ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, July 28, 2021

ടിടി കുത്തിവെപ്പ് സ്വീകരിച്ച ഉടനെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മരിക്കുമെന്ന നുണ

 ടെറ്റനസ് വാക്സിൻ (ടിടി കുത്തിവെപ്പ്) സ്വീകരിച്ച ഉടനെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മരിക്കുമെന്ന നുണ പ്രചരണം വാട്സാപ്പിൽ നന്നായി ഓടുന്നുണ്ട്. 


🔴 നൂറു വർഷത്തോളം ചരിത്രമുള്ള വാക്സിനാണ് ടെറ്റനസ് ടോക്സോയ്‌ഡ്‌ എന്ന ടി ടി. ഈ കുത്തിവെപ്പ് എടുക്കാത്ത ആൾക്കാർ ഉണ്ടാവില്ല എന്നുതന്നെ പറയാം. ഡിഫ്തീരിയ, പെർട്ടൂസിസ് വാക്സിനുകൾ ടെറ്റനസ് വാക്സിന് ഒപ്പം പണ്ടു മുതലേ ഡി പി ടി ആയി നൽകിവരുന്നുണ്ട്.


🔴 തൊണ്ണൂറുകളോടെ ഹെപ്പറ്റൈറ്റിസ്-ബി, ഹീമോഫിലസ് ഇൻഫ്ലുവെൻസ വാക്സിനും ഈ കൂടെ ചേർത്തു (പെന്റാവലന്റ് വാക്‌സിൻ).


🔴 ഏതാണ്ട് അഞ്ചു വർഷം മുൻപു മുതൽ ഇൻജക്റ്റബിൾ പോളിയോ വാക്സിൻ കൂടെ ചേർക്കുകയുണ്ടായി (ഹെക്സാവലന്റ് വാക്‌സിൻ).


🔴 ഇതിനൊപ്പം തന്നെ റോട്ടാവൈറസ് വാക്സിൻ, ന്യൂമൊകോക്കൽ വാക്സിൻ, ജപ്പാനീസ് എൻകഫലൈറ്റിസ് വാക്‌സിൻ ഒക്കെ ഒരുമിച്ച് എടുത്താലും പ്രശ്നം ഉള്ളതല്ല. 


🔴 നിലവിലുള്ള ഏതു വാക്സിനൊപ്പവും നൽകാവുന്ന ഒരു വാക്സിനാണ് ഇൻജക്ഷൻ ടി ടി. അത് ഒരേ സമയമോ കുറച്ചു ദിവസങ്ങളുടെ ഇടവേളകളിലോ ആവാം, ഒരു കുഴപ്പവുമില്ല. 


രണ്ടുതരം വാക്സിൻ ഒരേസമയം നൽകുമ്പോൾ വിലയിരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. 


👉 ഒരേസമയം നൽകുമ്പോൾ ഏതെങ്കിലും വാക്സിൻ ഫലപ്രാപ്തി നൽകാതിരിക്കുമോ ? 


👉 രണ്ട് വാക്സിൻ ഒരേസമയം നൽകുമ്പോൾ സുരക്ഷിതത്വ പ്രശ്നങ്ങൾ ഉണ്ടോ ? 


ടെറ്റനസ് വാക്സിൻ വേറെ ഏത് വാക്സിന് ഒപ്പം നൽകിയാലും രണ്ടിന്റെയും ഫലപ്രാപ്തി കുറയുന്നില്ല. സുരക്ഷിതത്വ പ്രശ്നവുമില്ല. 


🔴ഇന്ത്യയിൽ കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള മാർഗ്ഗനിർദേശ പ്രകാരം മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ചവർ രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മതി എന്നാണ്. പുതിയ ഒരു വാക്സിൻ, ബൃഹത്തായ ഒരു പദ്ധതിയുടെ ഭാഗമായി നൽകുമ്പോൾ അങ്ങേയറ്റത്തെ ജാഗ്രത എന്നുള്ള നിലയിൽ രൂപീകരിച്ച നിർദ്ദേശങ്ങൾ ആണിത്. അതിനർത്ഥം മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ച ഉടൻ കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ മരണം സംഭവിക്കും എന്നല്ല.അത് തികച്ചും തെറ്റായ ഒരു ധാരണയാണ്.


