ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, April 24, 2021

താങ്ങാനാവില്ല ഇനിയൊരു പിഴവ്

 താങ്ങാനാവില്ല ഇനിയൊരു പിഴവ്

കേന്ദ്രം സ്വന്തംനിലയ്ക്കുംവേണ്ട പരിശ്രമങ്ങൾ നടത്തിയില്ല.

-EDITORIAL,MATHRUBHUMI 25042021

മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുന്നവർക്കുള്ള പ്രാണവായു ഏതെങ്കിലുംവിധത്തിൽ തടസ്സപ്പെടുത്തുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം എവിടെയെത്തിനിൽക്കുകയാണെന്നതിന്റെ സൂചനയാണിത്‌. എക്സിക്യുട്ടീവിന് വേണ്ടവിധം ഉയരാനാവാത്തപ്പോൾ ജുഡീഷ്യറി വൈകാരികമായിത്തന്നെ ഇടപെടുന്നത് ഭരണകൂടത്തിന്റെ മറ്റ് സ്തംഭങ്ങളെ കുലുക്കിയുണർത്തും. ഡൽഹി ഹൈക്കോടതി മാത്രമല്ല ബോംബെ, ഗുജറാത്ത്, മധ്യപ്രദേശ് ഹൈക്കോടതികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് മഹാമാരി നേരിടുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അപ്രാപ്തിയാണ് കാട്ടുന്നതെന്ന് പച്ചയ്ക്കുതന്നെ വ്യക്തമാക്കുകയുണ്ടായി. സുപ്രീംകോടതി സ്വമേധയാ കേസെടുത്തുകഴിഞ്ഞു. രണ്ടാം തരംഗമല്ല, കോവിഡ് സുനാമിയാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും രണ്ടാഴ്ചയ്ക്കകം അതിന്റെ ഭയങ്കരത ഊഹാതീതമായിത്തന്നെ വർധിച്ചേക്കുമെന്നും എന്നിട്ട് നിങ്ങൾ എന്തു മുന്നൊരുക്കമാണ് ചെയ്തതെന്നുമാണ് ഡൽഹി കോടതി ചോദിച്ചത്. ഡൽഹിക്ക് അനുവദിക്കുമെന്നേറ്റ മെഡിക്കൽ ഓക്സിജൻ മുഴുവൻ എപ്പോൾ എത്തിക്കുമെന്നും കോടതി ചോദിച്ചു.

ശാസ്ത്രസാങ്കേതികരംഗത്തും വൈദ്യമേഖലയിലും വിഭവശേഷിയിൽ, വൈദഗ്ധ്യത്തിൽ മറ്റൊരു രാജ്യത്തിനും പിറകിലല്ല ഇന്ത്യ. കോവിഡിന്റെ ഒന്നാം തരംഗമുണ്ടായപ്പോൾത്തന്നെ ഒരു താഴ്ചയും പിന്നെ വലിയ കയറ്റവുമുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകിയതാണ്. കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ചേർന്ന ദേശീയ ഉന്നതാധികാരസമിതി ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ നടപടി നിർദേശിച്ചതാണ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും ഇന്ത്യൻ ഗ്യാസ് അസോസിയേഷന്റെയും സഹായത്തോടെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ലെന്നതാണ് വസ്തുത. കേന്ദ്രം നിർദേശിച്ചതനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രം സ്വന്തംനിലയ്ക്കുംവേണ്ട പരിശ്രമങ്ങൾ നടത്തിയില്ല. അടച്ചിട്ട ഓക്സിജൻ ഉത്‌പാദനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻപോലും പല സംസ്ഥാനങ്ങളും തയ്യാറായില്ല. കേരളത്തിൽ മാത്രമാണ് ഓക്സിജന്റെ കാര്യത്തിൽ മിച്ചമുണ്ടാക്കുന്ന തരത്തിലുള്ള ആസൂത്രണവും ഇടപെടലുമുണ്ടായത്. ഗോവയ്ക്കും തമിഴ്‌നാടിനും കർണാടകത്തിനും മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കാൻ കേരളത്തിനു സാധിച്ചു. രാജ്യം പ്രാണവായുവിനായി കേഴുമ്പോൾ നമുക്കാവശ്യമായത് കരുതിവെച്ചശേഷം സഹായഹസ്തം നീട്ടാൻ കേരളത്തിനായി. പക്ഷേ, നാം ഇനിയും കരുതിയിരുന്നേ പറ്റൂ.

