ്യരെയും പ്രായമായവരെയും വശത്തേക്ക്  തള്ളി മാറ്റി ,  ഇരച്ചു കയറി ,സീറ്റ് പിടിച്ചു  .മേശക്കടിയിൽ കൈ കഴുകി ,മൂക്കറ്റം തട്ടിവിടാൻ  ,തടി മിടുക്കും ആർത്തിയും ഉള്ള  നമ്മൾ മലയാളികൾക്കു ഒരു വല്ലാത്ത  അഭിനിവേശമാണ് .കല്യാണം നടന്നോ ആവോ .ആർക്കറിയാം .സദ്യ ഉണ്ണാൻ കാണിക്കുന്ന ആ വൃത്തികെട്ട ഒരു അഭിനിവേശത്തോടെ ,അടഞ്ഞ ശ്രീകോവിലുകൾക്കു മുൻപിൽ കാണിച്ച ദിവ്യമായ സ്വാർത്ഥതയോടെ ,കോവിഡ് കൈപ്പറ്റാനായി മലയാളി സുഹൃത്തുക്കൾ ഹോട്ടലുകളിലും ബാറിലും മാളിലും മീൻകടകളിലും  പാൽക്കാരുടെയടുത്തും    ആധാരമെഴുത്തുകാരനടുത്തും തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ്.

തള്ളിക്കയറുന്ന ഭക്തരെ കോവിഡ് അനുഗ്രഹിക്കുക തന്നെ ചെയ്യും .സർക്കാരിന്റെ പ്രതിരോധം പൊട്ടിപൊളിഞ്ഞേ എന്ന് നമുക്ക് അട്ടഹസിക്കാം .












Thursday, July 30, 2020

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത 2020 ജൂലൈ 31

2020 ജൂലൈ 31 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
2020 ജൂലൈ 30 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്.
2020 ജൂലൈ 31 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.
2020 ഓഗസ്റ്റ് 1 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
2020 ഓഗസ്റ്റ് 2 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
2020 ഓഗസ്റ്റ് 3 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച സാഹചര്യത്തിൽ ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Tuesday, July 28, 2020

കാറ്റിനും മഴയ്ക്കും സാധ്യത

*Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)*
പുറപ്പെടുവിച്ച സമയം: 9.30 PM 28.07.2020
അടുത്ത 3 മണിക്കൂറിനിടെ മലപ്പുറം, കോഴിക്കോട്, കാസറഗോഡ്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Nowcast dated 28.07.2020
Time of issue 21 30 HRS IST (Valid for next 3 hours):
Thunderstorm with wind speed reaching 40 kmph in gusts accompanied by moderate rainfall is very likely to occur at one or two places in Malappuram, Kozhikode, Kasaragod, Wayanad and Kannur districts.

*IMD-KSDMA*

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴയ്ക്ക് സാധ്യത 

Sunday, July 5, 2020

RAIN TODAY 06072020

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
തീരങ്ങളിൽ മണിക്കൂറിൽ 55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനുംകടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.-CREDITS TO 24 NEWS

Saturday, June 27, 2020

#കോവിഡ്19മുന്നറിയിപ്പ്.


#കോവിഡ്19മുന്നറിയിപ്പ്.

കേരളത്തിൽ കോവിഡ് സമൂഹ വ്യാപനം 2% ത്തോളം എന്ന സൂചനയുള്ളതിനാൽ പൊതു ഇടങ്ങളിൽ മാത്രമല്ല, വീടുകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു.....!

👉 കഴിവതും വീട്ടിൽ നിന്ന് ഇറങ്ങി പൊതു സ്ഥലങ്ങളിൽ പോകരുത്.

👉പുറത്തു നിന്ന് വന്നവർ സ്വയം അണുനാശനം നടത്തി മാത്രം വീട്ടിലെ വസ്തുക്കളിൽ സ്പർശിക്കുക.

👉പൊതു വാഹനങ്ങളിലെ യാത്രക്ക് സമൂഹ വ്യാപന വേളയിൽ രോഗ സാധ്യതയേറെയുണ്ട്...
ഇവർ വീട്ടിൽ തിരിച്ചെത്തിയാൽ ധരിച്ചവസ്ത്രം അലക്കാനായി പുറത്തേക്ക് മാറ്റി സോപ്പുപയോഗിച്ച് കുളിച്ച ശേഷം മാത്രം ഇരിപ്പടങ്ങളുപയോഗിക്കുക.

👉പുറത്തു നിന്ന് വാങ്ങിയ സാധനങ്ങൾ പൊതികൾ മാറ്റി സൂക്ഷിക്കുക. കഴുകാവുന്നവ സോപ്പിൽ കഴുകി എടുത്തു വെക്കാം.

👉ഫ്രിഡ്ജിൽ വെക്കുന്ന സ്റ്റീൽ പാത്രങ്ങൾ സോപ്പിട്ട് കഴുകി മാത്രം വെക്കുക.

