ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, May 22, 2020

പൊതുഗതാഗതം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🚦

 പൊതുഗതാഗതം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🚦

🚍ബസ്സിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഓരോ യാത്രകള്‍ക്ക് മുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

🚍യാത്രകള്‍ക്കിടയില്‍ ജീവനക്കാര്‍ നിശ്ചിത ഇടവേളകളിൽ കൈകള്‍ 70% ആൽക്കഹോൾ ഉള്ള ഹാന്‍ഡ്‌ റബ് ഉപയോഗിച്ച് വൃത്തിയാക്കണം.

🚍 യാത്രക്കാർ ബസ്സിൽ കയറുന്നതിനുമുമ്പും ഇറങ്ങിയ ശേഷവും 70% ആൾക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

🚍 ബസ്സിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കാൻ ശ്രദ്ധിക്കുക. അല്പം സമയമെടുത്താണെങ്കിലും രണ്ടു മീറ്ററിൽ കൂടുതൽ ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെ കയറാനും ഇറങ്ങാനും ശ്രമിക്കുക.

🚍 ബസ്സിൽ കയറാൻ വേണ്ടി ഒരു വാതിലും ഇറങ്ങാൻ വേണ്ടി മറ്റൊരു വാതിൽ ഉപയോഗിക്കുക. ഉദാഹരണമായി കയറാൻ വേണ്ടി എല്ലാവരും പിൻവാതിലും ഇറങ്ങാൻ വേണ്ടി മുൻവാതിലും ഉപയോഗിക്കുക.

🚍ജീവനക്കാരും യാത്രക്കാരും വായും മൂക്കും പൂർണമായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കണം. സംസാരിക്കാനായി മാസ്ക് താഴ്ത്തി വയ്ക്കുന്ന പ്രവണത നല്ലതല്ല.

🚍ആളുകളെ കുത്തി നിറച്ചു കൊണ്ട് പോകുന്നത് കര്‍ശനമായി ഒഴിവാക്കുക.

🚍സീറ്റുകള്‍ നിറഞ്ഞു കവിയുന്ന അവസ്ഥ ഒഴിവാക്കണം. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആണെങ്കിൽ നടുക്ക് ഗ്യാപ്പ് ഇടുന്നത് നന്നാവും. രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരാൾ മാത്രം യാത്ര ചെയ്യുന്നതാണ് നല്ലത്. സാധിക്കുമെങ്കിൽ ഒരു സീറ്റിൽ ഒരാൾ മാത്രം ഇരിക്കുന്നതാണ് നല്ലത്. അതു പക്ഷേ പ്രായോഗികമാണോ എന്ന് അറിയില്ല.

🚍 ഇപ്പോഴത്തെ സാഹചര്യത്തിൽ ബസിൽ നിന്നു കൊണ്ടുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

🚍കഴിവതും യാത്രക്കാരുമായി അടുത്ത് നിൽക്കാതിരിക്കുക, സാധ്യമായ ദൂരം പാലിക്കുക.

🚍പനി, ചുമ, ജലദോഷം, ശ്വാസതടസ്സം, എന്നിവ ഉള്ള ജീവനക്കാരും പൊതുജനങ്ങളും  നിര്‍ബന്ധമായും യാത്ര ഒഴിവാക്കുക.

🚍യാത്രകള്‍ക്കിടയില്‍ പൊതുജനങ്ങള്‍ ഛര്‍ദ്ദിക്കുക, ചുമച്ചു കഫം തുപ്പുക, എന്നിവ ഉണ്ടായാല്‍ ഉടൻ തന്നെ ബ്ലീച് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക, അല്ലാത്ത പക്ഷം രോഗം പകരാന്‍ ഉള്ള സാധ്യത ഉണ്ട്.

