.യു എസ് എ യിലെ കെൻറുകി സ്പൈ നൽ കോഡ് ഇൻജറി റിസർച്ച് സെൻററിലെ ഗവേഷകർ നട്ടെല്ലിന് തകരാറു സംഭവിച്ച് തളർന്നവരെ വീണ്ടും നടത്തിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. സുഷുമ്നാ നാഡിക്ക് തകരാറ് സംഭവിച്ചിടത്തെ മിക്കവാറും ന്യൂറോ ൺ കോശങ്ങൾ നശിച്ചിരിക്കുമെങ്കിലും ആ സ്ഥാനത്തിനു താഴെ ദശലക്ഷക്കണക്കിന് ന്യൂറോണുകൾ ആരോഗ്യത്തോടെയുണ്ടാകുമെന്നും അവക്ക് വീണ്ടും പഠിക്കാനും തീരുമാനങ്ങളെടുക്കാനും തലച്ചോറുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള കഴിവുണ്ടായിരിക്കുമെന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകു ന്ന ഡോക്ടർ സൂസൻ ഹർകിമ പറയുന്നത്. നട്ടെല്ലിൽ സൂക്ഷ്മമായ വൈദ്യുത സ്റ്റിമുലേറ്ററുകൾ സ്ഥാപിച്ച് തലച്ചോറുമായി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞ, പൂർണമായും ചലനശേഷി നഷ്ടപ്പെട്ട ഒരു രോഗി ,തന്റെ കാൽവിരലുകൾ അനക്കാൻ തുടങ്ങിയത് അൽഭുതത്തോടെയാണ് ഈ ഗവേഷകർ കണ്ടെത്തിയത്.ഈ യാദൃച്ഛിക സംഭവത്തെ തുടർന്ന് ആ രോഗിയിലും അതേ അവസ്ഥയിലുള്ള മറ്റു മൂന്നു രോഗികളിലും ശ്രദ്ധാപൂർവം ചികിത്സ തുടരുകയും ചെയ്യുന്നു. ആദ്യം നിൽക്കാനും പിന്നെ ചുവടുകൾ വെക്കാനും പരീശീലനം നൽകി വരുന്നു. അവരിൽ രണ്ടു പേർ ഇപ്പോൾ താങ്ങു യന്ത്രങ്ങളുടെ സഹായത്തോടെ, സ്വന്തം ഇഷ്ടപ്രകാരം നടക്കാൻ തുടങ്ങിയിട്ടുമുണ്ട് (അവലംബം_ റീഡേഴ്സ് ഡൈജസ്റ്റ്, മെയ് 2019.; ഈ ചികിത്സാരീതി എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിലും ലഭ്യമാകട്ടെ. മന:ശക്തിയുടേയും അതിജീവന കരുത്തിന്റെയും ത്രസിപ്പിക്കുന്ന പ്രതീകങ്ങളായ നവാസ് കമ്പല്ലൂരിനെ പോലെയുള്ളവർക്ക് ഉപകരിക്കട്ടെ. അമേരിക്കയിൽ ജോലി ചെയ്യുന്ന കാസർഗോഡ് നിവാസികൾ ഈ ചികിത്സ ഇത്തരം പോരാളികൾക്ക് ലഭ്യമാക്കാനുള്ള സാധ്യത അന്വേഷിക്കട്ടെ_CKR)
http://louisville.edu/kscirc/news/dr-angeli-ted-talk-how-we-helped-paralyzed-people-to-walk-again
To learn more about Dr. Susan Harkema’s research or to inquire about participating in a clinical trail – email at KSCIRC@louisville.edu or phone: 502-582-7676.
for more details go to http://louisville.edu/kscirc