ℹ️ സെന്റർ ഫോർ ഡിസിസ് കണ്ട്രോൾ (CDC) ഈ വിഷയത്തിലുള്ള മാർഗ്ഗനിർദേശം പുതുക്കി നൽകിയിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് വാക്‌സിൻ മറ്റേത് വാക്‌സിനോടൊപ്പവും ഒരേ ദിവസം നൽകാവുന്നതാണ്. കുത്തിവയ്പ്പെടുക്കുന്ന ഭാഗത്തെ വേദനയും മറ്റു പ്രശ്നങ്ങളും കുറയ്ക്കാൻ രണ്ടു കുത്തി വയ്പ്പും രണ്ടു ശരീരഭാഗങ്ങളിൽ എടുക്കാവുന്നതാണ്.


ഇത്തരത്തിലുള്ള നുണ പ്രചരണങ്ങളുടെ ഭാഗം ആകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒരു പൗരൻ എന്ന നിലയിൽ ചെയ്യേണ്ടത്. 


എഴുതിയത്: Dr. Purushothaman K. K., Dr. Aswini Ranganath & Jinesh P. S.


Info Clinic 


#ടിടി

#കോവിഡ്_വാക്‌സിൻ

#covidvaccine

#tt

Sunday, July 11, 2021

ഹരി പത്തനാപുരത്തെ കണ്ടുപഠിക്കണം

 

തട്ടിപ്പു മന്ത്രവാദികളെ... നിങ്ങൾ കുറഞ്ഞപക്ഷം ഹരി പത്തനാപുരത്തെയെങ്കിലും കണ്ടുപഠിക്കണം


പല ജാതി അപകടങ്ങൾ-
കന്നിമൂല നോക്കുന്നവർ
സർപ്പദോഷം
ജാതകം എഴുത്തും,
ചൊവ്വ ദോഷവും





Saturday, July 10, 2021

help for cylinder leak- call 1906

 സിലിണ്ടറിന് ചോർച്ച ഉണ്ടെങ്കിൽ  ? 1906 ൽ വിളിക്കുക 

ഒഴിഞ്ഞ ഗ്യാസ്  സിലിണ്ടർ മാറ്റി വയ്ക്കെണ്ടി വന്നു. പുതിയത് ഫിറ്റ്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ സിലിണ്ടറിന് ചോർച്ച ഉണ്ടെന്നു മനസ്സിലായി .റെഗുലേറ്റർ  ഓഫ് ചെയ്തു. ഒന്നോ രണ്ടോ ഏജൻസികളെ വിളിച്ചു, പക്ഷേ ഞായറാഴ്ച ആയതിനാൽ അവർ പ്രതികരിച്ചില്ല. നാളെ (തിങ്കളാഴ്ച ) വരാമെന്നു  അവർ പറഞ്ഞു. എന്തെങ്കിലും അടിയന്തിര നമ്പർ ഉണ്ടോ എന്ന് ആലോചിച്ചു , അതിനാൽ Google പരീക്ഷിച്ചു. ഗൂഗിൾ 1906  വിളിക്കാൻ ആണ് വിവരം നൽകിയത് .വിളിച്ചുനോക്കി. ഒരു സ്ത്രീ ഫോൺ എടുത്ത് ഹിന്ദിയിൽ സംസാരിച്ചു. പ്രശ്നം അവരോടു വിശദീകരിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഒരാൾ വരുമെന്നും ശരിയാക്കിത്തരുമെന്നും   അവർ പറഞ്ഞു. സന്ദർശനത്തിന് നിരക്ക് ഈടാക്കുന്നില്ലെന്നും അതിനാൽ ട്യൂബ് മോശമായില്ലെങ്കിൽ പണം നൽകേണ്ടതില്ലെന്നും അവർ പറഞ്ഞു. അതിശയിപ്പിച്ചുകൊണ്ട് ഒരാൾ  അരമണിക്കൂറിനുള്ളിൽ വരികയും പരിശോധിക്കുകയും സിലിണ്ടറിലേക്ക് ഒരു പുതിയ വാഷർ ഇടുകയും ചെയ്തു. ഇതൊരു ചെറിയ പ്രവർത്തിയാണെന്നു  അദ്ദേഹം പറഞ്ഞു. പ്രതിഫലമൊന്നും അദ്ദേഹം സ്വീകരിച്ചില്ല. കേന്ദ്രസർക്കാരിൽ നിന്ന് സമയത്തിനുള്ളിൽ സേവനം നൽകി. ഒരു മണിക്കൂറിനു ശേഷം യുവതി വീണ്ടും ഫോൺ ചെയ്തു, ശരിയാക്കിയോ എന്ന് അന്വേഷിച്ചു.


നിങ്ങളുടെ അറിയപ്പെടുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ ടെലിഫോൺ നമ്പർ പങ്കിടുക. ഇത് 1906 ആണ്.

ഇത് 24x7 സേവനമാണ്, എല്ലാ എൽ‌പി‌ജി കമ്പനികളെയും ഉൾക്കൊള്ളുന്നു.