🚍വാഹനങ്ങള്‍ കഴുകി വൃത്തിയാക്കുമ്പോള്‍ 3 ലെയർ സർജിക്കൽ മാസ്കും, പ്ലാസ്റ്റിക് ഏപ്രണും, കയ്യുറകളും, കണ്ണടയും ഉപയോഗിക്കുക.

🚍രോഗാണു വ്യാപന സാധ്യത ഒഴിവാക്കാൻ വൃത്തിയാക്കാൻ 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിക്കാം.

🚍സീറ്റുകൾ പോല്ലുള്ള ബസിനുള്ളിലെ ഭാഗങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. അതിനു ശേഷം വാഹനത്തിന്റെ എല്ലാ വാതിലുകളും ജനലുകളും തുറന്നിടുക.

🚍ഓരോ യാത്രയ്ക്ക് ശേഷവും റെയിലുകള്‍, കൈപിടികള്‍, കൈവരികള്‍, സീറ്റുകള്‍ എന്നിവ ബ്ലീച്ച് ലായനി ഉപയോഗിച്ച് തുടച്ചാൽ നന്നായിരിക്കും.

🚍ഉപയോഗ ശേഷം സർജിക്കൽ മാസ്ക് ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യുക, പുനരുപയോഗിക്കരുത്. ബ്ലീച്ച് ലായനിയില്‍ മുക്കി വച്ച് അര മണിക്കൂറിനു ശേഷം ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യണം. പുനരുപയോഗിക്കുന്ന മാസ്ക് ആണെങ്കില്‍ ബ്ലീച് ലായനിയിൽ അര മണിക്കൂര്‍ മുക്കി വച്ച് കഴുകി ഉണക്കി ഉപയോഗിക്കാം.

🚍പണം കൈകാര്യം ചെയ്യുന്ന കണ്ടക്ടര്‍ കയ്യുറകള്‍ ധരിക്കുന്നത് നല്ലതാകും. പക്ഷേ കൈയുറകൾ ധരിച്ചു കൊണ്ട് ഒരു കാരണവശാലും സ്വന്തം മുഖത്ത് സ്പർശിക്കാൻ പാടില്ല. കൈയുറകൾ ഉപയോഗിക്കുകയാണെങ്കിൽ ഓരോ ട്രിപ്പിന് ശേഷവും മാറ്റുക; പുനരുപയോഗം പാടില്ല.

🚍 പണത്തിനു പകരം റീചാർജ് ചെയ്തു ഉപയോഗിക്കാവുന്ന പ്രീപെയ്ഡ് യാത്രാ കാർഡുകൾ വ്യാപകമായി നടപ്പിലാക്കുന്നത് നന്നായിരിക്കും.

തയ്യാറാക്കിയത്: ഇൻഫോ ക്ലിനിക്

ശാരീരിക അകലം -
സാമൂഹിക ഒരുമ
covetodesk@gmail.com
#CoVetokssp379

സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ; 42 പേർക്ക് കൂടി കോവിഡ്

Friday May 22, 2020

തിരുവനന്തപുരം
സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ 12
കാസർകോട് 7
പാലക്കാട് 5
കോഴിക്കോട് 5
തൃശൂർ 4
മലപ്പുറം 4
കോട്ടയം 2
കൊല്ലം 1
പത്തനംതിട്ട 1
വയനാട് 1
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്‌‌നാട്ടിൽ നിന്നും വന്ന ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 17 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപ്പെട്ടത്. കോഴിക്കോട് രോഗം ബാധിച്ചത് ഹെൽത്ത് വർക്കർക്കാണ്.