കേരളത്തിൽ എല്ലാ പഞ്ചായത്തിലും ഓരോ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രം, അവിടെ നൂറും അതിലേറെയും കട്ടിലും കിടക്കയും എന്നിവയെല്ലാം ഏതാനും മാസംമുമ്പേ സജ്ജമാക്കിയത് അന്ന് ഉപയോഗിക്കേണ്ടിവന്നില്ല. എന്നാൽ, ഇന്നത്തെ നിലയിൽ ഉപയോഗിക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും മറ്റും പൂർണമായി ഉപയോഗപ്പെടുത്താൻ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കൂടുതലായി വേണ്ടിവരും. ദേശീയതലത്തിലുള്ള ആസൂത്രണപ്പിഴവ് ദുരന്തം വിതയ്ക്കുന്ന സാഹചര്യത്തിൽ താത്‌കാലികമായി ആരോഗ്യപ്രവർത്തകരെ റിക്രൂട്ട്ചെയ്ത് കരുതൽ സേനയായി നിർത്താൻ വൈകിക്കൂടാ.

ദേശീയതലത്തിൽ സർക്കാർ ചെലവിലുള്ള പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ അപചയം അമ്പരപ്പിക്കുന്നതാണ്. പണക്കാർക്കു മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സാധ്യമാവുക. ഡൽഹിയിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലുമെല്ലാം കോവിഡ്‌ കാലത്ത്‌ താത്‌കാലികമായിപ്പോലും പൊതുജനാരോഗ്യകേന്ദ്രങ്ങൾ കൂടുതലായി തുടങ്ങിയില്ലെന്നതാണ് പ്രശ്നം. ആതുരശുശ്രൂഷ പാവപ്പെട്ടവർക്ക് അന്യവും അപ്രാപ്യവുമാകുന്ന ദയനീയമായ അവസ്ഥാവിശേഷം. ധർമാശുപത്രി എന്ന പൊതുജനാരോഗ്യ സംവിധാനം സാർവത്രികമായതിനാലാണ് കേരളത്തിന് ഇത്രയെങ്കിലും ഇതേവരെ പിടിച്ചുനിൽക്കാനായത്.

പ്രാണവായു കിട്ടാതെ മനുഷ്യർ പിടഞ്ഞുവീഴുന്ന അത്യന്തം ഭീകരമായ ഇന്ത്യൻ സാഹചര്യത്തെ മുറിച്ചുകടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നേ തീരൂ. ഓക്സിജൻ, വാക്സിൻ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനും താത്‌കാലിക ആശുപത്രികൾ സജ്ജമാക്കാനും മെഡിക്കൽ വിദ്യാർഥികൾ, പിരിഞ്ഞുപോയ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുടെ സേവനം വൊളന്ററിയായി ഉപയോഗപ്പെടുത്താനും കഴിയണം. അതിനായി പ്രധാനമന്ത്രിതന്നെ നേരിട്ട് നിയന്ത്രിക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പുണ്ടാക്കണം. വിദേശത്തുനിന്നുള്ള സഹായം തേടണമെങ്കിൽ അതിനും അറച്ചുനിൽക്കരുത്. ഇനിയും ആസൂത്രണപ്പിഴവു സംഭവിച്ചാൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കുകപോലും പ്രയാസമാവും.-EDITORIAL,MATHRUBHUMI 25042021