നമുക്കെല്ലാവർക്കും ഉപകാരപ്രദമായതുകൊണ്ട്  പങ്കിട്ടതാണ് ......(.From whats app group  "Sivapuram kilikkoode " )

Friday, July 2, 2021

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ‘കാ​തോ​ര്‍​ത്ത് '9447030947

 സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ‘കാ​തോ​ര്‍​ത്ത് '

ബഹു.കേരള മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സമൂഹത്തില്‍


വിവിധ തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കു സ്വന്തം താമസസ്ഥലത്തു നിന്നു തന്നെ ഓണ്‍ലൈനായി കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. ഇതിലൂടെ അവര്‍ക്ക് യാത്രാക്ലേശം, സമയ നഷ്ടം, എന്നിവ ഒഴിവാക്കാവുന്നതോടൊപ്പം അടിയന്തിര പരിഹാരം ലഭ്യമാക്കുവാനും കഴിയുന്നു.

http://kathorthu.wcd.kerala.gov.in/

ക​ണ്ണൂ​ർ: സ്ത്രീ​ക​ളു​ടെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി കേ​ള്‍​ക്കു​ന്ന​തി​നും 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി 'കാ​തോ​ര്‍​ത്ത്'​ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പ​ദ്ധ​തി. 

വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന മ​ഹി​ളാ​ശ​ക്തി കേ​ന്ദ്ര പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച ഡി​സ്ട്രി​ക്ട് ലെ​വ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ വു​മ​ണി​ന്‍റെ (ഡി​എ​ല്‍​സി​ഡ​ബ്ല്യു) മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സേ​വ​നം ആ​വ​ശ്യ​മാ​യ സ്ത്രീ​ക​ള്‍ www.kathorthu.wcd. kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍

 പേ​ര്,

 അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍, 

സേ​വ​നം ആ​വ​ശ്യ​മാ​യ സ​മ​യം 

എ​ന്നി​വ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. 

കൗ​ണ്‍​സ​ലിം​ഗ്, നി​യ​മ സ​ഹാ​യം, പോ​ലീ​സ് സ​ഹാ​യം എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് പോ​ര്‍​ട്ട​ലി​ലൂ​ടെ ല​ഭ്യ​മാ​വു​ക.

ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍

 ലീ​ഗ​ല്‍ ആ​ൻ​ഡ് സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍​സ​ലേ​ഴ്‌​സ്,

സൈ​ക്കോ​ള​ജി​സ്റ്റ്,

 പോ​ലീ​സ് എ​ന്നി​വ​രു​ടെ സേ​വ​നം പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ല​ഭി​ക്കും. 

ഫോ​ണ്‍: 9447030947.

പ്രവര്‍ത്തനം എങ്ങനെ ?

വനിതാ ശിശു വികസന വകുപ്പു മുഖേന നടപ്പാക്കുന്ന മഹിള ശക്തി കേന്ദ്ര പദ്ധതിയിന്‍ കീഴില്‍ ജില്ലാതലത്തില്‍ District Level Centre for Women രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ മേല്‍നോട്ടത്തില്‍ സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് പദ്ധതിയ്ക്കായി പ്രത്യേകം രൂപീകരിച്ച portal – ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും കൗണ്‍സലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ അടിസ്ഥാനമാക്കി തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റ്മാര്‍ക്ക് കൈമാറുകയും അവര്‍ നല്‍കുന്ന സമയം (appointment) പരാതിക്കാരിയെ അറിയിക്കുകയും ആയതു പ്രകാരം ഓണ്‍ലൈന്‍ ആയി കണ്‍സള്‍ട്ടന്റ്മാരുടെ സേവനം അപേക്ഷകക്ക് യഥാസമയം ലഭ്യമാക്കുന്നതുമാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, എന്നിവരുടെ ലിസ്റ്റില്‍ നിന്നും പ്രാപ്തരായ താല്‍പര്യമുള്ളവരുടെ പാനല്‍ തയ്യാറാക്കുകയും ഇവരുടെ വിവരം മഹിളാ ശക്തി കേന്ദ്ര(MSK) മുഖാന്തിരം ലഭ്യമാക്കുകയും സേവനം നല്‍കുകയും ചെയ്യുന്നതാണ്. പോലീസ് സഹായം ആവശ്യമുള്ള പക്ഷം Women cell ന്റെ സേവനം പോർട്ടൽ മുഖേന ലഭിയ്ക്കുന്നതാണ്.

എന്റെ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച്?

നിങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വകുപ്പിന്റെ പാനലില്‍ ഉള്ള ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, പോലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ. നിങ്ങൾക്ക് മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ വിപണനം ചെയ്യാനോ ഞങ്ങൾ ഒരിക്കലും നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ല. കൂടാതെ, നിങ്ങളുടെ സ്വകാര്യ ഡാറ്റകളൊന്നും ഞങ്ങൾ ലൈസൻസ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ല. മൂന്നാം കക്ഷികൾക്ക് അവരുടെ വാണിജ്യപരമായ ഉപയോഗത്തിനായി ഞങ്ങൾ സ്വകാര്യ ഡാറ്റയൊന്നും വിൽക്കുകയോ വിൽക്കുകയോ ചെയ്യില്ല.

സേവനത്തിന് എന്തെങ്കിലും സാങ്കേതിക ആവശ്യമുണ്ടോ?

വീഡിയോ കൺസൾട്ടേഷൻ വഴിയായതിനാൽ, സൂം പോലുള്ള സുരക്ഷിത വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളുള്ള അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. ക്യാമറയും മൈക്കും ഉപയോഗിച്ച് സ്മാർട്ട് ഫോൺ / ലാപ്‌ടോപ്പ് / ഡെസ്‌ക്‌ടോപ്പ് ഉപയോഗിച്ച് മീറ്റിംഗ് നടത്താം.

സേവനത്തിന് എന്തെങ്കിലും ഫീസ് ഉണ്ടോ?

കേരള സർക്കാരിന്റെ വനിതാ സംരക്ഷണ പരിപാടികളുടെ ഭാഗമായി കേരളത്തിലെ താമസക്കാരായ സ്ത്രീകള്‍ക്ക് തികച്ചും സൗജന്യമായിരിക്കും ഈ സേവനം

എന്റെ അപേക്ഷ എങ്ങനെ ട്രാക്കു ചെയ്യാനാകും?

നിങ്ങളുടെ രജിസ്ട്രേഷൻ നടക്കുമ്പോള്‍ തന്നെ നിങ്ങൾക്ക് എസ്എംഎസും ഇമെയിൽ അറിയിപ്പും ലഭിക്കും . കൂടാതെ 48 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് വീഡിയോ കോണ്‍ഫറന്‍സ് തരപ്പെടുത്തിയ SMS അപ്‌ഡേറ്റുകളും ലഭിക്കും.


Thursday, July 1, 2021

രണ്ട് പ്രധാന IRPC പ്രവർത്തനങ്ങൾ

രണ്ട് പ്രധാന IRPC പ്രവർത്തനങ്ങൾ 

അഭിനന്ദനങ്ങൾ !:പ്രിയ സുഹൃത്തുക്കളേ, കൊട്ടയാട് ലോക്കലിന്റെ പരിധിയിൽ താമസിക്കുന്ന ഒരു രോഗിക്ക്  കാലിനുള്ള ഗുരുതരമായ മുറിവു കാരണം യൂറോപ്പിയൻ മാതൃകയിലുള്ള ടോയിലറ്റ് ക്രമീകരണം അടിയന്തിരമായി ഏർപ്പെടുത്താനുള്ള ഒരു നിർദ്ദേശം വന്നിരുന്നു . ഈ ഉദ്ദേശത്തിലേക്ക്  3500-5000 രൂ ചെലവു പ്രതീക്ഷിച്ചിരുന്നു .എന്നാൽ ഇ  തിലേക്കു നമ്മുടെ ഗ്രൂപ്പിൽ നിന്നും   ധനസഹായം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . അതിൻ്റെ  ആവശ്യമില്ലാതെ തന്നെ   ഇതിനു വേണ്ടുന്ന തുക കൂടി  പ്രാദേശികമായി കണ്ടെത്തി ( ഇതിനു പുറമേ , പ്രാദേശികമായിഈ രോഗിയുടെ ചികിത്സാർത്ഥം ഏതാണ്ട് 35000 രൂപയോളം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് )  രോഗിക്ക് വേണ്ടുന്ന അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പാടാക്കിയ സഖാക്കളെയും വളണ്ടിയർ മാരേയും പ്രത്യേകിച്ച് ഈ  പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗണേശൻ , ബൈജു തുടങ്ങിയ IRPC പ്രവർത്തകരെയും   പ്രത്യേകം അഭിനന്ദിക്കുന്നു . - കൺവീനർ 


ഈ പ്രവർത്തനത്തിൽ IRPC  വളണ്ടിയർ കൂടിയായ സൗമ്യ (PHC PERINGOME )യുടെ പങ്കാളിത്തം അഭിനന്ദനമർഹിക്കുന്നു.