രണ്ടുപേർ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് നിലവിൽ 216 കോവിഡ് രോഗികളാണുള്ളത്.
****************************************************************************



മുഖം പ്രിന്റ് ചെയ്ത "മാസ്ക് " contact details

ഏറ്റുമാനൂരിൽ  ബീന സ്റ്റുഡിയോയിൽ  ചെന്നാൽ നിങ്ങളുടെ മുഖം പ്രിന്റ് ചെയ്ത "മാസ്ക് " കിട്ടും  ആൾക്കാർക്ക് നമ്മൾ ആരാണെന്ന് അറിയുകയും  ചെയ്യാം  60 രൂപയും  ഫോട്ടോയും  മതി

contact details

.0481 253 5270  /  9946722277 

beenalasertech@gmail.com

Beena Building, Near SBT ATM, M.C Road, Ettumanoor, Kottayam, Kerala 686631 

എസ്എസ്എല്‍സി മുന്നൊരുക്കങ്ങള്‍.

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ പരീക്ഷകൾക്കുള്ള മുന്നൊരുക്കങ്ങള്‍.

📌 കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ

📌 മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം

📌 കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടം

📌 ഹോം ക്വാറന്‍റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ വരുന്നവർക്ക് പ്രത്യേക സൗകര്യം.

📌 എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും.

📌 അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധം

📌 ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും.

📌 പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു

📌 പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും അണുവിമുക്തമാക്കും.

📌 എല്ലാ സ്കൂളുകളിലും  സാനിറ്റൈസറും, സോപ്പും

📌 പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാസ്ക്ക്.

📌 പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ചോദ്യ പേപ്പറുകള്‍  ബന്ധപ്പെട്ട  വിദ്യാലയങ്ങളില്‍ എത്തിക്കും.

📌 ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ക്രമീകരണങ്ങള്‍ ആയി

📌 ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവർക്ക്  പിന്നീട് അവസരം. അവർക്കായി സേ പരീക്ഷയ്ക്കൊപ്പം റഗുലര്‍ പരീക്ഷ.

📌 പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വിദ്യാഭ്യാസ ഉപഡയറകടര്‍ ഓഫീസുകളിലും വാര്‍ റൂമുകള്‍.

ശാരീരിക അകലം -
സാമൂഹിക ഒരുമ
covetodesk@gmail.com
#CoVetokssp383

വെന്റിലേറ്ററിൽ കിടക്കുന്നത് സുഖമുള്ള ഏർപ്പാടാണോ..?

വെന്റിലേറ്ററിൽ കിടക്കുന്നത് സുഖമുള്ള ഏർപ്പാടാണോ..?
നഴ്സിന്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ

എന്താണു വെൻ്റിലേറ്റർ ? 

തങ്ങളുടെ സാധാരണ ജോലികളിലേക്കും ജീവിതത്തിലേക്കും എന്നും ഓടുവാൻ വെമ്പുന്നവർ ഒരു ദിവസം വെൻ്റിലേറ്ററിൽ ആയി എന്നു കേട്ടാൽ അതിന്റെ അർത്ഥം  മനസ്സിലാക്കിയിട്ടില്ലാത്തവർ അറിയുവാൻ വേണ്ടിയാണ് ഞാൻ പറയുന്നത്
ഞാൻ കോവിഡ് ഡിപ്പാർട്ട്‌മെന്റ്, വെന്റിലേറ്റർ സെക്ഷനിൽ ജോലി ചെയ്യുന്ന നഴ്‌സാണ്

വെൻ്റിലേറ്റർ എന്നാൽ നിങ്ങളുടെ മൂക്കിലോ വായിലോ ഓക്സിജൻ തരുവാൻ ഘടിപ്പിക്കുന്ന ഒരു കുഴൽ അല്ല
നിങ്ങൾക്കു അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാൻ കഴിയും എന്നു കരുതരുത്