BLOG CONTENTS

PREVIOUS POST


വായുവിലൂടെ കോവിഡ് പകരാം

Friday, April 23, 2021

വായുവിലൂടെ കോവിഡ് പകരാം

Disaster management news updated on 24/04/2021

 **വായുവിലൂടെ കോവിഡ് പകരാം .

**മറ്റു രോഗങ്ങളെ തടയാൻ ഡ്രൈ ഡേ ആചരിക്കുക . 

***രോഗികളെ ഡോക്ടർമാർ വീട്ടിലെത്തി കാണും .-മിംസ് ഹോം വിസിറ്റ പ്ലാൻ - വിളിക്കൂ 8157088888.

 ****18 വയസ് ആയ എല്ലാവരും രക്തദാനത്തിനായി മുന്നോട്ട് വരൂ.വിളിക്കൂ 9840030606

24/04/21(mobile swab Collection)  details given below

മുരളീ തുമ്മാരുകുടി എഴുതുന്നു..

ഇന്നലെ 22 ലക്ഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വാക്സിന് വേണ്ടി എത്തിയതെങ്കിൽ ഇന്നും നാളെയുമായി നമുക്കത് കോടികൾ ആക്കണം.

സാധിക്കുന്നവർ സാധിക്കുന്നത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുമല്ലോ.

ഇത് ഒരു നന്ദി പ്രകാശനമല്ല. ഈ നാടിന്റെ രീതിയാണ്, നമ്മൾ ഒറ്റക്കെട്ടാണ് എന്ന ചിന്തയാണ്, ഒപ്പമുണ്ടെന്ന വാക്കാണ്. ....click here to read  more


--------------------------------------------------------------------------------------------

വാക്‌സിൻ സ്റ്റോക്ക് ഇല്ലാഎന്നു കേട്ടപ്പോൾക്ക് പരിഭ്രാന്തരായോ നിങ്ങൾ?

ബ്ലഡ് ബാങ്കിൽ രക്തം സ്റ്റോക്ക്" ഇല്ലാ  എന്ന് കേൾക്കുമ്പോൾ പരിഭ്രാന്തരാകുമോ നിങ്ങൾ?!

എന്നാൽ അത്തരം ഒരു അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.

മേയ് 1 മുതൽ   18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിനേഷൻ തുടങ്ങുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ

വാക്‌സിൻ എടുത്ത ഒരാൾക്ക്  രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തതിന്  ശേഷം 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം സാധ്യമാകൂ ..

അതുകൊണ്ട് 18 വയസ്സു കഴിഞ്ഞ പ്രിയ സുഹൃത്തുക്കളോട് ,

വാക്‌സിനേഷൻ പ്രക്രിയയിൽ പ്രവേശിക്കുന്നതിനു മുൻപ് അടുത്ത സർക്കാർ അംഗീകൃത ബ്ലഡ് ബാങ്കിൽ പോയി രക്തദാനം ചെയ്യണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു..

പ്രിയരെ പേടിക്കാതെ വന്ന് രക്തം ദാനം ചെയ്യൂ രക്തം ദാനം ചെയ്യാൻ പോയി എന്ന് പറഞ്ഞ് കൊണ്ട് ഒരിക്കലും കോവിഡ് വരില്ല അത്രയും സേഫാണ് ബ്ലഡ് ബാങ്കുകൾ 18 വയസ് ആയ എല്ലാവരും രക്തദാനത്തിനായി മുന്നോട്ട് വരൂ പല ഹോസ്പിറ്റലുകളിലും ബ്ലഡ് ബാങ്കുകളിലും രക്തത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട് രക്തം ദാനം ചെയൂ