👉വീടുകളിൽ എല്ലാ കൂടിച്ചേരലുകളും ആഘോഷങ്ങളും ഒഴിവാക്കുക. ചടങ്ങുകളും പറ്റുമെങ്കിൽ ഒഴിവാക്കുകയോ നാമമാത്രമായി മിതപ്പെടുത്തുകയോ ചെയ്യുക

👉ബന്ധു ഗൃഹസന്ദർശനം ഒഴിവാക്കുക.

👉ആരാധനാലയങ്ങളിൽ പോകാതിരിക്കുക.

👉വിവാഹസ്ഥലം, മരണവീടുകൾ എന്നിവിടങ്ങളിൽ കുട്ടികളും 60 കഴിഞ്ഞ വരും പോകരുത്.

👉28 ദിവസത്തെ ക്വാറണ്ടയിനിലുള്ളവർ മുറിക്ക് പുറത്തിറങ്ങുന്നത് കുറ്റകരമാണ്.

👉അനിവാര്യ ഘട്ടങ്ങളിൽ മാത്രം വീടിന് പുറത്തിറങ്ങുക.സമൂഹ വ്യാപന സൂചനയുള്ളതിനാൽ ഓരോ യാത്രയിലും അപകടം പതിയിരിക്കുന്നു......

#അനുസരിക്കുക
#എല്ലാംനമുക്ക്വേണ്ടിയാണ്...
#പുറത്ത്_പോകുമ്പോൾ
#മാസ്ക്_ധരിക്കുക
#സാമൂഹികഅകലംപാലിക്കുക


ശ്രദ്ധിക്കുക
____

1. കൊറോണ നിങ്ങളുടെ അടുത്തേക്ക് വരികയാണ്.
2. ആദ്യം മെല്ലെ,  പിന്നെ അതിവേഗതയിൽ. അങ്ങനെയാണതിന്റെ വരവ്.
3. കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ. 
4. എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ എത്രയോ മടങ്ങാണ് യഥാർത്ഥ കണക്കുകൾ.
5. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് അധികമൊന്നും ചെയ്യാനാവില്ല.
6. വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, ഓക്സിജൻ സിലിണ്ടറിന് വരി നിൽക്കും നമ്മൾ.
7. ആരോഗ്യ പ്രവർത്തകർ അവരും തളർന്നു വീഴും;
8. തടയാനുള്ള ഏറ്റവും നല്ല  വഴി: Social Distancing. (സാമൂഹ്യ അകലം പാലിക്കൽ). അത് മാത്രമാണ് പോംവഴി...
9. ഇത് ചെയ്തപ്പോഴാണ് ചൈന രക്ഷപ്പെട്ടു തുടങ്ങിയത്.
10. ഇതാദ്യമേ ചെയ്തതുകൊണ്ടാണ് തായ്‌വാൻ അപകടത്തിൽ പെടാതിരുന്നത്. ഇത് ചെയ്തതുകൊണ്ടാണ് ജപ്പാനും, സിംഗപ്പൂരും, തായ്‌ലാൻഡും സെയ്ഫ് ആയിരിക്കുന്നത്.
11. Social Distancing നാളെ മുതൽ പോരാ.. അകലം പാലിക്കൽ ഇന്നു മുതൽ വേണം. ഈ നിമിഷം മുതൽ.
-ഇത് മാത്രമാണ്, ഇത് തന്നെയാണ് ഇപ്പോൾ ചെയ്യാനുള്ള ഒരേ ഒരു കാര്യം.
...
മൂന്ന് പേരിൽ നിന്ന് മൂവായിരം പേരിലെത്താൻ മൂന്ന് നാല് ദിവസം മതി.
മൂന്ന് പേരെ ഐസോലൈറ്റ് ചെയ്ത്, ചികിൽസിച്ച് സ്റ്റേബിളാക്കാൻ മൂന്ന് നാല് ദിവസം മതി.
...
അതുകൊണ്ട്
എല്ലാവരും കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുക... !!!
ചെറിയ കൂട്ടം പോലും ഒഴിവാക്കുക...
😷പരിപാടികൾക്ക് ക്ഷണിക്കുന്നവരോട്  " സോറി " എന്ന് പറയാൻ മടിക്കരുത്.. മാനവരാശിയുടെ രക്ഷക്കായി സഹകരിക്കുക..🖤

ദയവായീ ഷെയര്‍ ചെയ്യ്ത് എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക.
,,,
എല്ലാ ഗ്രൂപ്പിലും ഇടുക
,,,,,,,, ഇനി അങ്ങോട്ട് വളരെ  ജാഗ്രത വേണം അതുകൊണ്ടാണ് ഈ ഗ്രൂപ്പിലും ഇട്ടത്
,,, നമ്മുടെ അടുത്ത പ്രദേശങ്ങളിൽ എല്ലാം കൂടി വരുകയാണ്.
     ####ജാഗ്രത മതി.....
        ആശങ്ക വേണ്ട ####
           

         
🙏🙏🙏🙏🙏🙏🙏🙏🙏🙏