Covid-19 നു ഘടിപ്പിക്കുന്ന വെൻ്റിലേറ്റർ നിങ്ങളുടെ തൊണ്ടയിലൂടെ ശ്വാസകോശത്തിൻ്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ് അനസ്തേഷ്യാ കൊടുത്താണ് ഇതു ഘടിപ്പിക്കുന്നത്. അഥവാ നിങ്ങളെ ബോധം കെടുത്തിയാണ് ചെയ്യുന്നത് നിങ്ങൾ ആരോഗ്യത്തിലേക്കു തിരികെ എത്തുംവരെയോ മരിക്കുന്നതു വരെയോ ഈ കുഴൽ സംവിധാനം  മാറ്റുകയില്ല രണ്ടു മൂന്നാഴ്ചകളോളം ഒരു ചലനവുമില്ലാതെ ശ്വസന യന്ത്രത്തിൻ്റെ താളത്തിനൊത്ത് മാത്രം ചലിക്കുന്ന ഒരു ശ്വാസകോശവുമായി കിടക്കണം
അഥവാ നിങ്ങളുടെ ശ്വാസകോശമാണ് വെന്റിലേറ്റർ മെഷീൻ..നിങ്ങൾക്ക് സംസാരിക്കാൻ കഴിയില്ല ഭക്ഷണം കഴിക്കാനോ വെള്ളമിറക്കാനോ കഴിയില്ല സ്വഭാവീകമായ ഒരു ചലനവുമില്ലാതെ കിടക്കണം. യന്ത്രം ചലിക്കുന്നതു കൊണ്ടു മാത്രം ജീവൻ നിലനില്ക്കുന്നു അങ്ങിനെ മനസ്സിലാക്കിയാൽ മതി......

വേദനാസംഹാരികളും pain killer medicine മരവിപ്പുണ്ടാക്കുന്ന മരുന്നുകളും ഇടക്കിടെ തരും വേദനയും അസ്വസ്ഥതയും കുറക്കാൻ അത്രയേ ഡോക്ടർക്കും നഴ്സിനും കഴിയൂ അതൊരു കൃത്രിമ നിർജീവാവസ്ഥ ( coma)പോലെയാണ്
20 ദിവസം ഈ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് തൻ്റെ പേശികളുടെ ബലം നാല്പതു ശതമാനം ക്ഷയിക്കും വായ് തൊണ്ട ശബ്ദം ഇവക്ക മാന്ദ്യവും മരവിപ്പും ഉണ്ടാകും അതോടൊപ്പം ഹൃദയത്തിനും ശ്വസന നാളങ്ങൾക്കും ഒക്കെ മാന്ദ്യം ഉണ്ടാകും ഇതു കാരണമാണ്  കോവിഡ് 19 ബാധിച്ചവരിൽ, വൃദ്ധരായവർ ഈ ചികിത്സ താങ്ങാനാവാതെ മരിക്കുന്നത്

നാം ഇന്ന് ഈ കപ്പലിലാണ് അതു കൊണ്ട് ഈ അവസ്ഥയിലേക്ക് എത്തിപ്പെടാതെ ശരീരം കാത്തു കൊള്ളുക പരമാവധി സൂക്ഷിക്കുക.വീട്ടിലിരിക്കുക അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം സമൂഹത്തിലേക്ക് ഇറങ്ങുക 
ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പാലിക്കുക.  കോവിഡ് എന്നാൽ ഇതൊരു സാധാരണ വൈറൽ പനിയല്ല. എന്നും മനസ്സിലാക്കുക..

ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകാൻ മൂക്കിലൂടെയോ മറ്റോ  ഘടിപ്പിക്കുന്ന ഒരു കുഴൽ, വയരിൽ നിന്നും പോകുന്നത്  ഒപ്പിയെടുക്കാൻ അരയ്ക്കു ഒരു ബാഗ്, മൂത്രം വീഴാൻ ഘടിപ്പിച്ച ബാഗ്, മരുന്നും ഗ്ലൂക്കോസും നൽകുവാനുള്ള കുഴലുകൾ ഞരമ്പിൽ, സദാ നിങ്ങളുടെ രക്തസമ്മർദ്ദവും മറ്റും നോക്കിക്കൊണ്ടിരിക്കുന്ന A line മാപിനികൾ...കൈകാലുകളുടെയും മറ്റും ചലനം സാധാരണ നിലയിൽ നിലനിർത്തുവാനും മറ്റും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും, ഇടക്കിടെ ശരീരത്തിൻ്റെ 104 ഡിഗ്രി പനി കുറക്കുവാൻ നിങ്ങൾ കിടക്കുന്ന കിടക്കയുടെ അറകളിലേക്കു ഐസ് വെള്ളം പമ്പു ചെയ്യൽ ഇങ്ങനെ എണ്ണമറ്റ ബദ്ധപ്പാടുകൾ....ഇതൊക്കെ വേണോ? പത്തു പ്രാവശ്യം സ്വയം ചോദിക്കൂ.....