 രക്തദാനം മഹാദാനം🩸🩸 9840030606










Great..... സുഹൃത്തുക്കളെ നമ്മുടെ ആരോഗ്യ പ്രവർത്തകർ നേരിടുന്ന ജോലി ഭാരം വളരെ വളരെ വലുതാണ്... കഴിഞ്ഞ ഒരു വർഷത്തിൽ അധികം നിരന്തരം ഉള്ള പ്രവർത്തനം... മാസ്ക് പോലും കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ വിഷമം തോന്നുന്ന നമുക്ക്...ഇപ്പോഴത്തെ ചൂടിലും humidity യിലും PPE kit ധരിച്ചു നിൽക്കുന്നതിന്റെ വിഷമം അറിയില്ല.... മണിക്കൂറുകളോളം ഇതു ധരിച്ചു ഉരുകി നിന്നു നമുക്ക് സേവനം നൽകുന്ന അവരെ നമിക്കണം.... അതു പോലെ ഇപ്പോൾ ഉണ്ടായിരിക്കുന്ന panic situation അവരെ വല്ലാതെ വിഷമിപ്പിക്കുന്നു.  ...ഈ സാഹചര്യത്തെ കൃത്യതയോടെ നേരിടാൻ അവർക്കു എല്ലാ വിഭാഗത്തിന്റെയും support വേണം....അവർ അനുഭവിക്കുന്ന വിഷമം നേരിൽ കണ്ടതാണ്.... അവർക്കു ഒരു ഐക്യദാർഢ്യം നൽകാമല്ലോ നമുക്ക്..... Salute you dear health workers....by Jayanarayan and all of us -CKR


24/04/21(mobile swab Collection) 


Pinarayi  CHC (RC Amala basic UP School) 10am to 3. 30pm 

Iritty (Check Post) 10am to 3.30pm 

Papiniseri CHC 10am to 3.30pm 

Payyanur  10am to 3.30pm(BEMLP SCHOOL (Mission school) 

Oduvallythattu CHC 10am to 3pm



Saturday, April 17, 2021

NEW RESTRICTIONS IMPOSED

 



MORE DETAILS FROM KERALA DISASTER MANAGEMENT DEPT


ജില്ലാ കളക്ടർ അറിയിക്കുന്നത്. 



ഇനി ഭയവും വെണം ജാഗ്രതയും  വേണം കൊറോണ | വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട . സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത  പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു , അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .  

ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ  ഒന്നും പറയേണ്ടതില്ല നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക .....


⛑️ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത്  സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. 


⛑️കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്.



⛑️ ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും പോകാതിരിക്കുക 


⛑️കല്യാണങ്ങൾക്കു പങ്കെടുക്കാതിരിക്കുക , ഈ കൊറോണ കാലത്തു കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് തന്നെ വഞ്ചനയാണ്. 


⛑️ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക, വളരെ അടുത്ത ബന്ധുക്കൾ അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം


⛑️എല്ല ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക


⛑️നോട്ടു എണ്ണുമ്പോൾ നാവിൽ തൊട്ടു വിരൽ നനക്കരുത്.


⛑️നമ്മുടെ മൊബൈൽ മറ്റുള്ളവർക്കോ മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടതിരിക്കുക അതു സ്വന്തം വീട്ടിൽ ആയാൽ പോലും .


⛑️ ദയവു ചെയ്തു കാറി തുപ്പരുത് , പൊതുസ്ഥലത്ത് തീരെ തുപ്പരുത് , മൂക്കു ചീറ്റരുത് ,

തുറന്നു തുമ്മരുത് ,  


⛑️പുക വലിക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ മാറി പോയി ഒതുക്കത്തിൽ വലിക്കുക .


⛑️പുറത്തു നിന്നു ചായ വെള്ളം ഡിസ്പോസിബിൽ  ഗ്ലാസ്സിൽ കുടിക്കുക 


⛑️നോട്ടു ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ    സാനിറ്റൈസേർ  കയ്യിൽ തേക്കുക 


⛑️ആർക്കും ഹസ്തദാനം നൽകരുത്


⛑️ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ ആയി ആരും തോളിൽ കായിടുകയോ അടുത്തു നിൽക്കുകയോ ചെയ്യരുത്.


⛑️കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകണം.


⛑️വാഹനങ്ങളിൽ സാനിറ്റൈസേർ കരുതണം. 


⛑️അപരിചിതരെ വാഹനത്തിൽ കയറ്റരുത്.


⛑️AC പൂർണമായും ഒഴിവാക്കേണ്ടതാണ്.


⛑️നമ്മൾ ഉപയോഗിക്കുന്ന പേന  മറ്റുള്ളക്കർക്കു കൊടുക്കരുത്.