പുറത്തേക്കു പോകും മുമ്പെ മാസ്ക്കും കയ്യുറകളും സാനിറ്റൈസറും വേണ്ടെന്നു വയ്ക്കും മുമ്പ്...ചിന്തിക്കൂ..
വീട്ടിലിരിക്കൂ..സുരക്ഷിതരാകൂ.......
കുടുംബത്തോടൊപ്പം ചേർന്നു നിൽക്കൂ...
നിത്യ ജീവിത പ്രശ്‌നം എല്ലാവർക്കും ഉണ്ട് പുറത്ത് പോവാതെ വയ്യ ജോലി ഇല്ലാതെ ഒന്നും നടക്കില്ല അറിയാം പക്ഷെ സ്വന്തം ശരീരം സൂക്ഷിക്കുക 
ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിച്ച് മുഖം മൂടുക ഏതൊരു സ്ഥാപനത്തിൽ കയറും മുമ്പ് അവിടുത്തെ സാനിട്ടയ്‌സർ ഉപയോഗിച്ച് കൈ കഴുകുക നിങ്ങൾ പോക്കറ്റിൽ ഒരു ചെറിയ സാനിട്ടയ്‌സർ ബോട്ടിൽ കൊണ്ട് നടന്നാലും തെറ്റില്ല സ്വന്തം വാഹനത്തിൽ കരുതുക സ്ത്രീകൾ വാനിറ്റി ബാഗിൽ കൊണ്ട് നടക്കുക
എന്നുംകഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്ക് ആണെങ്കിൽ , എന്നും മാർക്കറ്റിൽ പോയി മാസ്‌ക്ക്  വാങ്ങി സമയം കളയേണ്ട മാസ്‌ക്ക് മുഖത്ത് വച്ചാൽ സോപ്പിട്ട് വെള്ളത്തിൽ കഴുകി വൃത്തിയാക്കും വരെ കൈകൾ കൊണ്ട് മാസ്ക്കിൽ തൊടരുത് അത് daily use mask ആണെങ്കിലും സ്പര്ശിക്കരുത് ഇതൊക്കെ ജീവിതത്തിൽ പാലിക്കുക പുറത്ത് പോയി തിരിച്ചു വന്നാൽ വീട്ടിലെത്തിയാൽ ആദ്യം കൈകൾ സോപ്പിട്ട് കഴുകുക ശേഷം മതി എവിടെയെങ്കിലും തൊടാൻ
മുഖത്തെ മാസ്‌ക്ക് കഴുകുക മറ്റുള്ളവർ സ്പര്ശിക്കാത്ത ഭാഗത്ത് വെക്കുക ഇനിയുള്ള ജീവിതം നാം അങ്ങിനെ മാറ്റം വേണ്ടി വരും

കോവിഡ് ഏതായാലും കുറെ കാലം ഭൂമിയിൽ ഉണ്ടാവും..എന്നാണ് ലോക ആരോഗ്യ സംഘടന. അതിനാൽ കോവിഡ് നമ്മുടെ ജീവിതത്തിന് അനുസരിച്ചു മാറില്ല..
നാം കോവിഡിന്റെ ഗതിക്ക് അനുസരിച്ച് ജീവിതത്തിൽ, ചുറ്റുപാടിൽ, സാഹചര്യത്തിൽ ജീവിത ശൈലി മാറ്റുക

ഇനി ചിന്തിക്കൂ...
വെന്റിലേറ്ററിൽ ഒരു മിനിറ്റ് കിടക്കുന്ന ജീവിതം ആസ്വാദ്യകരമാണോ അല്ലയോ എന്ന്...?  ക്വാറന്റായിൻ കേന്ദ്രത്തിൽ നാം തളക്കപ്പെടുന്നത് നല്ലതിനാണോ അല്ലയോ എന്ന്...

നന്ദിപൂർവ്വം...

ആശുപത്രിയിൽ നിന്നും ഒരു നഴ്‌സ്

മൺസൂൺ (കാലവർഷം) മെയ് 30-31 ന് തുടങ്ങും

മൺസൂൺ (കാലവർഷം) മെയ് 30-31 ന് തുടങ്ങും

23.05.2020 :

May 29 തോടെ ഒരു ന്യൂനമർദ്ദം കന്യാകുമാരിക്കടുത്തായി രൂപപെടുവാനുള്ള എല്ലാ സാഹചര്യവും നിലവിൽ ഉണ്ട്. അത് ഒരു ചുഴലിക്കാറ്റായി മാറുകയോ അല്ലെങ്കിൽ ഒരു ട്രഫ് ആയി നിലനിൽക്കുകയോ ചെയ്യാം. ചുഴലിക്കാറ്റാണെങ്കിൽ ലക്ഷദ്വീപ് വഴി വടക്കോട്ട് സഞ്ചരിക്കുകയും ചെയ്യും. ട്രഫ് ആണെങ്കിൽ അവിടെ തന്നെ നിലകൊള്ളാനാണ് സാധ്യത. ഏതായാലും 28ന് ശേഷം തിരപ്രദേശങ്ങളിൽ മഴക്ക് സാധ്യത ഉണ്ട്. ഒരു പക്ഷേ കാലവർഷം അപ്പോൾ തന്നെ തുടങ്ങാനും ഇത് കാരണമായേക്കാം. ഏതായാലും കുറച്ച് ദിവസം കഴിഞ്ഞാൽ ചിത്രം വ്യക്തമാവും.