⛑️കൈകൾ കൊണ്ട് എവിടെ തൊട്ടലും സാനിറ്റൈസേർ ഉപയോഗിക്കുക 


⛑️ക്ലോത് മാസ്ക് എന്നും കഴുകുക.


*******************************************

ജീവന്റെ വിലയുള്ള ജാഗ്രത..


കൊറോണക്കാലത്തെ ആദ്യത്തെ മാസങ്ങളിൽ തന്നെ കേരള സർക്കാർ ഉപയോഗിച്ചിരുന്ന ബോധവൽക്കരണ വാചകമാണ് "ജീവന്റെ വിലയുള്ള ജാഗ്രത".

ആദ്യത്തെ ഒരു വർഷം നമ്മൾ ഏറെക്കുറെ ജാഗരൂഗരായിരിക്കുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിർത്തുവാൻ സാധിച്ചത് അതുകൊണ്ടാണ്.

പക്ഷെ ഈ വർഷം തുടങ്ങിയതോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു. എന്റേത് ഉൾപ്പടെ. 

ഇതിന് പല കാരണങ്ങൾ ഉണ്ട്.

1. ഒന്നാമത്തെ തരംഗത്തിൽ കാര്യങ്ങൾ പൊതുവെ നന്നായി കൈകാര്യം ചെയ്തത് 

2. കൊറോണക്കാലത്തും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും കേസുകൾ മൊത്തമായി മുകളിലേക്ക് പോകാതിരുന്നത്    

3. വാക്‌സിനേഷൻ എത്തി, ഇനി കാര്യങ്ങൾ താഴേക്ക് മാത്രമേ പോകൂ എന്നുള്ള വിശ്വാസം  


ഈ വിശ്വാസം കാരണം ഫെബ്രുവരിയിൽ തന്നെ ആളുകൾ പൊതുവെ ജാഗ്രത ഒക്കെ വെടിഞ്ഞു തുടങ്ങിയിരുന്നു. മാസ്ക് ഉപയോഗം തുടർന്ന്  എന്നതൊഴിച്ചാൽ ജനജീവിതം ഏറെക്കുറെ സാധാരണഗതിയിൽ ആയി.

അപ്പോൾ ആണ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നത്. അതോടെ നിയന്ത്രണങ്ങൾ ഒക്കെ പോയി. സോഷ്യൽ ഡിസ്റ്റൻസിങ്ങ് എന്നത് പൂർണ്ണമായും ഇല്ലാതായി. കേരളത്തിൽ തെക്കും വടക്കും യാത്രകൾ അനവധി ആയി. വീട്ടുകാർ നാട്ടിലേക്ക് ജാഥക്കും പ്രചാരണത്തിനും ആയി  ഇറങ്ങി, വോട്ടു തേടി സ്ഥാനാർത്ഥികളും സംഘവും വീടുകളിൽ എത്തി.  


ഇതേ സമയത്ത് തന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ രണ്ടാമത്തെ തരംഗം കയറി വന്നത്. മഹാരാഷ്ട്ര പോലെ തിരഞ്ഞെടുപ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പടെ. അതും നമ്മുടെ അലംഭാവം കൂട്ടി. രണ്ടാമത്തെ തരംഗം നമ്മളെ തൊടാതെ കടന്നു പോകും എന്നൊരു വിശ്വാസം വന്നു.


പക്ഷെ അത് അസ്ഥാനത്തായി.


കഴിഞ്ഞ ഒക്ടോബറിൽ നമ്മൾ കയറിയിറങ്ങിയ പതിനായിരത്തിന്റെ കുന്ന് നമ്മൾ വീണ്ടും കയറുകയാണ്.


മറ്റു പ്രദേശങ്ങളിൽ എല്ലാം ഒന്നാമത്തെ കുന്നിന്റെ പത്തു മടങ്ങ് വരെയൊക്കെയാണ് രണ്ടാമത്തെ കുന്ന്. ഇന്ത്യയിൽ തന്നെ ഒരു ലക്ഷത്തിന് താഴെയായിരുന്ന ഒന്നാമത്തെ തരംഗത്തിൽ നിന്നും ഇപ്പോൾ തന്നെ കേസുകൾ രണ്ടു ലക്ഷം കഴിഞ്ഞു. എന്നിട്ടും നമ്മൾ ഉച്ചിയിൽ എത്തിയിട്ടില്ല.


 അതുകൊണ്ട് തന്നെ ഒന്നാം തരംഗത്തിൽ പതിനായിരം കടന്ന  നമ്മൾ രണ്ടാം തരംഗത്തിൽ പ്രതിദിനം ഇരുപത്തയ്യായിരമോ മുപ്പത്തിനായിരമോ എത്താം.


ഇവിടെയാണ് ജീവന്റെ വിലയുള്ള ജാഗ്രതയുടെ പ്രസക്തി.


കേസുകളുടെ എണ്ണമല്ല ജീവൻ എടുക്കുന്നത്. രോഗം ബാധിക്കുകയും അതിന് ഓക്സിജനും മറ്റു പരിചരണങ്ങളും വേണ്ട ആളുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് മുകളിൽ പോകുന്നതാണ്. സ്വാഭാവികമായും കേസുകളുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി ഓക്സിജനും മറ്റു സൗകര്യങ്ങളും വേണ്ടവരുടെ എണ്ണം കൂടും. ഒരു പരിധി വരെ ഇപ്പോൾ ഉള്ള സംവിധാനം കൊണ്ടും, എഫ് എൽ ടി സി യിൽ വരെ ഓക്സിജൻ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയും,  കുറച്ചൊക്കെ മറ്റുള്ള രോഗ ചികിത്സകൾ മാറ്റിവച്ചും ഒക്കെ നമുക്ക് മരണ നിരക്ക് പിടിച്ചു നിർത്താം.  


പക്ഷെ അവിടുന്നും മുകളിലേക്ക് പോയാലോ ?


അത് നമുക്ക് കേരളത്തിൽ പരിചയമില്ലാത്ത പ്രദേശമാണ്.


ആശുപത്രിയിൽ കിടക്കകൾ മതിയാകാതെ വരും


വെന്റിലേറ്റർ ആർക്ക് കൊടുക്കണം എന്ന് ചിന്തിക്കേണ്ടി വരും


മരണ നിരക്ക് ഒരു ശതമാനത്തിന് മുകളിൽ പോകും


പക്ഷെ ഇറ്റലി മുതൽ അമേരിക്ക വരെയുള്ള പ്രദേശങ്ങളിൽ നമ്മൾ കണ്ടതാണ്.


ഇത് കേരളത്തിൽ സംഭവിക്കില്ല എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അമിതമായ ആത്മവിശ്വത്തിന് ഇപ്പോൾ തന്നെ നമ്മൾ അല്പം വിലകൊടുത്തു കഴിഞ്ഞു. ഇനി അത് വഷളാകാതെ നോക്കാം.


പ്രായോഗികമായി നമ്മൾ ചെയ്യേണ്ടത് ഇതാണ്.


1. കൊറോണയുടെ രണ്ടാമത്തെ കുന്നിറങ്ങുന്നത് വരെ രോഗം വരാതെ നോക്കാൻ അതീവ ജാഗ്രത പുലർത്തുക. 

2. വീട്ടിൽ പ്രായമായവരോ മറ്റു തരത്തിൽ ഹൈ റിസ്ക് ഗ്രൂപ്പിൽ ഉള്ളവരോ ഉണ്ടെങ്കിൽ അവരെ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറച്ചു സംരക്ഷിക്കുക 

3. ഒരിക്കൽ രോഗം ഉണടായതുകൊണ്ടോ,  വാക്സിൻ ലഭിച്ചു എന്നതുകൊണ്ടോ  അമിതാത്മവിശ്വാസം കാണിക്കാതിരിക്കുക. വാക്സിൻ ലഭിച്ചവർക്കും രോഗം ഉണ്ടായവർക്കും   വീണ്ടും രോഗം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. 