അനുകൂലമായാൽ മൺസൂൺ (കാലവർഷം) മെയ് 30-31 ന് തുടങ്ങും

എൻ്റെ മാത്രം നിരീക്ഷണമാണ്. ഔദ്യോഗിക വിവരങ്ങൾക്ക് IMD നോക്കുക.
-GOPAKUMAR,CHENNAI

Wednesday, May 20, 2020

CMDR Fലേക്ക് സ്വരൂപിച്ച തുക ( 25000 രൂ) നൽകി 20052020




20/05/2020 : ഇന്ന് രാവിലെ 10.30 ന് ആലക്കോട് ട്രഷറിയിൽ വെച്ച് നടന്ന ലഘുവായ ഒരു ചടങ്ങിൽ,  പല തുള്ളി പെരുവെള്ളം എന്ന പേരിൽ CMDR Fലേക്ക് നമ്മൾ സ്വരൂപിച്ച തുക ( 25000 രൂ) സുഭാഷ് സാറിന്റെയും  മുൻ ട്രഷറി ഓഫിസറും നമ്മുടെ ഗ്രൂപ്പംഗവുമായ ബാബുസാറിന്റെയും സാന്നിധ്യത്തിൽ ട്രഷറി ഓഫിസർ ശ്രീ ഗോവിന്ദൻ നമ്പൂതിരി സാർ ഏറ്റു വാങ്ങി. ഈ ചടങ്ങിന്  ശ്രീ ഗോവിന്ദൻ സാറിന്റെയും ട്രഷറിയിലെ മറ്റു ജീവനക്കാരുടേയും സജീവമായ സഹകരണം ലഭിക്കുകയുമുണ്ടായി. ഒറ്റനോട്ടത്തിൽ ഇത് ചെറിയൊരു തുകയായി തോന്നാമെങ്കിലും ഒരേ സമയം ഒരു മാസത്തെ ശമ്പളമായും പെൻഷൻ വിഹിതമായും മറ്റു സംഘടനകളുടെ വിഹിതമായും നേരിട്ടു് CMDR Fലേക്കും പതിനായിരം മുതൽ ഒരു ലക്ഷം വരെ ഇതിനകം അടച്ചവരും ദിവസക്കൂലി മുടങ്ങിയ കാലത്തും തൊഴിലാളി സുഹൃത്തുക്കൾ മറ്റു പരിമിതികൾക്കിടയിലും ഒരു ദിവസത്തെ കൂലിയുടെ ഭാഗമായും സന്തോഷപൂർവം തന്ന ചെറുതുകകൾ ( മിനിമം 100 രൂ മുതൽ 1000 രൂ) ചേർന്ന്  ഈ ദുർഘട കാലത്ത് ഇത്രയും തുക സ്വരൂപിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ ഗ്രൂപ്പംഗങ്ങളുടെ  സഹകരണത്തിന്റെയും സമൂഹത്തോടുള്ള ഉത്തരവാദിത്ത ബോധത്തിന്റെയും കോവിഡ് ദുരന്തം വിജയകരമായി മാനേജ് ചെയ്യുന്ന സംസ്ഥാന ഭരണകൂടത്തിലുള്ള വിശ്വാസത്തിന്റെയും പ്രതീകമായി  ഞാൻ കാണുന്നു - CKR

എല്ലാവർക്കും വലിയ നമസ്കാരം. ഇന്നലെ നമ്മുടെ ഗ്രൂപ്പംഗമായ ഒരു തൊഴിലാളി സുഹൃത്ത് ലോക് ഡൗൺ നിയന്ത്രണത്തിനു ശേഷം പണിക്കു പോയി കിട്ടിയ ആദ്യ ദിവസത്തെക്കൂലി നമ്മുടെ ദുരിതാശ്വാസ ശേഖരത്തിലേക്ക് എന്നെ ഏൽപ്പിച്ചു. ഞാനൊരു താങ്ക് യൂ  പറയാൻ ശ്രമിച്ചപ്പോഴേക്കും അദ്ദേഹം പറയുകയാണ്. സാറെന്തിനാണ് താങ്ക് സ് പറയുന്നത് .ഞാൻ ചെയ്യേണ്ട കാര്യമല്ലേ ,ഞാൻ ചെയ്യുന്നത്! ഇതു പറയുമ്പോൾ ആ മുഖത്തെ പ്രകാശവും അഭിമാനവും ഒന്നു കാണണം !   എന്റെ കണ്ണുകൾ നിറയുന്നു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു. ഈ സ്നേഹവും വിശ്വാസവും ഉത്തരവാദിത്ത ബോധവുമാണ് നമ്മുടെ Tips Disaster mngmnt എന്ന ഈ ഗ്രൂപ്പിന്റെ കരുത്ത്. ആ കരുത്തിന്റെ പിൻബലത്തോടെ നിങ്ങളെല്ലാവരും ചേർന്ന്  സ്വരൂപിച്ച 25000 രൂപ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ഏറ്റവും ഉത്തരവാദിത്തോടെയും കാര്യക്ഷമമായും പ്രവർത്തിക്കുന്ന കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  സസന്തോഷം സാഭിമാനം  ആലക്കോട് ട്രഷറി ഓഫിസർ മുഖേന ഇന്ന് സമർപ്പിക്കുകയാണ് .- CKR.

 20/5/20.
PLS CHECK FINAL COLLECTION STATEMENT AND SUGGEST CORRECTIONS ,IF ANY. 

https://drive.google.com/open?id=1qTc6f297YIe0J3VZSlC2SK4o8nwj1Jg0gtdYE074tM8