4. നിങ്ങൾ എത്രമാത്രം ആളുകളുമായി സമ്പർക്കം കുറക്കുന്നോ അത്രമാത്രം രോഗം വരാനുള്ള സാധ്യത കുറവാണ്. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ (ഒരു വിവാഹത്തിന് നൂറ്റി അൻപത് പേർ വരെ ആകാം) എന്നതൊക്കെ പൊതു  സമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ആണ് അല്ലാതെ പൂർണ്ണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല എന്ന് മനസ്സിലാക്കി പെരുമാറുക.

5.  ഹാൻഡ് വാഷിംഗ്/ സാനിട്ടൈസർ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ് ഇതൊക്കെ കൃത്യമായി പാലിക്കുക 

6. തിരഞ്ഞെടുപ്പ് കാലത്ത്/രാഷ്ട്രീയക്കാർക്ക് ഇതൊന്നും ബാധകമായിരുന്നില്ലേ എന്നക്കെയുള്ള തികച്ചും ന്യായമായ ചോദ്യങ്ങൾ ഉണ്ടങ്കിൽ പോലും അതൊന്നും നിങ്ങളെ രക്ഷിക്കില്ല എന്ന് മനസ്സിലാക്കുക 

7. പൂരമാണെങ്കിലും പെരുന്നാളാണെങ്കിലും കൊറോണക്ക് ചാകരക്കാലമാണ് എന്ന് ഉറപ്പിക്കുക. മുൻപ് പറഞ്ഞത് പോലെ പരീക്ഷയാണെങ്കിലും പൂരമാണെങ്കിലും നടത്താൻ അനുമതി നൽകുന്നതൊക്കെ  പൊതു  സമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ആണ് അല്ലാതെ പൂർണ്ണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല 

8. രോഗത്തെ പറ്റി ഒന്നും അറിയാതിരുന്ന കാലത്തും കൊറോണക്ക് വാക്സിൻ ഇല്ലാതിരുന്ന കാലത്തും ഒക്കെ നമ്മെ രോഗത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ മുൻപിൽ നിന്നും പടവെട്ടിയവർ ആണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. അവർക്കൊക്കെ വാക്സിൻ കിട്ടിയിട്ടുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പക്ഷെ ഒരു വർഷമായി നിരന്തരം അമിതമായി തൊഴിൽ ചെയ്തും "ഇപ്പോൾ തീരും" എന്ന് കരുതിയിരുന്ന കൊറോണ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് കണ്ടും, ആരോഗ്യ കാരണങ്ങളാൽ നടപ്പിലാക്കേണ്ട എല്ലാ നിർദ്ദേശങ്ങളും പ്രായോഗിക കാരണങ്ങളാൽ മാറ്റിവെക്കുന്നത് കണ്ടും ഒക്കെ അവർ അല്പം തളർന്നിരിക്കുകയാണ്. അവരെ വാക്കുകൊണ്ട് പിന്തുണക്കുന്നതോടൊപ്പം അവർക്ക് കൂടുതൽ പണിയുണ്ടാക്കാതെ നോക്കേണ്ടത് നമ്മുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തം ആണ്.

9. കൊറോണ മാറി ജീവിതം "സാധാരണഗതിയിൽ" ആകും എന്ന വിശ്വാസത്തോടെ ഇരുന്നവർ ആണ് നാം എല്ലാം. ഇപ്പോൾ കാര്യങ്ങൾ വഷളാകുന്നത് നമ്മെയൊക്കെ മാനസികമായി തളർത്തുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത അധ്യയന വർഷം എങ്കിലും സ്‌കൂളിൽ പോയി തുടങ്ങാം എന്ന് ചിന്തിച്ചിരുന്ന കുട്ടികളെ. അതുകൊണ്ട് എല്ലാവരും പരസ്പരം കൂടുതൽ സംസാരിക്കുക, ആളുകളുടെ വിഷമങ്ങൾ മനസിലാക്കുക, സമ്മർദ്ദത്തിന്റെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ചികിത്സ ഉൾപ്പടെയുള്ള സഹായങ്ങൾ തേടുക 

10. പ്രായോഗികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉള്ളവരും ചുറ്റുമുണ്ടാകും. പ്രത്യേകിച്ചും കൊറോണക്കാലത്ത് ഇല്ലാതായ തൊഴിലുകൾ ചെയ്തിരുന്നവർ (ടൂറിസം, കാറ്ററിങ്, ടാക്സി, ചെറുകിട കച്ചവടക്കാർ ഇതൊക്കെ). അവരെ അറിഞ്ഞു സഹായിക്കുവാൻ ശ്രമിക്കുക.


ഈ കാലവും കടന്നു പോകും. ലോകത്ത് കൊറോണക്ക് അടിപ്പെട്ട് പോയ ഇന്ഗ്ലണ്ടും അമേരിക്കയും ഉൾപ്പടെയുള്ള രാജ്യങ്ങൾ വാക്സിനേഷൻ കൊണ്ടും കർശന നിയന്ത്രണങ്ങൾ കൊടും കൊറോണക്ക് മേൽ വിജയം നേടുന്നതിന് അടുത്താണ്. സ്വിട്സര്ലാണ്ടിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കുറയുകയാണ്.  തൊഴിലും സമ്പദ് വ്യവസ്ഥയും കൊറോണയുടെ അടുത്ത് മേൽക്കൈ നേടിയ രാജ്യങ്ങളിൽ നന്നായി വരികയാണ്. കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉൾപ്പടെ അനവധി രംഗങ്ങളിൽ ചിലവ് കുറക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂടുകയുമാണ്. അപ്പോൾ ഈ മരത്തോണിന്റെ അവസാനത്തെ ലാപ്പിൽ നമ്മൾ എത്തി നിൽക്കുമ്പോൾ മുന്നോട്ട് നോക്കാൻ ഏറെ നല്ല കാര്യങ്ങൾ ഉണ്ട്. 


#സുരക്ഷിതരായിരിക്കുക 


മുരളി തുമ്മാരുകുടി





Friday, April 16, 2021

Fake news again കുരുമുളകും ഇഞ്ചിയും തേനും


Fake news again !

 "'കുരുമുളകും ഇഞ്ചിയും തേനും ചേര്‍ത്ത് കൊവിഡിന് അത്‌ഭുത മരുന്ന്'; ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കണ്ടെത്തല്‍ സത്യമോ? | Is it Black Pepper Honey and Ginger Juice Cures COVID"

വസ്‌തുത

കുരുമുളകും ഇഞ്ചിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ കൊവിഡ് മാറുമെന്നതിന് ശാസ്‌ത്രീയ തെളിവുകളില്ല എന്നതാണ് യാഥാര്‍ഥ്യം. 

വസ്‌തുത പരിശോധന രീതി

ഇഞ്ചിയും തേനും കൊറോണയ്‌ക്ക് മരുന്നാണ് എന്ന പ്രചാരണം ഏപ്രിലില്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞിരുന്നു. സാധാരണ പനിയോ ജലദോഷമോ വരുമ്പോള്‍ പ്രയോഗിക്കുന്ന പാരമ്പര്യ പൊടിക്കൈകള്‍ കൊറോണക്കാലത്ത് പ്രയോഗിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു അന്ന് ലോകാരോഗ്യ സംഘടന. കൊവിഡിന് ഫലപ്രദമായ വാക്‌സിനോ മരുന്നോ കണ്ടെത്താനായിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോഴും വ്യക്തമാക്കുന്നത്. 


check this fact

https://thelogicalindian.com/fact-check/pondicherry-university-covid-19-black-pepper-ginger-honey-22303

The claim is false. The Logical Indian reached out to Gurmeet Singh, Vice-Chancellor at Pondicherry University who confirmed that the piece of news is fake and that he does not know how this type of false notion could have originated. Further, contrary to claims made in the message, WHO has not approved any drugs or vaccines as a cure for coronavirus, yet.

https://thelogicalindian.com/fact-check/pondicherry-university-covid-19-black-pepper-ginger-honey-22303